കാസർകോട്: കാസർകോട് ഉളിയത്തടുക്ക സ്വദേശി ഇ.കെ. അബ്ദുൽ സമദാനി എന്ന അബ്ദുൽ സമദിനെതിരെ കാപ്പ ചുമത്തി. മയക്കുമരുന്ന് വില്പന, വധശ്രമം, തട്ടിക്കൊണ്ടു പോകൽ ഉൾപ്പെടെ കാസറഗോഡ്, വിദ്യാനഗർ, ബദിയഡുക്ക, കുമ്പള പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.
പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കാപ്പ ചുമത്തി ജില്ലാ കളക്ടർ ആണ് ഉത്തരവ് ഇറക്കിയത്. മയക്കുമരുന്ന് കേസിൽ...
വാട്ട്സ്ആപ്പ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍ പണിപ്പുരയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. വാട്ട്സ്ആപ്പ് പുറത്തിറക്കുന്ന പ്രത്യേകതകള്‍ മുന്‍പേ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. വാട്ട്സ്ആപ്പ് ഗ്രൂപ്പിനുള്ളില്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ നിയന്ത്രണം നല്‍കുന്നതാണ് പുതിയ കമ്യൂണിറ്റി ഫീച്ചര്‍ എന്നാണ് ആദ്യ പരിശോധനയില്‍ മനസിലാക്കാന്‍ സാധിക്കുന്നത്. ഇപ്പോള്‍ ടെസ്റ്റിംഗ് അവസ്ഥയിലാണ് ഈ ഫീച്ചര്‍...
ദില്ലി: പഠിച്ചിട്ടില്ല, ജോലി ഓറഞ്ച് വിൽപ്പന, പക്ഷേ ഒരു ഗ്രാമത്തിനായി സ്കൂൾ നിർമ്മിച്ചു ഹരേകല ഹജ്ജബ്ബ, ഒടുവിൽ തന്റെ പ്രയത്നത്തെ അംഗീകരിച്ച് രാജ്യം അദ്ദേഹത്തിന് പത്മ പുരസ്കാരം നൽകി. ഇത് ഒരു സിനിമാ കഥയല്ല, കഥകളെ പോലും വെല്ലുന്ന ജീവതയാഥാർത്ഥ്യം. കർണാടകയിലെ മംഗലാപുരം സ്വദേശിയാണ് ഹജ്ജബ്ബ. ഒരിക്കൽപ്പോലും സ്കൂൾ പടി ചവിട്ടാൻ ഭാഗ്യമുണ്ടായിട്ടില്ല ഹജ്ജബ്ബയ്ക്ക്....
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് ഇന്ന് കുറഞ്ഞത്.
പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,000 രൂപ. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4500 രൂപ.
ഈ മാസം ആറിന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. പവന്...
കോഴിക്കോട്: നാടക, ടെലിവിഷന്‍ നടി കോഴിക്കോട് ശാരദ (84) അന്തരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കോഴിക്കോട് സ്വദേശിയായ ശാരദ നാടകങ്ങളില്‍ അഭിനയിച്ചുകൊണ്ടായിരുന്നു അഭിനയ ജീവിതത്തിന് തുടക്കമിടുന്നത്. 1979-ല്‍ അങ്കക്കുറി എന്ന സിനിമയിലാണ് ആദ്യം അഭിനയിച്ചത്.
1985 - 87 കാലങ്ങളില്‍ ഐ.വി ശശി സംവിധാനം ചെയ്ത അനുബന്ധം, നാല്‍ക്കവല, അന്യരുടെ ഭൂമി...
തിരുവനന്തപുരം: ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവച്ചെങ്കിലും ബസ് ചാര്‍ജ് ഉടന്‍ വര്‍ധിപ്പിച്ചേക്കുമെന്ന് സൂചന. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍. ഉടമകള്‍ ഉന്നയിച്ച വിഷയങ്ങളില്‍ പത്ത് ദിവസത്തിനകം പരിഹാരം കാണാമെന്ന ഗതാഗത മന്ത്രി ആന്റണി രാജു...
തിരുവനന്തപുരം: മുഹമ്മദ് ഇക്ബാലിനെ (Muhammad Iqbal) കേരള ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ അധ്യക്ഷനാക്കാൻ കേരള കോണ്‍ഗ്രസ് എം (kerala congress m). നിയമസഭതെരഞ്ഞെടുപ്പില്‍ കുറ്റ്യാടിയിൽ പേര് പ്രഖ്യാപിച്ച ശേഷം പിൻവലിച്ച സ്ഥാനാർത്ഥിയാണ് മുഹമ്മദ് ഇക്ബാൽ. ന്യൂനപക്ഷ സ്കോളർഷിപ്പും വായ്പയുമടക്കമുള്ള സാമ്പത്തിക സഹായങ്ങൾ കൈകാര്യം ചെയ്യുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ അധ്യക്ഷപദവി കേരള കോൺഗ്രസ് എമ്മിന്...
വിദേശരാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും കോവിഡ് ബാധിച്ച് മരിച്ച പ്രവാസി മലയാളികളുടെ കണക്കില്ലെന്ന് സമ്മതിച്ച് സംസ്ഥാന സർക്കാർ. കണക്ക് ശേഖരിക്കാൻ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. സി.ആർ മഹേഷിന്റെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് വിദേശത്തും ഇതര സംസ്ഥാനങ്ങളിലുമായി കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ കണക്ക് കൈവശമില്ലെന്ന മുഖ്യമന്ത്രിയുടെ തുറന്ന് പറച്ചിൽ. വിദേശകാര്യ മന്ത്രാലയം,...
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ ലുലു മാള്‍ ഡിസംബര്‍ 16ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ ഷോപ്പിംഗ് മാളാണിത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, സംസ്ഥാന മന്ത്രിമാര്‍, ശശി തരൂര്‍ എം.പി, പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, ഗള്‍ഫ്...
കണ്ണൂര്‍: ക്രിപ്‌റ്റോ കറന്‍സി ഇടപാടിന്റെ പേരില്‍ നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്ത കേസില്‍ നാല് പേരെ കണ്ണൂര്‍ സിറ്റി പോലിസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് ആലംപാടി സ്വദേശി മുഹമ്മദ് റിയാസ്, മലപ്പുറം മഞ്ചേരി സ്വദേശി സി ശഫീഖ്, കോഴിക്കോട് പാവങ്ങാട് സ്വദേശി വ സിം മുനവ്വറലി, മലപ്പുറം വണ്ടൂര്‍ സ്വദേശി മുഹമ്മദ് ശഫീഖ് എന്നിവരെയാണ് അറസ്റ്റ്...