സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കര്‍ഫ്യൂ; പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല

0
375

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ രാത്രി കാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറ് വരെയാണ് കര്‍ഫ്യൂ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം. പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല.

വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

മാളുകളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. മാളുകളും തീയേറ്ററുകളും ഏഴ് മണി വരെ മാത്രമേ തുറക്കാനാകൂ.വര്‍ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരാനും തീരുമാനിച്ചിട്ടുണ്ട്.പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള കര്‍ശന നപടികള്‍ സ്വീകരിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടിരുന്നു.

തൃശൂര്‍ പൂരം ഇത്തവണയും ചടങ്ങുകള്‍ മാത്രമായി നടത്താനും ഉന്നതതല യോഗത്തില്‍ തീരുമാനിച്ചിട്ടുണ്ട്. പൂരപ്പറമ്പില്‍ പൊതുജനങ്ങക്ക് പ്രവേശനമുണ്ടാകില്ല. സംഘാടകര്‍ക്ക് മാത്രമാണ് അനുമതി.

LEAVE A REPLY

Please enter your comment!
Please enter your name here