കണ്ണൂർ വിമാനത്താവളം വഴി ജീൻസിൽ സ്വര്‍ണം പൂശി കടത്താനുള്ള ശ്രമം അധികൃതര്‍ പിടികൂടി. ജീൻസിൽ പൂശിയ 302 ഗ്രാം സ്വർണമാണ് വ്യോമ ഇന്റലിജൻസ് വിഭാഗവും കസ്റ്റംസും ചേർന്ന് പിടികൂടിയത്. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്.
ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് സ്വർണക്കടത്തിന്റെ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഉദ്യോഗസ്ഥരുടെ കണ്ണു വെട്ടിക്കാനായി...
കാസർകോട്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താനായി സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്ന സംഘങ്ങൾ സജീവം. കാസര്‍കോട് സ്വദേശികളുടെ നേതൃത്വത്തിലാണ് സ്ത്രീകളെ ഇതിനായി റിക്രൂട്ട് ചെയ്യുന്നതെന്ന് സംഘത്തില്‍ അകപ്പെട്ട മദ്ധ്യവയസ്ക വെളിപ്പെടുത്തി. സ്വര്‍ണ്ണം കടത്താന്‍ വിസമ്മതിച്ചപ്പോള്‍ ദിവസങ്ങളോളം ഭക്ഷണം നല്‍കിയില്ലെന്നും കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയപ്പോഴാണ് നാട്ടിലേക്ക് കയറ്റി വിട്ടതെന്നും കാസര്‍കോട്...
ബെംഗളൂരു∙ ഭാര്യയും സ്പോർട്സ് അവതാരകയുമായ മായന്ദി ലാംഗർ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്ത ചിത്രത്തിലൂടെ ഒരിക്കൽക്കൂടി ക്രിക്കറ്റ് വൃത്തങ്ങളിൽ ചർച്ചയായ ഇന്ത്യൻ താരം സ്റ്റുവാർട്ട് ബിന്നി വിരമിക്കൽ പ്രഖ്യാപിച്ചു. രാജ്യാന്തര, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നുവെന്നാണ് പ്രഖ്യാപനം. രാജ്യാന്തര ഏകദിനത്തിൽ ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബോളിങ് പ്രകടനം ഇപ്പോഴും മുപ്പത്തേഴുകാരനായ ബിന്നിയുടെ പേരിലാണ്....
മുംബൈ: കൃഷി നഷ്ടത്തിലായതോടെ കഞ്ചാവ് കൃഷി ചെയ്യാന്‍ ജില്ലാ കലക്ടറുടെ അനുമതി തേടി കര്‍ഷകന്‍. മഹാരാഷ്ട്രയിലെ സോലാപൂര്‍ സ്വദേശിയായ അനില്‍ പാട്ടീല്‍ ആണ് കഞ്ചാവ് കൃഷിക്ക് അനുമതി തേടിയത്.
നിലവില്‍ കൃഷി ചെയ്യുന്ന വിളകള്‍ക്കൊന്നും കാര്യമായ വിലയില്ല. എന്നാല്‍ കഞ്ചാവിന് നല്ല വിലയുണ്ട്. സെപ്റ്റംബര്‍ 15ന് മുമ്പ് അപേക്ഷയില്‍ മറുപടി തരണമെന്നും ഇല്ലെങ്കില്‍ സെപ്റ്റംബര്‍ 16...
പാലക്കാട്: പതിറ്റാണ്ടുകളായി പാലക്കാട്ടെ കോൺഗ്രസിൻ്റെ പ്രമുഖ നേതാവായ എ.വി.ഗോപിനാഥ് പാർട്ടിയിൽ നിന്നും രാജിവച്ചു. മാസങ്ങളായി തന്നെ മനസ്സിൽ നിലനിന്നിരുന്ന സംഘർത്തിനൊടുവിലാണ് ഇന്ന് രാജിവയ്ക്കാനുള്ള തീരുമാനം താൻ എടുത്തതെന്ന് പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശിയിലെ വീട്ടിൽ വച്ചു നടത്തിയ വാർത്താസമ്മേളനത്തിലാണ് എ.വി.ഗോപിനാഥ് രാജി പ്രഖ്യാപനം നടത്തിയത്.
പാർട്ടിയുടെ മുന്നോട്ടുള്ള യാത്രയ്ക്ക് താനൊരു തടസമാകാതിരിക്കാനാണ് ഇങ്ങനെയൊരു തീരുമാനമെന്ന് എ.വി.ഗോപിനാഥ് പറഞ്ഞു. ഞാൻ...
തിരുവനന്തപുരം: പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പൂർണമായും ഷോറൂമിലേക്ക് മാറ്റുന്നു. ഡീലർ അപേക്ഷ സമർപ്പിക്കുമ്പോൾതന്നെ നമ്പർ അനുവദിക്കുന്ന വിധത്തിൽ വാഹൻ സോഫ്റ്റ്‌വേറിൽ മാറ്റംവരുത്തും.
ഓൺലൈൻ അപേക്ഷ പരിശോധിച്ച് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ രജിസ്‌ട്രേഷൻ അനുവദിക്കുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഇതിൽ താമസം നേരിടുന്നെന്ന് വിൽപ്പനക്കാരുടെ പരാതിയുണ്ടായിരുന്നു. അനുവദിക്കുന്ന നമ്പറിൽ, അതിസുരക്ഷാ നമ്പർ പ്ലേറ്റ് തയ്യാറാക്കി ഘടിപ്പിച്ചാൽ മാത്രമേ വാഹനം നിരത്തിലിറക്കാനാവൂ.
പൂർണമായും...
ന്യൂഡൽഹി: ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നാളെ അവസാനിക്കും.
സെപ്റ്റംബർ ഒന്ന് മുതൽ ആധാറുമായി ബന്ധിപ്പിക്കാത്ത പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകളിൽ തൊഴിലുടമയുടെ വിഹിതം അടക്കം വിവിധ ആനുകൂല്യങ്ങൾ വരവുവെയ്ക്കില്ലെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ മുന്നറിയിപ്പ് നൽകി.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആഴ്ചകൾക്ക് മുൻപാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ സമയപരിധി സെപ്റ്റംബർ ഒന്ന്...
പാലക്കാട്: സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമനടപടിയ്‌ക്കൊരുങ്ങി സ്പീക്കര്‍ എം.ബി. രാജേഷിന്റെ കുടുംബം. കുട്ടികള്‍ക്കെതിരെ പോലും നടത്തുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരിക്കാതിരിക്കാനാവില്ലെന്ന് എം.ബി. രാജേഷിന്റെ ഭാര്യ നിനിത പറഞ്ഞു.
കുട്ടികള്‍ ഒരു മതത്തിന്റെ ഭാഗമാണെന്ന പ്രചാരണമാണ് നവമാധ്യമങ്ങളിലൂടെ നടത്തുന്നത് എന്നാണ് ആരോപണം.
നിലവില്‍ തങ്ങള്‍ ഒരു മതത്തിന്റേയും ഭാഗമല്ലെന്നും മതം തെരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്നും നിനിത ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. കുട്ടികളുടെ സ്‌കൂള്‍...
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി രാത്രി കർഫ്യൂ ഇന്ന് മുതൽ നടപ്പിലാക്കും. രാത്രി 10 മണി മുതൽ രാവിലെ ആറ് മണി വരെയാണ് കർഫ്യൂ. അത്യാവശ്യ കാര്യങ്ങൾക്ക് മാത്രം അനുമതിയോടെ യാത്ര അനുവദിക്കുന്ന തരത്തിലാണ് കർഫ്യൂ നടപ്പാക്കുന്നത്. അതേസമയം പകൽ സമയത്ത് സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി കടയുടമകളെ വിളിച്ചു ചേർത്തുള്ള പൊലീസിന്റെ...
ന്യുഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വിലവർധിപ്പിച്ചു. ലിറ്ററിന് മൂന്ന് രൂപ വീതമാണ് പെട്രോളിനും ഡീസലിനും വർധിപ്പിച്ചിരിക്കുന്നത്. വിലവർധനവ് നിലവിൽ വന്നു. വിലവർധിപ്പിച്ചതോടെ കൊച്ചിയിൽ പെട്രോളിന് ലിറ്ററിന്...