Latest news

‘കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ആളെ ചോദ്യം ചെയ്തു’; സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം അവസാനിപ്പിക്കാതെ പൊലീസ്

കോട്ടയം: കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിനായുള്ള അന്വേഷണം അവസാനിപ്പിക്കാതെ പൊലീസ്. രണ്ട് ദിവസം മുന്‍പ് കുറുപ്പിന്റെ രൂപസാദൃശ്യമുള്ള ആളെ കോട്ടയത്തെത്തി പോലീസ് ചോദ്യം ചെയ്തു. കോട്ടയം ആര്‍പ്പൂക്കരയിലെ നവജീവന്‍ ആസ്ഥാനത്താണ് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനക്കെത്തിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു ആലപ്പുഴ ക്രൈംബ്രാഞ്ചിന്റെ പരിശോധന. എന്നാല്‍, സുകുമാരക്കുറുപ്പുമായി ചില രൂപസാദൃശ്യം മാത്രമേ സംശയിച്ച...

മിസ് കേരളയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തൽ; ഓഡി കാർ പിന്തുടർന്നതാണ് അപകടകാരണമെന്ന് മൊഴി

കൊച്ചി: മുൻ മിസ് കേരളയടക്കം മൂന്ന് പേർ കൊച്ചിയിൽ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. ഒരു ഓഡി കാർ ചേസ് ചെയ്തത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന് കാറോടിച്ച അബ്ദുൽ റഹ്മാന്‍ പൊലീസിന് മൊഴി നല്‍കി. ഓഡി കാർ പിറകെ പായുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി. ഇരു സംഘവും മത്സരയോട്ടം നടത്തിയതാണോ എന്ന്...

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ സീറ്റിന് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ല; കാസര്‍കോട് സ്വദേശിയ്ക്കുള്ള നഷ്ടപരിഹാരം റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവ്

കൊച്ചി: ഓട്ടോറിക്ഷയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവര്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നയാള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് ഹൈക്കോടതി. ഗുഡ്‌സ് ഓട്ടോയില്‍ ഡ്രൈവറോടൊപ്പം ഡ്രൈവറുടെ സീറ്റില്‍ ഇരുന്ന് യാത്ര ചെയ്ത കാസര്‍കോട് സ്വദേശി ബീമയ്ക്ക് മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണല്‍ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടതിനെതിരേ സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനി നല്‍കിയ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എ ബദറുദീന്റെതാണ് ഉത്തരവ്. ഗുഡ്‌സ്...

നിയമലംഘകരായ പ്രവാസികള്‍ക്ക് ഇനി പൊതുമാപ്പില്ലെന്ന് അധികൃതര്‍; പിടിയിലാവുന്നവര്‍ക്ക് ആജീവനാന്ത വിലക്ക്

കുവൈത്ത് സിറ്റി: നിയമവിരുദ്ധമായി കുവൈത്തില്‍ താമസിക്കുന്ന പ്രവാസികളെ കണ്ടെത്താനായി ആഭ്യന്തര മന്ത്രാലയം  നടത്തിവരുന്ന വ്യാപക പരിശോധനകള്‍ തുടരുന്നു. എല്ലാ ഗവര്‍ണറേറ്റില്‍ നിന്നും പരമാവധി നിയമലംഘകരെ കണ്ടെത്തി എത്രയും വേഗം നാടുകടത്താനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിയമലംഘകര്‍ക്ക് രേഖകള്‍ ശരിയാക്കാന്‍ ഇനി പൊതുമാപ്പ് പ്രഖ്യാപിക്കില്ലെന്നും അറിയിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിക്കാലത്ത് നിയമ ലംഘകരായ പ്രവാസികള്‍ക്ക് നാല്...

മഞ്ചേശ്വരം ഹൊസബെട്ടു ഗവണ്മെന്റ് എൽ.പി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് വാണിജ്യ പ്രമുഖൻ ഹനീഫ് ഗോൾഡ് കിംഗ്‌ പഠനോപകരണങ്ങൾ നൽകി

മഞ്ചേശ്വരം: കോവിഡാനന്തരം 19 മാസത്തെ ഇടവേളക്ക് ശേഷം പുതിയ അധ്യയന വർഷത്തിലേക്ക് കടന്നപ്പോൾ ഹൊസബെട്ടു ഗവണ്മെന്റ് എൽ പി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ബാഗ് അടക്കമുള്ള പഠനോപകരണങ്ങൾ നൽകി മാതൃകയായി ഹനീഫ് ഗോൾഡ്കിംഗ്. കോവിഡ് മഹാമാരിയുടെ ദുരിതം വിതച്ച ഇന്നലകളിലെ ആശങ്കകൾക്കിടയിൽ വളരെ കരുതലോടെയാണ് വിദ്യാലയങ്ങൾ തുറന്ന് പ്രവർത്തിക്കുന്നത്. സാമൂഹിക അകലം പാലിച്ചും മാസ്ക്ക് ധരിച്ചും സാനിറ്റൈസിംഗ്...

ലീഗുമായി ഇടഞ്ഞു നിൽക്കുന്നവരെ ലക്ഷ്യം വച്ച് സിപിഎം; ശ്രമിച്ചു നോക്കൂവെന്ന് സലാം

കോഴിക്കോട്∙ മലബാറിൽ അടിത്തറ വിപുലമാക്കാൻ സിപിഎം രംഗത്തിറങ്ങിയതോടെ കരുതലോടെ മുസ്‍ലിം ലീഗ്. ആദ്യഘട്ടത്തിൽ ലീഗുമായി ഇടഞ്ഞു നിൽക്കുന്നവരെയാണു സിപിഎം ലക്ഷ്യം വയ്ക്കുന്നതെന്നു വ്യക്തമായതോടെ നീക്കങ്ങളെ ഗൗരവത്തോടെയാണു മുസ്‍ലിം ലീഗ് വീക്ഷിക്കുന്നത് വാഗ്ദാനങ്ങൾ പലത്  നിയമസഭാ തിരഞ്ഞെടുപ്പിൽ അനായാസം വിജയിച്ചെങ്കിലും മലബാറിൽ പരമാവധി പേരെ കൂടെ കൂട്ടുക എന്നതിനു സിപിഎം വലിയ പ്രാധാന്യം നൽകുന്നുണ്ട്. പലയിടത്തും മുസ്‍ലിം സമുദായം...

സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം∙ സംസ്ഥാനത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു. വയനാട് വെറ്ററിനറി സർവകലാശാലയിലെ 13 വിദ്യാർഥികൾക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ആലപ്പുഴ എൻഐവിയിൽ പരിശോധിച്ച സാംപിളുകളാണു പോസിറ്റീവായത്. ഇവർ രോഗമുക്തരായി. ഇതുവരെ മറ്റാർക്കും രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. ഉദരസംബന്ധമായ രോഗങ്ങൾക്കു കാരണമാകുന്നതാണ് നോറോ വൈറസ്. നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പ് യോഗം...

നോണ്‍വെജ് ഭക്ഷണം പരസ്യമായി വില്‍ക്കാന്‍ പാടില്ല; വിലക്കേര്‍പ്പെടുത്തി ഗുജറാത്തിലെ നഗരസഭ

വഡോദര: നോണ്‍ വെജ് ഭക്ഷണ സാധാനങ്ങള്‍ പൊതുസ്ഥലത്ത് പ്രദര്‍ശിപ്പിച്ച് വില്‍ക്കുന്നത് വിലക്കി ഗുജറാത്തിലെ വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. നഗരത്തിലെ വഴിയോര കടകളും, ഭക്ഷണ ശാലകളും ഇത്തരത്തില്‍ മത്സ്യവും മാംസവും പരസ്യമായി പ്രദര്‍ശിപ്പിച്ച് വില്‍ക്കരുത് എന്നാണ് വഡോദര മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹിതേന്ദ്ര പട്ടേല്‍ വാക്കാല്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. മതവികാരവുമായി...

ബസുകളില്‍ മൊബൈലില്‍ ഉച്ചത്തില്‍ പാട്ട് വെക്കുന്നതിന് കര്‍ണാടക ഹൈക്കോടതിയുടെ വിലക്ക്

ബെംഗളൂരു: ബസില്‍ യാത്ര ചെയ്യുമ്പോള്‍ മൊബൈല്‍ ഫോണ്‍ ശബ്ദം പുറത്തേക്കിട്ട് പാട്ട് കേള്‍ക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കര്‍ണാടക ഹൈക്കോടതി. ബസിനുള്ളില്‍ ശബ്ദ ശല്യമുണ്ടാകുന്നു എന്ന് കാണിച്ച് ലഭിച്ച പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി ഉത്തരവ്. ബസിനുള്ളില്‍ ശബ്ദ മലിനീകരണം നിയന്ത്രിക്കണമെന്നാണ് പരാതിക്കാരുടെ ആവശ്യം. വിഷയം പരിഗണിച്ച് ഉയര്‍ന്ന ശബ്ദത്തില്‍ മൊബൈലില്‍ പാട്ടുകളും വീഡിയോകളും വെക്കുന്നത് നിയന്ത്രിക്കണമെന്നാണ് കോടതിയുടെ...

ക്രെഡിറ്റ് കാർഡ് തട്ടിപ്പ് കേസിൽ രണ്ട് ടിബറ്റ് പൗരന്‍മാര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പിലൂടെ 1.12 ലക്ഷം രൂപ കൈക്കലാക്കിയ രണ്ട് ടിബറ്റ് പൗരന്മാര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. ലോബ്‌സാങ് സാംഗ്യ(24), ദക്പ ഫുണ്ടെ (40) എന്നിവരാണ് അറസ്റ്റിലായത്. ഉത്തര കന്നഡയിലെ മുണ്ടുകോട് ടിബറ്റന്‍ കോളനിയിലാണ് ഇരുവരും താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. മംഗളൂരു അത്താവര്‍ സ്വദേശിയായ അലക്‌സാണ്ടറുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉപയോഗിച്ച് ഇയാളുടെ അക്കൗണ്ടില്‍...
- Advertisement -spot_img

Latest News

തർക്കങ്ങൾക്കൊടുവിൽ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക മുഖ്യമന്ത്രി ഗവർണർക്ക് കൈമാറി

തിരുവനന്തപുരം: വിഡി സതീശന്‍റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മന്ത്രിമാരും വകുപ്പുകളും അടങ്ങുന്ന പട്ടിക ഗവർണ്ണർക്ക് കൈമാറി. റോജി എം ജോണിന്...
- Advertisement -spot_img