സ്വർണവിലയിൽ നേരിയ കുറവ്; പവന് 80 രൂപ കുറഞ്ഞ് 36,000 ആയി

0
177

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ കുറവ്. കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വിലയാണ് ഇന്ന് കുറഞ്ഞത്.

പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 36,000 രൂപ. ഗ്രാമിന് പത്ത് രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4500 രൂപ.

ഈ മാസം ആറിന് സ്വര്‍ണ വിലയില്‍ വന്‍ വര്‍ധനവാണുണ്ടായത്. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36080 രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി ഈ വിലയിലായിരുന്നു വ്യാപാരം.

LEAVE A REPLY

Please enter your comment!
Please enter your name here