മലപ്പുറം: രണ്ട് വര്‍ഷമായിട്ടും ദുരൂഹത നീങ്ങാതെ അബ്ദുള്‍ ഷുക്കൂര്‍ വധം.
അതിക്രൂരമായ കൊലപാതകം നടന്നിട്ട് രണ്ട് വര്‍ഷമായിട്ടും കേസിലെ ദുരൂഹത മാറ്റാനോ കഴിയാതെ പോലീസ്.
2019 ഓഗസ്റ്റ് 29ന് ആണ് മലപ്പുറം സ്വദേശി വടക്കന്‍പാലൂര്‍ മേലേപീടിയേക്കല്‍
അബ്ദുല്‍ ഷുക്കൂറിനെ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ബിറ്റ്കോയിന്‍ ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക നഷ്ടമുണ്ടായതിനെ തുടര്‍ന്ന് ഷുക്കൂറിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി...
കോഴിക്കോട്: കഴിഞ്ഞ ദിവസം രാത്രി പത്തു മണിയോടെ ഫറോഖ് പേട്ടയിലുള്ള പൊലീസ് സ്റ്റേഷനിൽ അസാധാരണമായ ഒരു പരാതി ലഭിച്ചു. കോട്ടയത്തു നിന്ന് വയനാട്ടിലെ സുൽത്താൻ ബത്തേരിയിലേക്കുള്ള കെ എസ് ആർ ടി സി ബസ് യാത്രക്കാരിയായ വീട്ടമ്മയാണ് പരാതിക്കാരി. രാമനാട്ടുകാരയ്ക്ക് സമീപം ഭക്ഷണം കഴിക്കാനായി ബസ് നിർത്തിയപ്പോൾ വാങ്ങിയ വടയുടെ പൊതിയാണെന്ന് കരുതി 12...
കണ്ണൂര്‍: എസ്.എം.എ ബാധിച്ച ചപ്പാരപ്പടവിലെ മുഹമ്മദ് ഖാസിമിന്റെ ചികിത്സയക്കായ് 17.38 കോടി രൂപ ലഭിച്ചു. ഈ സാഹചര്യത്തില്‍ ചികിത്സാ സഹായധനം സ്വരൂപിക്കാനായി കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ബാങ്ക് അക്കൗണ്ടുകള്‍ ക്ലോസ് ചെയ്യാന്‍ തിങ്കളാഴ്ച ബാങ്കുകളില്‍ അപേക്ഷ നല്‍കും. നിലവില്‍ ലഭ്യമായ 17.38 കോടി രൂപയില്‍ 8.5 കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ളത് മാട്ടൂല്‍ മുഹമ്മദ് ചികിത്സാ...
ന്യൂഡല്‍ഹി: രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലേക്ക് പ്രവേശിക്കുന്നതിനും വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനും നിലവില്‍ ആര്‍ടി-പിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സമാനമായി ഇനി കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്‌സൈറ്റുമായി ബന്ധിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. ഇത് ഉടന്‍ തന്നെ പ്രാബല്യത്തിലാകുമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി ആര്‍.എസ്.ശര്‍മ്മ പറഞ്ഞു.
ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയ ആര്‍ടിപിസിആര്‍ പരിശോധന...
ഒരു കോണ്‍ടാക്റ്റിന്റെ ചാറ്റ് തുറക്കാതെ വാട്ട്‌സ്ആപ്പ് സന്ദേശങ്ങള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി സന്ദര്‍ഭങ്ങളുണ്ട്. നോട്ടിഫിക്കേഷന്‍ പാനലിലെ എല്ലാ സന്ദേശങ്ങളും നിങ്ങള്‍ക്ക് എപ്പോഴും വായിക്കാനാകുമെങ്കിലും, ആപ്പ് തുറക്കാതെ തന്നെ സന്ദേശങ്ങള്‍ പരിശോധിക്കാന്‍ ഒരു രീതി കൂടി ഉണ്ട്.
ഘട്ടം 1: ഹോം സ്‌ക്രീനില്‍ ദീര്‍ഘനേരം അമര്‍ത്തുക, സ്മാര്‍ട്ട്‌ഫോണിന്റെ സ്‌ക്രീനില്‍ ഒരു മെനു പോപ്പ് അപ്പ് ചെയ്യും.
ഘട്ടം 2: വിജറ്റുകളില്‍...
എയര്‍ടെല്‍, ബിഎസ്എന്‍എല്‍, ജിയോ, വി എന്നിവ 84 ദിവസത്തെ വാലിഡിറ്റിയും 365 ദിവസ വാലിഡിറ്റിയും നല്‍കുന്ന പ്ലാനുകള്‍ നല്‍കുന്നുണ്ട്. ആവര്‍ത്തിച്ച് റീചാര്‍ജ് ചെയ്യാന്‍ ശ്രമിക്കാത്ത ഉപയോക്താക്കള്‍ക്ക് ഈ പ്ലാനുകള്‍ പ്രയോജനകരമാണ്. സ്ട്രീമിംഗ് ആനുകൂല്യങ്ങള്‍ അടക്കമുള്ള ഓഫറുകളും ഇതിലുണ്ട്. 365 ദിവസം വാലിഡിറ്റി നല്‍കുന്നതും 1500 രൂപയ്ക്ക് താഴെ വിലയുള്ളതുമായ പ്ലാനുകള്‍ നിരവധിയുണ്ട്. ഇതില്‍ തന്നെ...
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ അതിശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. പത്തനംതിട്ട, അലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചു. 30 വരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കി.
മുതൽ ടൂറിസ്റ്റ് വിസകൾ അനുവദിക്കാൻ യു എ ഇ തീരുമാനിച്ചു. ലോകാരോഗ്യ സംഘടന അംഗീകരിച്ച വാക്സിൻ സ്വീകരിച്ച ആർക്കും ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. യു എ ഇ ദേശീയ ദുരന്തനിവാരണ സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുൾപ്പെടെ യാത്രാനിയന്ത്രണം നിലവിലുണ്ടായിരുന്ന രാജ്യങ്ങളിൽ നിന്നുള്ളവർക്കും ആഗസ്ത് 30 മുതൽ ടൂറിസ്റ്റ് വിസക്ക് അപേക്ഷിക്കാം. ഇവർ വിമാനത്താവളത്തിൽ റാപ്പിഡ്...
ഉപ്പള: മഞ്ചേശ്വരം നിയോജക മണ്ഡലം എംഎല്‍എ എകെഎം അഷ്റഫിന്റെ ഓഫീസ് ഉപ്പളയില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം മണ്ഡലത്തിലെ പൊതുജനങ്ങള്‍ക്ക് എംഎല്‍എ സമീപിക്കാനും എംഎല്‍എയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കും വേണ്ടി യാണ് എംഎല്‍എയുടെ ഓഫീസ് സജ്ജീകരിച്ചത്.
ടിഎ മൂസ അധ്യക്ഷത വഹിച്ചു. മഞ്ജുനാഥ ആള്‍വ്വ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...