കേരളത്തില്‍ ബംഗ്ലാദേശികള്‍ വോട്ട് ചെയ്‌തെന്ന് ശോഭാ സുരേന്ദ്രന്‍, അമിത് ഷായ്ക്ക് കത്തയച്ചു

0
431

തൃശൂര്‍: കേരളത്തില്‍ ബംഗ്ലാദേശ് സ്വദേശികള്‍ വോട്ട് ചെയ്‌തെന്ന ആരോപണവുമായി ബിജെപി നേതാവും കഴക്കൂട്ടത്തെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ ശോഭാ സുരേന്ദ്രന്‍. വോട്ട് ചെയ്ത ഇവരെ ഇപ്പോള്‍ കോവിഡിന്റെ മറവില്‍ ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും  തിരികെ കയറ്റിവിടുകയാണെന്നും അവര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അ്രമിത്ഷായ്ക്ക് കത്തയച്ചിട്ടുണ്ടെന്നും ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് ശോഭ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ശോഭാ സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ നിന്ന്….

അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേരിട്ട് സംസ്ഥാനസര്‍ക്കാര്‍ വിളിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് 24 മണിക്കൂറിനുള്ളില്‍ റേഷന്‍ കാര്‍ഡും വോട്ടേഴ്‌സ് ഐഡിയും നല്‍കി വോട്ട് ചെയ്യിപ്പിച്ചിട്ട് ബസുകളില്‍ കയറ്റി ബംഗാളിലേക്കും ബംഗ്ലാദേശിലേക്കും കോവിഡിന്റെ മറവില്‍ തിരികെ കയറ്റിവിടുകയാണ്.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി മൂവാറ്റുപുഴയില്‍ നിന്ന് ഇരുപതിലധികം ബസുകളിലാണ് വോട്ട് ചെയ്തതിനുശേഷം ഇത്തരക്കാരെ നാട്ടിലേക്ക് തിരികെ അയയ്ച്ചത്. വോട്ടര്‍പട്ടികയില്‍ നിന്ന് ബോധപൂര്‍വ്വം പേര് വെട്ടിമാറ്റിയും,പോസ്റ്റല്‍ വോട്ടുകള്‍ കീറികളഞ്ഞും, സ്‌ട്രോങ്ങ് റൂമില്‍ അനധികൃതമായി കയറിയും എതിര്‍ചേരിയില്‍ ഉള്ള പ്രവര്‍ത്തകരെ ആക്രമിച്ചും തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിച്ച  സര്‍ക്കാരിന്റെ കള്ളത്തരങ്ങള്‍ ഇങ്ങനെ ഓരോന്നായി പുറത്ത് വരികയാണ്. കമ്യൂണിസ്റ്റ് ഏകാധിപത്യ മാതൃകയില്‍ ജനാധിപത്യത്തിന് ശവക്കുഴി തോണ്ടുകയാണ് സിപിഎം ചെയ്യുന്നത്. ഇതിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി ശ്രീ അമിത്ഷാ ജിക്ക് കത്തയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here