കാസര്‍കോട്: കാസര്‍കോട്-കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ ഭാഗമായ കാസര്‍കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരം ആധുനികവത്ക്കരിക്കാന്‍ കാസര്‍കോട് വികസന പാക്കേജില്‍ അഞ്ച് കോടി രൂപ അനുവദിച്ചു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് അദ്ധ്യക്ഷയായിട്ടുള്ള കാസര്‍കോട് വികസന പാക്കേജിന്റെ ജില്ലാതല സാങ്കേതിക സമിതിയാണ് പദ്ധതിക്ക് സാങ്കേതികാനുമതി നല്‍കിയത്. പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗമാണ് പദ്ധതി നടപ്പിലാക്കുന്നത്. കാസര്‍കോട്്...
കല്‍പ്പറ്റ: വയനാട് ജില്ലാ മുസ്‌ലിം ലീഗ് ഓഫിസില്‍ നേതാക്കള്‍ തമ്മില്‍ കൈയാങ്കളി. സംഭവത്തില്‍ എം.എസ്.എഫ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് പി.പി ഷൈജലിന് പരുക്കേറ്റതിനെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഉച്ചക്ക് മൂന്നോടെയാണ് സംഭവം. ദിവസങ്ങളായി ലീഗ് നേതൃത്വത്തിനെതിരെ ആരോപണങ്ങളുയരുന്നതിനിടെയാണ് മറ്റൊരു അനിഷ്ട സംഭവം കൂടി ലീഗ് ഓഫിസില്‍ അരങ്ങേറിയത്.
മുസ്‌ലിം ലീഗിന്റെ ജില്ലാ...
തിരുവനന്തപുരം: ഒമിക്രോൺ എന്ന കൊവിഡ് 19-ന്‍റെ പുതിയ വകഭേദം സംസ്ഥാനത്ത് ഭീഷണി സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത തുടരാൻ സംസ്ഥാനസർക്കാർ. ഹൈറിസ്ക് രാജ്യങ്ങളിൽ നിന്ന് വിമാനങ്ങൾ വഴിയും മറ്റ് ഗതാഗതമാർഗങ്ങൾ വഴിയും എത്തുന്നവർക്ക് കർശനനിരീക്ഷണം ഏർപ്പെടുത്തും. ഇവരെ പ്രത്യേക വാർഡിലേക്ക് മാറ്റിയാകും നിരീക്ഷണം ഏർപ്പെടുത്തുക. ഭയം വേണ്ട, ആശങ്കയല്ല, ജാഗ്രതയാണ് വേണ്ടതെന്നും തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ കാണവേ...
തിരുവനന്തപുരം: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ കണ്ടെത്തിയ സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
എല്ലാ വിമാനത്താവളത്തിലും നിരീക്ഷണം ശക്തമാക്കുമെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു.
മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയവ ഉപയോഗിക്കാനും അകലം പാലിക്കാനും ശ്രദ്ധിക്കണമെന്നും വാക്‌സിനെടുക്കാത്തവര്‍ വാക്‌സിന്‍ എടുക്കണമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
കേന്ദ്ര നിര്‍ദേശ പ്രകാരം ഇന്ത്യയിലേക്ക് വരുന്ന എല്ലാ...
രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് തിങ്കളാഴ്ച സ്വർണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയും കുറഞ്ഞു ഗ്രാമിന് 4,495 രൂപയും പവന് 35,960 രൂപയുമാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.ഗ്രാമിന് 4,505 രൂപയിലും പവന് 36,040 രൂപയിലുമാണ് രണ്ട് ദിവസമായി വ്യാപാരം നടന്നത്.
ഈ മാസത്തെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്...
കണ്ണൂര്‍: കേരളത്തിലെ ഏക മുസ്‌ലിം രാജവംശമായ അറയ്ക്കല്‍ രാജകുടുംബത്തിന്റെ 39ാമത് സുല്‍ത്താന ആദിരാജ മറിയുമ്മ എന്ന ചെറിയ ബീകുഞ്ഞി ബീവി (87) അന്തരിച്ചു. കണ്ണൂര്‍ സിറ്റി അറയ്ക്കല്‍ കെട്ടിനകത്ത് സ്വവസതിയായ അല്‍മാര്‍ മഹലിലായിരുന്നു അന്ത്യം. 2019മെയിലാണ് സുല്‍ത്താന ഫാത്തിമ മുത്തുബി അന്തരിച്ചതിനെത്തുടര്‍ന്ന് അറയ്ക്കല്‍ സ്വരൂപത്തിന്റെ പുതിയ അധികാരിയായി ചെറിയ ബീകുഞ്ഞി ബീവി സ്ഥാനമേറ്റത്.
പടയോട്ടത്തിന്റെ കാലം മുതല്‍...
കാസര്‍കോട്-കർണാടക അതിര്‍ത്തികളിൽ ഇന്നു മുതല്‍ കര്‍ശന നിയന്ത്രണം. മുഴുവന്‍ യാത്രക്കാരും ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് റിപ്പോർട്ട് കയ്യില്‍ കരുതണമെന്നാണ് നിര്‍ദേശം. ആശുപത്രി ആവശ്യങ്ങള്‍ക്ക് മംഗളൂരുവിലേക്ക് പോകുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഇളവു നൽകും.
വൈറസിന്‍റെ പുതിയ വകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് കർണാടക അതിർത്തിയിൽ നിയന്ത്രണം കർശനമാക്കിയത്. ഇതോടെ വിവിധ ആവശ്യങ്ങൾക്ക് കർണാടകയെ ആശ്രയിച്ചിരുന്ന കാസര്‍കോട്ടുകാർ വീണ്ടും പ്രയാസത്തിലാവും. കഴിഞ്ഞ...
കോഴിക്കോട്: ഹലാൽ വിവാദത്തിലെ വർഗ്ഗീയ പ്രചാരണങ്ങളെ തള്ളി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. ഹലാൽ ഭക്ഷണം കഴിക്കുക മുസ്ലീം ജനവിഭാഗം മാത്രമായിരിക്കുമെന്ന പരിഹാസത്തിൻ്റെ ഭാഗമാണ് നിലവിലെ വിവാദമെന്ന് കാന്തപുരം കോഴിക്കോട്ട് പറഞ്ഞു.
മുസ്ലീം മതസ്ഥർ നടത്തുന്ന ചില ഹോട്ടലുകളിൽ മാത്രമാണ് ഹലാൽ ഭക്ഷണം കിട്ടുമെന്ന ബോർഡ് വയ്ക്കുന്നത്. ഹലാൽ ബോർഡ് വയ്ക്കാതെ പ്രവർത്തിക്കുന്ന നിരവധി ഹോട്ടലുകൾ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 (covid) സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...
കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ നിന്ന് കൊവിഡ് വാക്സിനെടുത്തതിന് പിന്നാലെ അലർജി ബാധിച്ച് യുവതി മരിച്ച സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം അറിയാനാവൂ എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ.രേണുക അറിയിച്ചു. കുറ്റിപ്പുറം കാങ്കപ്പുഴ കടവ് സ്വദേശി തോണിക്കടവത്ത് സബാഹിന്റെ ഭാര്യ പി.വി.അസ്ന (29) ആണ് ഇന്നലെ രാവിലെ 9.40ഓടെ തൃശൂരിലെ...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...