Saturday, February 21, 2026

Latest news

ദില്ലി കലാപത്തിനിടെ പൊലീസിന് നേരെ തോക്ക് ചൂണ്ടിയ ഷാരൂഖിന് പരോൾ, വൻ സ്വീകരണം- വീഡിയോ

ദില്ലി: 2020--ലെ ദില്ലി കലാപത്തിനിടെ  പൊലീസുകാരനു നേരെ തോക്ക് ചൂണ്ടിയ കേസിൽ പ്രതിയാ ഷാരൂഖ് പഠാന് നാട്ടിൽ വൻ സ്വീകരണം. മെയ് 23 ന് നാല് മണിക്കൂർ പരോൾ സമയത്ത് തന്റെ വസതിയിൽ എത്തിയപ്പോഴായിരുന്നു നാട്ടുകാര്‍ ഷാരൂഖിന് ഊഷ്മള സ്വീകരണം നൽകിയത്.  ത്താന്റെ സ്വീകരണ  വീഡിയോ  സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവം പൊലീസ് സ്ഥിരീകരിച്ചതായി...

വിദ്വേഷ മുദ്രവാക്യ വിവാദത്തിലേക്ക് അനാവശ്യമായി വലിച്ചിഴച്ചു; മുഖ്യമന്ത്രിയ്‌ക്കെതിരെ നിയമനടപടിയ്ക്ക് എസ്ഡിപിഐ

ആലപ്പുഴ: പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ വിദ്വേഷ മുദ്രവാക്യം വിളിച്ച സംഭവത്തില്‍ അനാവശ്യമായി പേര് വലിച്ചിഴച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എസ്ഡിപിഐ. പോപ്പുലര്‍ ഫ്രണ്ട് ഒരു സ്വതന്ത്ര സംഘടനയാണ്. എസ്ഡിപിഐ ഒരു രാഷ്ട്രീയ പാര്‍ട്ടിയും. പോപ്പുലര്‍ ഫ്രണ്ടിന്റെ പരിപാടിയ്ക്കിടെ ഉണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി കുറ്റം ചാര്‍ത്തുന്നത് എസ്ഡിപിഐയെയാണ്. ഇത് ബോധപൂര്‍വമാണെന്ന് എസ്ഡിപിഐ സംസ്ഥാന നേതൃത്വം...

‘മുഗളൻമാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ ബിജെപി പുനർനിർമ്മിക്കും’; വീണ്ടും വിവാദ പ്രസ്താവനയുമായി ഈശ്വരപ്പ

ബെംഗളുരു: മുഗളൻമാർ നശിപ്പിച്ച 36,000 ക്ഷേത്രങ്ങൾ ബിജെപി പുനർനിർമ്മിക്കുമെന്ന് മുൻ കർണ്ണാടക മന്ത്രി കെ ഈശ്വരപ്പ. പുനർനിർമാണം സംഘർഷങ്ങളൊന്നുമില്ലാതെ നിയമാനുസൃതമായി സമാധാനപരമായി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. 'ഇന്ന് ശ്രീരംഗപട്ടണത്തിൽ ഹനുമാൻ ക്ഷേത്രം ഉണ്ടായിരുന്നു എന്ന് മുസ്‌ലിങ്ങളും അംഗീകരിക്കുന്നുണ്ട്. എന്നാൽ, മുമ്പ് ക്ഷേത്രം മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുകയും ഹനുമാൻ ക്ഷേത്രത്തെ സംരഷിക്കുകയും ചെയ്തു, പക്ഷേ എന്തുകൊണ്ടാണ്...

പ്ലേഓഫ് കാണാതെ പുറത്ത്, ധവാനെ നോക്കൗട്ട് ചെയ്ത് അച്ഛന്‍; വിഡിയോ വൈറൽ

സോഷ്യൽ മീഡിയയിൽ വൈറലായി പഞ്ചാബ് കിംഗ്സ് താരം ശിഖര്‍ ധവാൻ്റെ വിഡിയോ. ഐപിഎല്‍ പ്ലേ ഓഫ് കാണാതെ പുറത്തായതിന് പിന്നാലെ, പിതാവ് മർദിക്കുന്ന വിഡിയോയാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. വിഡിയോ തമാശ രൂപേണയാണ് ചിത്രീകരിച്ചിരിക്കുന്നത്. വിഡിയോയില്‍ അച്ഛനും മകനും തകര്‍പ്പന്‍ അഭിനയമാണ് കാഴ്ചവച്ചിരിക്കുന്നത്. ‘നോക്കൗട്ട് ഘട്ടത്തിലേക്കു യോഗ്യത നേടാഞ്ഞതിന് അച്ഛന്‍ എന്നെ നോക്കൗട്ട് ചെയ്തു’ എന്ന...

‘പാവം ജോര്‍ജിന് പ്രായം കൂടുതലാണ് പോല്‍’: പി.സി. ജോര്‍ജിന് ജാമ്യം നല്‍കിയതില്‍ അബ്ദുന്നാസര്‍ മഅ്ദനി

കോഴിക്കോട് : പി.സി. ജോര്‍ജിന് ജാമ്യം ലഭിച്ച വാര്‍ത്തയില്‍ പ്രതികരിച്ച് ബെംഗളൂരു സ്‌ഫോടനക്കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനി. ‘പാവം ജോര്‍ജിന് പ്രായം’ കൂടുതലാണ് പോല്‍ എന്നാണ് മഅ്ദനി എഴുതിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിലവില്‍ 2014 മുതല്‍ സുപ്രീം കോടതി നിര്‍ദേശിച്ച കടുത്ത നിബന്ധനകള്‍ക്ക് വിധേയമായുള്ള ജാമ്യത്തില്‍ ബംഗളൂരുവില്‍ കഴിയുകയാണ് മഅ്ദനി....

വിദ്വേഷപ്രസംഗ കേസിൽ പിസി ജോർജ്ജിന് കർശന ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: വിദ്വേഷപ്രസംഗ കേസിൽ ജയിലിൽ കഴിയുന്ന ജനപക്ഷം പാർട്ടി നേതാവും മുൻ എംഎൽഎയുമായ പി സി ജോർജ്ജിന് ജാമ്യം. (PC Geogre). ഫോർട്ട് പൊലീസ് സ്റ്റേഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പി സി ജോർജിന് ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിച്ചത്. ജാമ്യത്തിന് ഏത് ഉപാധികളും അംഗീകരിക്കാമെന്ന് പിസി ജോർജ്ജ് കോടതിയെ അറിയിച്ചു. ഇത് മുഖവിലക്കെടുത്ത കോടതി ജാമ്യം...

മൂത്രത്തിൽ നിന്നും ബിയർ,​ സംഗതി കേട്ട് നെറ്റി ചുളിക്കേണ്ട; സാധനം അടിപൊളിയാണെന്നാണ് രുചിച്ചവർ പറയുന്നത്

മൂത്രത്തിൽ നിന്നും ബിയർ ഉണ്ടാക്കാൻ കഴിയുമെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുന്നുണ്ടോ. അങ്ങനെ ഉണ്ടാക്കിയാൽ തന്നെ ആരെങ്കിലും കുടിക്കുമെന്ന് കരുതുന്നുണ്ടോ?​ എന്നാൽ സിംഗപ്പൂരിൽ ഇതിനോടകം ഈ ആശയം നടപ്പാക്കി വിജയം കൈവരിച്ചു കഴിഞ്ഞു. ശരീരത്തിൽ നിന്നുള്ള ജലനഷ്ടം ഇതിലൂടെ കുറയ്‌ക്കാൻ കഴിയുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. മൂത്രത്തിൽ നിന്നു മാത്രമല്ല ഏതു മലിനജലത്തിൽ നിന്നും ഇതുപോലെ ബിയർ ഉണ്ടാക്കാമെന്നാണ്...

എ.ആർനഗർ ബാങ്ക് ക്രമക്കേടിൽ കുഞ്ഞാലിക്കുട്ടിയും ജലീലും തമ്മിൽ ഒത്തുതീർപ്പ്? ആരോപണവുമായി മുൻ എംഎസ്എഫ് നേതാക്കൾ

കോഴിക്കോട്: മുസ്ലീംലീഗ് നേതൃത്വത്തിനെതിര ഗുരുതര ആരോപണവുമായി  മുൻ എംഎസ്എഫ് നേതാക്കൾ. മലപ്പുറത്തെ എആർ നഗർ ബാങ്ക് ക്രമക്കേടിൽ കുഞ്ഞാലിക്കുട്ടിയും ഡോ.കെടി ജലീലും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയെന്നും നേതൃത്വത്തിന്റെ അറിവോടെ നടന്ന ഈ രഹസ്യ കൂടിക്കാഴ്ചയുടെ വിവരങ്ങൾ പുറത്തുവിട്ടത് മുസ്ലീംലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാമാണെന്നും മുൻ എം എസ്എഫ് നേതാക്കൾ കോഴിക്കോട്ട് പറഞ്ഞു. ഹരിത വിഷയത്തിൽ പരാതിക്കാരികൾക്കൊപ്പം...

പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളി :ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി

കൊച്ചി:ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ കുട്ടിയുടെ വിവാദ മുദ്രാവാക്യം വിളിയില്‍ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി.റാലി നടത്തിയ സംഘാടകർക്കെതിരെ നടപടി വേണം.സംഘടകർക്കാണ് ഉത്തരവാദിത്തം.ഒരാൾ പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചാൽ ഉത്തരവാദികൾക്കെതിരെ കേസ് എടുക്കണം റാലിക്കെതിരെ നൽകിയ ഹർജി തീർപ്പാക്കി ആണ് പരാമർശം.പോപ്പുലർ ഫ്രണ്ട് മാർച്ചിലെ വിദ്വേഷ മുദ്രാവാക്യം വിളി ദൗർഭാഗ്യകരമായ സംഭവമാണെന്ന് സർക്കാരും ഹൈക്കോടതിയിൽ വ്യക്തമാക്കി. രാജ്യത്ത്...

അസീം മണിമുണ്ടക്ക് മുഹമ്മദ് ശമീം ഉമരി പുരസ്കാരം

കോളിയടുക്കം: ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ മുഹമ്മദ് ശമീം ഉമരിയുടെ സ്മരണാർഥം നൽകുന്ന പ്രഥമ പുരസ്കാരം ഉർദു അധ്യാപകനും പ്രചാരകനുമായ ഉപ്പള സ്വദേശി മുഹമ്മദ് അസീം മണിമുണ്ടക്ക് നൽകും. അറബി ഭാഷ അധ്യാപകനും കവിയുമായ മുഹമ്മദ് അലിക്കും പ്രത്യേകം പുരസ്കാരം നൽകും. സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനഞ്ചാം വാർഷിക സമാപനത്തോടനുബന്ധിച്ച് നടക്കുന്ന പരിപാടിയിൽ എഴുത്തുകാരൻ സുറാബ് പുരസ്കാരം...
- Advertisement -spot_img

Latest News

കാസർകോട് പതിനാറുകാരിയെ പീഡിപ്പിച്ച 15 വയസ്സുകാരൻ ഒളിവിൽ; സഹോദരീഭർത്താവ് അടക്കം 5 പ്രതികൾ

കാസർകോട്: കാസർകോട് ചന്തേരയിൽ 16 വയസ്സുകാരിയെ അഞ്ച് പേർ ബലാത്സംഗം ചെയ്തെന്ന് പരാതി. രണ്ട് പേരെ ചന്തേര പൊലീസ് അറസ്റ്റ് ചെയ്തു. 15 വയസ്സുകാരൻ ഉൾപ്പെടെയുള്ളവരാണ്...
- Advertisement -spot_img