Kerala

മോഷ്ടാവിന്റെ എ.ടി.എമ്മില്‍ നിന്ന് പണം തട്ടിയെടുത്തു; കണ്ണൂരില്‍ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു

കണ്ണൂര്‍: ജില്ലയില്‍ എ.ടി.എമ്മില്‍ നിന്ന് പണം കവര്‍ന്നെന്ന പരാതിയില്‍ പൊലീസുകാരനെതിരെ നടപടി. കണ്ണൂര്‍ തളിപ്പറമ്പ് സീനിയര്‍ സി.പി.ഒ ഇ.എന്‍ ശ്രീകാന്തിനെതിരെയാണ് നടപടി. കണ്ണൂരില്‍ പിടിയിലായ മോഷ്ടാവിന്റെ എ.ടി.എം കൈക്കലാക്കി പണം കവര്‍ന്നെന്നാണ് പരാതി. അന്വേഷണ ആവശ്യത്തിനെന്ന് പറഞ്ഞ് പിന്‍ നമ്പര്‍ കൈക്കലാക്കിയ ശേഷമായിരുന്നു തട്ടിപ്പെന്നും പറയുന്നു. എ.ടി.എമ്മില്‍ നിന്ന് 50000 രൂപ കവര്‍ന്നെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ശ്രീകാന്തിനെ...

സ്വർണവില പവന് 80 രൂപകുറഞ്ഞ് 35,320 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടംതുടരുന്നു. ചൊവാഴ്ച പവന്റെ വില 80 രൂപ കുറഞ്ഞ് 35,320 രൂപയായി. 4415 രൂപയാണ് ഗ്രാമിന്. 35,400 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. കുറച്ചുദിവസത്തെ വർധനവിനുശേഷം ആഗോള വിപണിയിലും സ്വർണവിലയിൽ ഇടിവുണ്ടായി. സ്‌പോട് ഗോൾഡ് വില ഔൺസിന് 0.2ശതമാനം കുറഞ്ഞ് 1,766.32 ഡോളറായി. മുൻ വ്യാപാരദിനത്തിൽ 1,789.77 ഡോളറിലെത്തിയശേഷമാണ് വിലയിൽ കുറവുണ്ടായത്. യുഎസ് ട്രഷറി...

കേരളത്തില്‍ ചെറുപ്പക്കാരിലടക്കം കൊവിഡ് ഗുരുതരം; ജനിതക മാറ്റം വന്ന വൈറസെന്ന് വിദഗ്ധര്‍

തിരുവനന്തുപുരം: രണ്ടാം തരംഗത്തില്‍ കേരളത്തിലും ചെറുപ്പക്കാരിലടക്കം ഭൂരിഭാഗം പേരിലും കൊവിഡ് ഗുരുതരമാകുന്നുവെന്ന് ആരോഗ്യ വിദഗ്ധര്‍. പ്രതിരോധ ശേഷിയെ മറികടക്കാൻ കഴിവുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസാണിതിന് കാരണമെന്ന് ആരോഗ്യ വിദഗ്ധ‍ർ. ഇതിനിടെ സംസ്ഥാനത്ത് തീവ്ര പരിചരണ വിഭാഗത്തിലും വെന്‍റിലേറ്ററിലും പ്രവേശിപ്പിച്ച രോഗികളുടെ എണ്ണം കുത്തനെ കൂടുകയാണ്. തിരുവനന്തപുരം ജില്ലയിലാണ് രോഗം ഗുരുതരമാകുന്നവരുടെ എണ്ണം കൂടുതൽ. ആദ്യ തരംഗത്തില്‍...

സംസ്ഥാനത്ത് നൈറ്റ് കർഫ്യൂ ഇന്ന് മുതൽ; പൊതുഗതാഗതത്തിന് നിയന്ത്രണമില്ല

കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രവ്യാപനം പിടിച്ച് നിർത്താൻ സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല കർഫ്യൂ. രാത്രി ഒമ്പത് മണി മുതൽ രാവിലെ അഞ്ച് വരെയാണ് നൈറ്റ് കർഫ്യൂ. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം നടപ്പാക്കുക. പൊതുഗതാഗത്തിനും ചരക്ക് നീക്കത്തിനും തടസ്സമുണ്ടാകില്ല. എന്നാൽ ടാക്സികളിൽ നിശ്ചിത ആളുകൾ മാത്രമേ കയറാവൂ. സിനിമ തിയറ്ററുകളുടേയും മാളുകളുടേയും മൾട്ടിപ്ലക്സുകളുടേയും സമയം രാത്രി...

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ, ഉത്തരവിറങ്ങി, ഇളവുകള്‍ ആര്‍ക്കെല്ലാമെന്ന് അറിയാം

തിരുവനന്തപുരം: കൊവിഡിന്റെ തീവ്രവ്യാപനം പിടിച്ച്‌ നിര്‍ത്താന്‍ സംസ്ഥാനത്ത് നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ നിലവില്‍ വരും. രാത്രി 9 മുതല്‍ രാവിലെ അഞ്ച് വരെയാണ് കര്‍ഫ്യൂ നടപ്പാക്കുക. രണ്ടാഴ്ചത്തേക്ക് കര്‍ഫ്യു തീരുമാനിച്ചിരിക്കുന്നത്. മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പ്, പത്രം, പാല്‍, മാധ്യമ പ്രവര്‍ത്തകര്‍ രാത്രി ഷിഫ്റ്റിലെ ജീവനക്കാര്‍ എന്നിവര്‍ക്ക് ഇളവ് അനുവദിച്ചാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്....

‘കേരളത്തിൽ യുഡിഫിന് ഭരണം ഉറപ്പ്, 80 സീറ്റുകൾ കിട്ടും’, ഡിസിസി പ്രസിഡന്റുമാരുടെ യോഗ വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇത്തവണ യുഡിഎഫ്  ഭരണമുറപ്പെന്ന് കോൺഗ്രസ് വിലയിരുത്തൽ. തെരഞ്ഞെടുപ്പ് അവലോകനത്തിന്റെ ഭാഗമായി ചേർന്ന ഡിസിസി പ്രസിഡന്റുമാരുടെ യോഗത്തിലാണ് 80 സീറ്റുകള്‍ നേടി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന വിലയിരുത്തൽ. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ അധ്യക്ഷതയില്‍  കെപിസിസി ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തിൽ ഓരോ ജില്ലയിലെയും വിജയ സാധ്യത ചര്‍ച്ചയായി. യുഡിഎഫ് അനുകൂല തരംഗം എല്ലാ മണ്ഡലങ്ങളിലും...

അറബിക്കടലില്‍ വന്‍ ലഹരിമരുന്ന് വേട്ട; 3000 കോടിയുടെ മയക്കുമരുന്നുമായി ബോട്ട് പിടികൂടി

കൊച്ചി: അറബിക്കടലില്‍ കൊച്ചി തീരത്തിന് സമീപം വന്‍ലഹരിമരുന്ന് വേട്ട. അന്താരാഷ്ട്ര വിപണിയില്‍ 3000 കോടി വില വരുന്ന ലഹരിമരുന്ന് ശേഖരവുമായി വന്ന ബോട്ട് നാവികസേന പിടികൂടി. മത്സ്യബന്ധന ബോട്ടില്‍ നിന്നാണ് 300 കിലോ ലഹരിമരുന്ന് പിടികൂടിയത്. ബോട്ടിന്റെ പ്രവര്‍ത്തനത്തില്‍ സംശയം തോന്നിയ നാവികസേന ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയായിരുന്നു. പിടിച്ചെടുത്ത ബോട്ടും കസ്റ്റഡിയിലെടുത്ത ബോട്ടിലെ ജീവനക്കാരെയും നാവികസേന ഉദ്യോഗസ്ഥര്‍...

പിടിവിട്ട് കൊവിഡ്, സംസ്ഥാനത്ത് ഇന്ന് 13,644 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, 4305 പേര്‍ രോഗമുക്തി നേടി, 21 മരണം

സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, കോട്ടയം 973, ആലപ്പുഴ 704, കാസര്‍ഗോഡ് 676, പാലക്കാട് 581, ഇടുക്കി 469, കൊല്ലം 455, പത്തനംതിട്ട 390, വയനാട് 388 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

കേരളത്തില്‍ ബംഗ്ലാദേശികള്‍ വോട്ട് ചെയ്‌തെന്ന് ശോഭാ സുരേന്ദ്രന്‍, അമിത് ഷായ്ക്ക് കത്തയച്ചു

തൃശൂര്‍: കേരളത്തില്‍ ബംഗ്ലാദേശ് സ്വദേശികള്‍ വോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി നേതാവും കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രന്‍. വോട്ട് ചെയ്ത ഇവരെ ഇപ്പോള്‍ കോവിഡിന്റെ മറവില്‍ ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും  തിരികെ കയറ്റിവിടുകയാണെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അ്രമിത്ഷായ്ക്ക് കത്തയച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി....

സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു. മാളുകളില്‍ കര്‍ശന നിയന്ത്രണം...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...
- Advertisement -spot_img