കുമ്പള: ബന്തിയോട് വെൽകെയർ ക്ലിനിക്കിന്റെ ആഭുഖ്യത്തിൽ തിങ്കളാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും. രാവിലെ പത്തു മണിക്ക് മംഗൽപാടി പഞ്ചായത്ത് പതിനാറാം വാർഡ് അംഗം റഷീദ ഹനീഫ് ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച ലോക പ്രമേഹ ദിനത്തോടനുബന്ധിച്ചാണ് തിങ്കളാഴ്ച ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് ബന്ധപ്പെട്ടവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പുതുതായി ചാർജെടുത്ത ഡോ. ജിതിൻ മോഹൻ നേതൃത്വം നൽകും.
ജീവിത...
ദില്ലി: ലഹരി മരുന്ന് ഉപയോഗം നിയന്ത്രിക്കാൻ നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തെ ലഹരിവസ്തുക്കളുടെ ഉപഭോഗം കുറ്റകരമാക്കുന്നത് ഒഴിവാക്കാനാണ് കേന്ദ്രസർക്കാർ ആലോചിക്കുന്നത്. ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കേസെടുത്ത് ശിക്ഷിക്കുന്നതിന് പകരംഅവരെ ഇരകളായി പരിഗണിക്കാനാണ് കേന്ദ്രസർക്കാരിന് കിട്ടിയ ശുപാർശ.
ഇതിനായി ലഹരിവിരുദ്ധ നിയമം ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്രസർക്കാർ പരിഗണിച്ചു വരികയാണ്. അതേസമയം ലഹരിക്കടത്തും ലഹരിവിൽപനയും ഗുരുതര കുറ്റകൃത്യമായി...
കൊട്ടാരക്കര : മാസ്‌ക് താഴ്ത്തിയിട്ട് കപ്പലണ്ടിതിന്നതിന് തൊഴിലാളിക്ക് പോലീസ് 500 രൂപ പിഴചുമത്തി. കൊട്ടാരക്കര പ്രൈവറ്റ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനിന്ന തോട്ടംമുക്ക് സ്വദേശിക്കാണ് ദുരനുഭവമുണ്ടായത്.
പിഴയടയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ഇയാളെ പോലീസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി. നാട്ടുകാരനായ പൊതുപ്രവര്‍ത്തകനെത്തിയാണ് ജാമ്യത്തിലിറക്കിയത്.
ചാലിയക്കര എസ്റ്റേറ്റില്‍ 600 രൂപ ദിവസക്കൂലിക്കു ജോലിക്കുപോയി മടങ്ങവെയാണ് പോലീസ് പെറ്റിയടിച്ചത്. ബസ് സ്റ്റാന്‍ഡില്‍ സാമൂഹിക അകലം പാലിച്ചില്ല,...
സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് ഗുരുതരമായി പൊള്ളലേറ്റ യുവാവിന് വൺപ്ലസ് നഷ്ടപരിഹാരം നൽകിയെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്ഫോടനത്തിൽ പരുക്കേറ്റ വൺപ്ലസ് നോർഡ് 2 5ജി ഉപയോക്താവിന് ഫോണിന്റെ വിലയും ചികിത്സാ ചെലവും ലഭിച്ചുവെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
കഴിഞ്ഞയാഴ്ചയാണ് സംഭവം. ഫോൺ പൊട്ടിത്തെറി സംഭവത്തിൽ കമ്പനിയും അന്വേഷണം നടത്തിയിരുന്നു....
തിരുവനന്തപുരം: 2018-ൽ കേരളത്തിലുണ്ടായ മഹാപ്രളയത്തിന്റെ ആഘാതം കൂട്ടാൻ ഡാം തുറന്നത് കാരണമായെന്നു സമ്മതിച്ച് സർക്കാർ. കേരളത്തിലെ പ്രളയങ്ങളിലെ മുന്നൊരുക്കവും പ്രതിരോധവും സംബന്ധിച്ച് കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സി.എ.ജി.) റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മുല്ലപ്പെരിയാർ ഡാം പെട്ടെന്ന് തുറന്നുവിട്ടില്ലായിരുന്നെങ്കിൽ പ്രളയത്തിന്റെ ശക്തി കുറയ്ക്കാൻ കഴിയുമായിരുന്നുവെന്നാണ് സർക്കാർ സി.എ.ജി.യെ അറിയിച്ചത്.
ഇടുക്കി ഡാം തുറക്കാനുണ്ടായ കാരണം വിശദീകരിക്കുന്നതിലാണ് മുല്ലപ്പെരിയാറിനെ പരാമർശിക്കുന്നത്....
പാക് വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്‌വാൻ ഓസ്ട്രേലിയക്കെതിരെ സെമിഫൈനൽ കളിക്കാനെത്തിയത് രണ്ട് ദിവസം ഐസിയുവിൽ അഡ്മിറ്റായതിനു ശേഷമെന്ന് വിവരം. പാകിസ്താൻ ടീം മാനേജ്മെൻ്റ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. റിസ്‌വാനു പനിയാണെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട് എങ്കിലും പിന്നീട് താരത്തിന് കടുത്ത നെഞ്ചുവേദന ഉണ്ടെന്ന് സ്ഥിരീകരിച്ചു. തുടർന്ന് റിസ്‌വാനെ ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. റിസ്‌വന രണ്ട്...
കുമ്പള: എയ്ഡ്സ് ബോധവത്ക്കരണം ലക്ഷ്യമിട്ട് കുമ്പള സാമൂഹികാരോഗ്യ കേന്ദ്രം നിർമ്മിക്കുന്ന 'പൊസിറ്റീവ് 'ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണം കുമ്പളയിലും പരിസര പ്രദേശത്തും ആരംഭിച്ചു. സി.എച്ച്സിയിൽ വെച്ച് നടന്ന ചടങ്ങിൽ കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കർളെ ചിത്രീകരണത്തിന്റെ സ്വിച്ച്ഓൺ കർമ്മം നിർവ്വഹിച്ചു.
അഭിനയിക്കുന്നവർ ഭൂരിഭാഗവും കുമ്പളസി.എച്ച്സിയിലെ ജീവനക്കാരാണ്. സിനിമയുടെ ആശയം ഹെൽത്ത്...
ദുബായ്: ടി20 ലോകകപ്പില്‍ സെമി ഫൈനലില്‍ പാകിസ്ഥാന്‍- ഓസ്‌ട്രേലിയ മത്സരത്തില്‍ അപൂര്‍വമായ സംഭവം നടന്നു. ദുബായില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റിംഗ് തുടങ്ങിയ ഓസ്‌ട്രേലിയുടെ ഇന്നിംഗ്‌സില്‍ ഡേവിഡ് വാര്‍ണറുടെ ഒരു കൂറ്റന്‍ സിക്‌സുണ്ടായിരുന്നു. പാക് സ്പിന്നര്‍ മുഹമ്മദ് ഹഫീസിനെതിരെ നേടിയ സിക്‌സിന് ഒരു പ്രത്യേകതയുണ്ടാായിരുന്നു. പിച്ചില്‍ രണ്ട് തവണ പിച്ച് ചെയ്ത്...
ദില്ലി: അടുത്ത വർഷം പകുതിയോടെ രാജ്യം 5 ജിയിലേക്ക്. ഏപ്രിൽ മെയ് മാസങ്ങളിലായി 5 ജി സ്പെക്ട്രം വിതരണം നടക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. 5 ജി മാറ്റത്തെ കുറിച്ച് ട്രായിയുടെ റിപ്പോർട് ഫെബ്രുവരിയിൽ കേന്ദ്രത്തിന് കിട്ടും. ടെലികോം മന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം അറിയിച്ചത്
അതേസമയം ടെലികോം ദാതാക്കള്‍ ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പില്‍ സ്‌പെക്ട്രം ലേലത്തിന്...