Saturday, April 20, 2024

Latest news

ഇനി ആൾക്കൂട്ട നിയന്ത്രണമില്ല; സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് (Covid) നിയന്ത്രണങ്ങള്‍ പിൻവലിച്ചു. ആള്‍ക്കൂട്ട നിയന്ത്രണവും സാമൂഹിക അകലം പാലിക്കലും അടക്കം ദുരന്ത നിവാരണ നിയമപ്രകാരമുള്ള എല്ലാ നിയന്ത്രണങ്ങളുമാണ് നീക്കിയത്. അതേസമയം മാസ്കും വ്യക്തിശുചിത്വവും തുടരണമെന്ന് ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നു. കൊവിഡ് നിയമ ലംഘനത്തിന് ഇനി മുതല്‍ ദുരന്തനിവാരണ നിയമപ്രകാരമുള്ള കേസ് ഉണ്ടാകില്ല. രണ്ട് വര്‍ഷം മുൻപാണ് കൊവിഡ്...

ബീസ്റ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട തമിഴ്നാട് മുസ്‌ലിം ലീഗിന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗുമായി ബന്ധമില്ല

ചെന്നൈ: വിജയ് ചിത്രം ‘ബീസ്റ്റി’ന്റെ റിലീസ് തമിഴ്‌നാട്ടില്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട തമിഴ്നാട് മുസ്‌ലിം ലീഗിന് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗുമായി ബന്ധമില്ല. തമിഴ്‌നാട് മാനില മുസ്‌ലിം ലീഗ് എന്ന പാര്‍ട്ടിയുടെ നേതാവിന്റെ പ്രസ്താവനയാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിന്റേതെന്ന തെറ്റിദ്ധാരണയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സിനിമയുടെ ബാന്‍ ആവശ്യപ്പെട്ടത് തമിഴ്‌നാട് മുസ്‌ലിം ലീഗ്(TNML)എന്ന പാര്‍ട്ടിയും അതിന്റെ സ്ഥാപക...

സില്‍വര്‍ലൈന്‍ പദ്ധതി; നാല് കാര്യങ്ങളില്‍ വ്യക്തതവേണമെന്ന് ഹൈക്കോടതി

സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമുള്ളതാണോ? മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണോ കല്ലിടുന്നത്? പുതുച്ചേരിയിലൂടെ റെയില്‍ പോകുന്നുണ്ടോ? കൊച്ചി: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളോട് നാലു ചോദ്യവുമായി ഹൈക്കോടതി. പ്രധാനമായും നാലുകാര്യങ്ങളില്‍ വ്യക്തതവേണമെന്നാണ് കോടതി ആവശ്യപ്പെടുന്നത്. സാമൂഹികാഘാത പഠനം നടത്താന്‍ അനുമതിയുണ്ടോ? സ്ഥാപിക്കുന്ന കല്ലുകളുടെ വലുപ്പം നിയമാനുസൃതമുള്ളതാണോ? മുന്‍കൂര്‍ നോട്ടിസ് നല്‍കിയാണോ കല്ലിടുന്നത്?...

രാഷ്ട്രീയക്കാരെ ഇ.ഡിയെയും സി.ബി.ഐയെയും ഉപയോഗിച്ച് വേട്ടയാടുന്നതിനു പകരം വിലക്കയറ്റം നിയന്ത്രിക്കാൻ നോക്കൂ- കേന്ദ്രത്തോട് മമത ബാനർജി

കൊൽക്കത്ത: അവശ്യവസ്തുക്കളുടെയും ഇന്ധനത്തിന്റെയും അടിക്കടിയുള്ള വിലക്കയറ്റം തടയാൻ കേന്ദ്ര സർക്കാർ ഒന്നും ചെയ്യുന്നില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. വിലക്കയറ്റം പിടിച്ചുനിർത്താൻ കേന്ദ്രം നയം കൊണ്ടുവരണമെന്ന് അവർ ആവശ്യപ്പെട്ടു. രാജ്യത്തെ സാമ്പത്തിക സ്ഥിതി ഗുരുതരമായിക്കൊണ്ടിരിക്കുകയാണ്. ഈ സ്ഥിതി തുടരുകയാണെങ്കിൽ വരുംദിവസങ്ങളിൽ ഉദ്യോഗസ്ഥർക്ക് ശമ്പളം നൽകാൻ സംസ്ഥാന സർക്കാരുകൾക്കാകില്ല. സംസ്ഥാനങ്ങൾക്കുള്ള ജി.എസ്.ടി കുടിശ്ശിക നൽകണം. രാഷ്ട്രീയക്കാരെ ഇ.ഡിയെയും...

കർണാടകയിലെ ഉഡുപ്പിയിൽ രണ്ട് മലയാളി വിദ്യാർഥികൾ മുങ്ങി മരിച്ചു

ഉഡുപ്പി: കർണാടകയിലെ ഉഡുപ്പിയിൽ രണ്ട് മലയാളി വിദ്യാർഥികൾ കടലിൽ മുങ്ങി മരിച്ചു. കോട്ടയം മംഗളം എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. അമൽ റെജി (22), അമൽ സി അനിൽ (22) എന്നിവരാണ് മരിച്ചത്. കാണാതായ ആന്റണി ഷേണായിക്കായി തിരച്ചിൽ തുടരുകയാണ്. 42 വിദ്യാർഥികളാണ് രണ്ട് അധ്യാപകർക്കൊപ്പം വിനോദയാത്രക്കായി ഉഡുപ്പി സെന്റ് മേരീസ് ഐലൻഡിലെത്തിയത്. കടൽതീരത്തെ പാറക്കെട്ടുകളിലൂടെ...

ഏഴ് ലക്ഷം രൂപ ശമ്പളം നല്‍കാനുണ്ട്; മടങ്ങി വരാത്ത ഇന്ത്യന്‍ തൊഴിലാളിയെ തേടി സ്‌പോണ്‍സര്‍ എംബസിയില്‍

റിയാദ്: റീ എന്‍ട്രിയില്‍ പോയി മൂന്ന് വര്‍ഷമായിട്ടും മടങ്ങിയെത്താത്ത ഇന്ത്യന്‍ തൊഴിലാളിയുടെ ശമ്പള കുടിശ്ശിക തീര്‍ക്കാനുള്ള മാര്‍ഗം തേടി സൗദി പൗരനായ സ്‌പോണ്‍സര്‍ ഇന്ത്യന്‍ എംബസിയെ സമീപിച്ചു. സൗദിയിലെ ബിശയില്‍ ജോലി ചെയ്തിരുന്ന മുഹമ്മദ് യൂനുസ് എന്ന കാശ്മീരി യുവാവിനെയാണ് സ്‌പോണ്‍സര്‍ അന്വേഷിക്കുന്നത്. ഇയാള്‍ക്ക് 35000 റിയാല്‍ ശമ്പള കുടിശ്ശിക കൊടുത്ത് തീര്‍ക്കാനുള്ള മാര്‍ഗം...

ഫോൺ വിളിക്കാനോ മെസ്സേജ് അയക്കാനോ ഇനി നമ്പർ സേവ് ചെയ്യണ്ട; പുതിയ ഫീച്ചേർസുമായി വാട്സാപ്പ്

ടെക്ക് ലോകത്തെ തന്നെ മാറ്റിമറിച്ച സംവിധാനമാണ് വാട്സാപ്പ്. ദൂരെയുണ്ടായിരുന്ന സൗഹൃദങ്ങളെയും ബന്ധങ്ങളെയും ഒരു വിരൽതുമ്പിൽ എത്തിക്കാൻ സാധാരണക്കാരന് പോലും വഴികാട്ടിയായ ടെക് ലോകത്തെ ഏറ്റവും വലിയ മെസേജിങ് സംവിധാനം. തുടക്കത്തിൽ അവതരിപ്പിച്ച വാട്സാപ്പിൽ നിന്ന് വളരെ വലിയ മാറ്റങ്ങൾ കഴിഞ്ഞ കുറെ വർഷങ്ങളിൽ ഈ ആപ്പ് അവതരിപ്പിച്ചു. കൂടുതൽ സൗക്രര്യപ്രദമായി മെസേജ് അയക്കാനും ഫോൺ...

കാസർകോട്ടും അനധികൃത ദത്തെടുക്കല്‍; 48 ദിവസം പ്രായമായ കുഞ്ഞിനെ കേരളത്തിലെത്തിച്ചത് മുംബൈയില്‍ നിന്ന്

കാസർകോട് ജില്ലയിലും അനധികൃത ദത്തെടുക്കല്‍ നടന്നതായി കണ്ടെത്തല്‍. 48 ദിവസം പ്രായമായ കുഞ്ഞിനെ അനധികൃതമായി ദത്തെടുത്തെന്ന കണ്ടെത്തിയ സംഭവത്തില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. മുംബൈയില്‍ നിന്നാണ് കുഞ്ഞിനെ ദത്തെടുത്ത് കേരളത്തിലെത്തിച്ചത്. ദത്തെടുത്ത കുടുംബത്തിലെ അംഗങ്ങളെ പ്രതിയാക്കിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മുംബൈ സ്വദേശിനി വഴിയാണ് കുഞ്ഞിനെ ദത്തെടുത്തത്. അതേസമയം സി.ഡബ്ല്യു.സി യുടെ അനുമതിയില്ലാതെ കോഴിക്കോട് നിന്ന്...

ഇടിമിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു; തൊട്ടടുത്ത് പെട്രോള്‍ പമ്പ്, ഒഴിവായത് വന്‍ദുരന്തം (വീഡിയോ)

തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ഇടിമിന്നലേറ്റ് തെങ്ങിന് തീ പിടിച്ചു. കോളനി ബൈപ്പാസ് റോഡിന് സമീപം ബുധനാഴ്ചയാണ് സംഭവം. മിന്നലിന്‍റെ ആഘാതത്തില്‍ തെങ്ങ് നിന്നുകത്തുന്നത് വീഡിയോയില്‍ കാണാം. തെങ്ങിന്‍റെ മണ്ടയില്‍ ഒരു തീഗോളം കത്തിനില്‍ക്കുന്നതായേ തോന്നൂ. തീപടര്‍ന്ന തെങ്ങില്‍ നിന്നും തീപ്പൊരികള്‍ ചിതറുന്നതും വീഡിയോയില്‍ വ്യക്തമാണ്. തീ പിടിച്ച തെങ്ങിന് സമീപം നിരവധി മരങ്ങളും തൊട്ടടുത്ത് പെട്രോള്‍...

വെല്ലുവിളിച്ചവർക്കു മുന്നിൽ നെഞ്ചുവിരിച്ച് രാഹുൽ; സംവാദത്തിനിടെ വിവാദം– വിഡിയോ

കോട്ടയം∙ കെ റെയിൽ പോകുന്ന വഴിയിലെ ജനാഭിപ്രായം തേടി മനോരമ ന്യൂസ് സംഘടിപ്പിച്ച കെ റെയിൽ ജംഗ്ഷൻ പരിപാടിയുടെ കോട്ടയം നട്ടാശേരിയിലെ വേദിയില്‍ നാടകീയ രംഗങ്ങൾ. പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മാങ്കൂട്ടത്തിലിനെ കുറച്ചുപേർ ചേർന്ന് വെല്ലുവിളിച്ചതും തുടർന്ന് രാഹുൽ ജനക്കൂട്ടത്തിലേക്ക് ഇറങ്ങിച്ചെന്നതുമാണ് നാടകീയ നിമിഷങ്ങൾ സൃഷ്ടിച്ചത്....
- Advertisement -spot_img

Latest News

ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം; പ്രധാന അറിയിപ്പ് നൽകി, തിരക്ക് അനുഭവപ്പെടുന്നതായി അധികൃതർ

ദുബൈ: ദുബൈ വിമാനത്താവളത്തിൽ നിയന്ത്രണം. വിമാനം പുറപ്പെടുമെന്ന് ഉറപ്പ് കിട്ടിയവർ മാത്രം എത്തിയാൽ മതിയെന്ന് അറിയിപ്പ്. വിമാനം പുറപ്പെടുന്നതിന് രണ്ട് മണിക്കൂർ മുൻപ് എത്തിയാൽ മതി. തിരക്ക്...
- Advertisement -spot_img