Thursday, May 2, 2024

Latest news

കുതിച്ചുയർന്ന് സ്വർണ വില; ഒരു പവൻ സ്വർണത്തിന് 160 രൂപ വർധിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില (Gold price) കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ വില ഉയരുന്നത്.  ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 20 രൂപയാണ് വർധിച്ചത്. 4955 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വിപണി വില (Gold price today). ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ വർധനവാണ്...

നടി സുരഭി ലക്ഷ്മിയുടെ ഇടപെടൽ; ജീപ്പിൽ കുഴഞ്ഞുവീണ യുവാവ് ജീവിതത്തിലേക്ക് തിരിച്ചെത്തി

കോഴിക്കോട്: കോഴിക്കോട് ന​ഗരത്തിൽ വഴിതെറ്റി കാണാതായ ഭാര്യയെയും കുഞ്ഞിനെയും അന്വേഷിച്ചിറങ്ങി ജീപ്പോടിക്കവെ കുഴഞ്ഞുവീണ യുവാവിന് നടി സുരഭി ലക്ഷ്മി (Actress Surabhi lakshmi) രക്ഷകയായി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.  മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ നിന്നു രാവിലെയാണു യുവതി കുഞ്ഞിനെയും കൊണ്ടു പുറത്തു പോയത്. മാനസികാസ്വാസ്ഥ്യമുള്ള യുവതിയാണ് കുഞ്ഞിനെയെടുത്ത് പുറത്തുപോയത്. ഏറെ...

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് കുടുംബം

കാസര്‍കോട്: ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കുടുംബം. ജില്ലാ പൊലീസ് മേധാവിക്ക് കുടുംബവും സ്കൂള്‍ പിടിഎയും പരാതി നല്‍കി. ബോവിക്കാനം ആലനടുക്കത്തെ മഹ്‍മൂദ്- ആയിഷ ദമ്പതികളുടെ മകള്‍ ഷുഹൈലയെ മാര്‍ച്ച് 30 നാണ് വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ചെര്‍ക്കള ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ പത്താം...

പിതാവിന്റെ സോപ്പ് കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി 18കാരന് ദാരുണാന്ത്യം

മലപ്പുറം: പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പു കമ്പനിയിലെ യന്ത്രത്തിൽ കുടുങ്ങി 18കാരന് ദാരുണാന്ത്യം. പാണ്ടിക്കാട് പൂളമണ്ണ പെരുങ്കുളത്തിന് സമീപം തെച്ചിയോടൻ ഷമീറിന്റെ മകൻ മുഹമ്മദ് ഷാമിലാണ് സോപ്പ് പൊടി നിർമിക്കുന്ന മെഷീനിനുള്ളിൽ കുടുങ്ങി മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയിലാണ് അപകടം നടന്നത്. ബുധനാഴ്ച്ച വൈകിട്ട് ആറോടെ ഷമീർ സോപ്പ് കമ്പനിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൻ...

ആന്ധ്ര പ്രദേശിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; ആറ് മരണം, 12 പേര്‍ക്ക് പരിക്ക്

ഹൈദരാബാദ്: ആന്ധ്രയിൽ പോറസ് ലബോറട്ടറീസിന്റെ പോളിമർ ഫാക്ടറിയിൽ ഉണ്ടായ പൊട്ടിത്തെറിയിലും തീപിടിത്തത്തിലും ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 11.30 യോടെയാണ് എലുരു ജില്ലയിലെ പ്ലാന്റിൽ പൊട്ടിത്തെറിയും തീപിടിത്തവും ഉണ്ടായത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. അപകട സമയത്ത് 30 ഓളം പേർ ജോലിയിലായിരുന്നു. വാതക ചോർച്ചയാണ് റിയാക്ടർ പൊട്ടിത്തെറിക്കാൻ കാരണം...

കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ വിസ പതിപ്പിച്ചവർ ജി.ഡി.ആർ.എഫ്.എയുടെ അനുമതി തേടണം

ദുബൈ: കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ താമസ വിസ പതിപ്പിച്ചവർ യു.എ.ഇയിലേക്കുള്ള യാത്രക്ക് മുമ്പ് ജി.ഡി.ആർഎഫ്.എയുടെ അനുമതി തേടണമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിൽ പാസ്പോർട്ടുകളിൽ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് നടപടിയെന്ന് കരുതുന്നു. എയർ ഇന്ത്യ എക്സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പാസ്പോർട്ട് പുതുക്കിയാലും വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റാറില്ല. വിസ പഴയ പാസ്പോർട്ടിൽ...

“എന്നാ പിന്നെ ഞങ്ങളും….മാസ്സ് അല്ലേ!!!!?” ചാമ്പിക്കോ ട്രെൻഡിനൊപ്പം കൊച്ചി മെട്രോ – വീഡിയോ വൈറല്‍

ട്രെൻഡിനൊപ്പം പോകുക, അതാണല്ലോ ഇന്ന് എല്ലാവരും ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ ട്രെൻഡ് ചാമ്പിക്കോ ആണ്. അമൽ നീരദിന്റെ ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ട് ആണ് ഈ ട്രെൻഡിന് തുടക്കമിട്ടത്. അതനുകരിച്ചുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയും ചാമ്പിക്കോ ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ്. "എന്നാ പിന്നെ ഞങ്ങളും....മാസ്സ് അല്ലേ!!!!?" എന്ന...

ലഹരി കേസുകളിൽ അകത്തായവർ സൂക്ഷിക്കണം,​ നിങ്ങളുടെ വിരലടയാളം ഉൾപ്പെടെ സകല വിവരവും എക്സൈസിന്റെ ഡേറ്റാ ബാങ്കിലുണ്ട്; ഒറ്റ ക്ലിക്കിൽ പണി വരും

​​തിരുവനന്തപുരം: എക്സൈസുകാർക്ക് സ്ഥിരം കുറ്റവാളികളുടെ പൂർണവിവരം ഇനി ഒറ്റക്ളിക്കിൽ കമ്പ്യൂട്ടറിൽ അറിയാം. പ്രതികളുടെ ചിത്രം, വിരലടയാളം, ഉൾപ്പെട്ടിരിക്കുന്ന കേസുകൾ, ശിക്ഷ തുടങ്ങി എല്ലാവിവരങ്ങളും അടങ്ങിയ ഡാറ്റാബേസാണ് തയ്യാറാക്കുന്നത്. കമ്മിഷണർ അനന്തകൃഷ്‌ണന്റെ നിർദ്ദേശപ്രകാരമാണ് നടപടി. ജില്ലാ ആസ്ഥാനങ്ങളിലും എക്സൈസ് കമ്മിഷണറേറ്റിലുമാണ് എക്സൈസ് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ സഹായത്തോടെ ആദ്യം നടപ്പാക്കുന്നത്. ഉദ്യോഗസ്ഥന്റെ കമ്പ്യൂട്ടറിൽ വിവരങ്ങൾ ലഭ്യമാകുന്നതോടെ അന്വേഷണവും വേഗത്തിലാകും....

വരന്റെ നേർക്ക് മാല വലിച്ചെറിഞ്ഞ് വധു; കൈചൂണ്ടി ആക്രോശം; വേദിവിട്ടിറങ്ങി; വിഡിയോ

വിവാഹത്തിന് വധൂവരന്മാരുടെ സമ്മതം പരിഗണിക്കാതെ തീരുമാനമെടുത്താലുള്ള സ്ഥിതി എന്താകും. അതിന് ഒരു ഉദാഹരണമാണ് ഇപ്പോള്‍ വൈറലാകുന്ന ഒരു വിഡിയോ. ജയ്മാല ചടങ്ങിന് തൊട്ട് മുമ്പ് വിവാഹവേദിയിൽ വെച്ച് വിവാഹം വേണ്ട എന്ന് പറയുകയാണ് വധു. വിവാഹ ചടങ്ങുകൾ തുടങ്ങുമ്പോൾ തന്നെ വധുവിന്റെ മുഖത്ത് സന്തോഷമില്ല. മാത്രമല്ല് രോഷം പ്രകടവുമാണ്. വധുവും വരനും സ്റ്റേജിലെത്തി വരണമാല്യം കൈമറാനൊരുങ്ങുന്നു....

പാർട്ടി കോൺഗ്രസ് അജണ്ടയിൽ സിൽവർലൈൻ ഇല്ല, വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടുമെന്നും യെച്ചൂരി

ദില്ലി: സിപിഎം പാർട്ടി കോൺഗ്രസിന്‍റെ അജണ്ടയിൽ സിൽവർ ലൈൻ പദ്ധതിയുണ്ടായിരുന്നില്ലെന്നും പദ്ധതിക്ക് പാർട്ടി കോൺഗ്രസ് പച്ചക്കൊടി കാട്ടിയിട്ടില്ലെന്നും സിപിഎം സംസ്ഥാനസെക്രട്ടറി സീതാറാം യെച്ചൂരി. വരാത്ത ട്രെയിനിന് എങ്ങനെ പച്ചക്കൊടി കാട്ടും എന്നാണ് യെച്ചൂരി ചോദിച്ചത്. പാർട്ടി കോൺഗ്രസിന്‍റെ അജണ്ടയിലുണ്ടായിരുന്നില്ല സിൽവർ ലൈൻ എന്ന വാദമാണ് യെച്ചൂരി ഉന്നയിക്കുന്നത്. അതിനാൽത്തന്നെ ചർച്ച ചെയ്യേണ്ട ആവശ്യം അവിടെ ഉണ്ടായിരുന്നില്ലെന്നും...
- Advertisement -spot_img

Latest News

മകളെ കെട്ടിക്കാന്‍ 200 കോടി ആസ്തിയുള്ള പയ്യനെ വേണം, ആഗ്രഹം നടക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കി പിതാവ്

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമെത്തിയാല്‍ പിന്നെ അവര്‍ക്ക് അനുയോജ്യരായ വരനെ കണ്ടെത്തുകയെന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം. മകളെ സ്‌നേഹിക്കുന്ന ഒരു പങ്കാളിക്കായി ഭൂരിഭാഗം മാതാപിതാക്കളും ആദ്യം ആശ്രയിക്കുക...
- Advertisement -spot_img