കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ ശക്തമാക്കി കർണാടക. കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നെത്തുന്നവർക്ക് കോവിഡ് പരിശോധന കർശനമാക്കി. ബസ് ടെർമിനൽ, റെയിൽവെ സ്റ്റേഷൻ എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. പുതിയ വൈറസ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്നെത്തുന്നവരിലും പരിശോധന ശക്തമാക്കും. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം...
ബെംഗളൂരു: കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾക്ക് കൊവിഡ് (covid 19) പരിശോധന കർശനമാക്കി കർണാടകം (Karnataka). കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളിൽ കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി. വിദ്യാർത്ഥികൾക്ക് കൊവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധം. കൊവിഡില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടാഴ്ച ക്വാറന്റീനിലിരിക്കണം. പതിനാറാം ദിവസം വീണ്ടും കൊവിഡ് പരിശോധന നടത്തണം. കോളേജുകളിൽ കൂട്ടംകൂടുന്നതിനും...
സംസ്ഥാനത്ത് ഇന്ന് 4741 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, തിരുവനന്തപുരം 786, തൃശൂര്‍ 509, കോഴിക്കോട് 506, കൊല്ലം 380, കോട്ടയം 357, കണ്ണൂര്‍ 287, മലപ്പുറം 207, പാലക്കാട് 198, ഇടുക്കി 172, പത്തനംതിട്ട 164, ആലപ്പുഴ 152, വയനാട് 131, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...
തിരുവനന്തപുരം: ഹെലികോപ്റ്റര്‍ വാടകയ്ക്കെടുത്ത വിഷയത്തില്‍ വിവാദം കെട്ടടങ്ങുന്നതിന് മുന്നെ വീണ്ടും സമാന നീക്കവുമായി സര്‍ക്കാര്‍. പോലീസിന് വേണ്ടി ഹെലികോപ്റ്റര്‍ ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കാനുള്ള ടെക്നിക്കല്‍ ബിഡ് തുറക്കാനുള്ള നടപടി തുടങ്ങി. ഡിസംബര്‍ നാലിന് ഡിജിപി അധ്യക്ഷനായ സമിതി ബിഡ് തുറന്ന് പരിശോധിക്കും. പുതിയ ഹെലികോപ്റ്റര്‍ മൂന്നുവര്‍ഷത്തേക്ക് വാടകയ്ക്കെടുക്കാനാണ് ആലോചന.
ആറു യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ഇരട്ട എന്‍ജിന്‍...
കോട്ടയം: പത്ത് രൂപയുടെ മൂന്ന് കള്ളനോട്ടുകള്‍ കൈവശം വെച്ച കേസില്‍ 30 വര്‍ഷത്തിലധികം ഒളിവില്‍ കഴിഞ്ഞയാള്‍ അറസ്റ്റില്‍. അതിരമ്പുഴ സ്വദേശിയായ കുന്നേപ്പറമ്പ് തോമസിനെയാണ് ക്രൈംബ്രാഞ്ച് വയനാട് ബത്തേരിയില്‍ വെച്ച് അറസ്റ്റിലായത്.
ക്രൈംബ്രാഞ്ച് എസ്.പി കെ.എം. സാബു മാത്യു, ഡി.വൈ.എസ്.പി എസ്. അമ്മിണിക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തോമസിനെ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
1990ലായിരുന്നു...
കണ്ണൂർ: ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടന മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേതെന്ന് മുഖ്യമന്ത്രി പിണറായിയിൽ നടന്ന സിപിഎം ഏരിയാ കമ്മിറ്റി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ ആരോപിച്ചു.
കോൺസിനും ബിജെപിക്കും ഒരേ നയമാണ്. ഏത് വർഗീയതയും താലോലിച്ച് അധികാരത്തിലെത്തുകയാണ് ലക്ഷ്യം. കോർപറേറ്റുകളുടെ താൽപര്യം അനുസരിച്ച് ഭരണം നടത്തുന്നു....
പാലക്കാട്: ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ല (19) ആണ് മരിച്ചത്. മാങ്കുറുശ്ശി കക്കോട് ആണ്. ഭർത്താവിന്റെ വീട്ടിലെ കിടപ്പുമുറിയിലാണ് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭർതൃവീട്ടിലെ മാനസിക പീഡനം മൂലമാണ് നഫ്‌ല ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ അഫ്‌സൽ ആരോപിച്ചു. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ- കമുറുലൈസ...
ആലപ്പുഴ: എല്ലാ മതത്തില്‍പ്പെട്ടവര്‍ക്കും പ്രവേശനമൊരുക്കി ആലപ്പുഴ സക്കറിയ ബസാറിലെ മര്‍കസ് ജുമാ മസ്ജിദ്. നമസ്‌കാരം കാണാനും പ്രസംഗം കേള്‍ക്കാനും ഇനി എല്ലാവര്‍ക്കും പള്ളിയില്‍ പ്രവേശിക്കാം.
വെള്ളിയാഴ്ചയാണ് ഇതിന്റെ തുടക്കം കുറിച്ചത്.
ജുമുഅ നമസ്‌കാരത്തിനിടയില്‍ ആലപ്പുഴ എം.എല്‍.എ പി.പി. ചിത്തരഞ്ജന്‍, വിശ്വഗാജി മഠത്തിലെ സ്വാമി അസ്പര്‍ശാനന്ദ, പുത്തന്‍കാട് പള്ളി വികാരി ഫാദര്‍ ക്രിസ്റ്റഫര്‍, മുതിര്‍ന്ന സി.പി.ഐ.എം നേതാവ് ജി....
തിരുവനന്തപുരം: എല്ലാ വിവാഹങ്ങളും രജിസ്റ്റര്‍ ചെയ്യാനുള്ള ഉത്തരവിറങ്ങി. സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമല്ലാതെ നടക്കുന്ന വിവാഹവും ഇനി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.
വിവാഹിതരുടെ മതമോ, മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ രജിസ്ട്രാര്‍മാര്‍ ആവശ്യപ്പെടരുതെന്നാണ് തദ്ദേശഭരണവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്.
മിശ്രവിവാഹിതര്‍ക്ക് വിവാഹ രജിസ്ട്രേഷനുള്ള തടസമാണ് ഇതോടെ നീങ്ങിയത്. വിവാഹത്തിന് തെളിവായി ഗസറ്റഡ് ഓഫീസര്‍, എം.പി, എം.എല്‍.എ, തദ്ദേശസ്ഥാപന...
കാസർഗോഡ് ജില്ലയിലെ ഉപ്പള ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ മുടി മുറിച്ച് റാഗിംഗ് നടത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് വിദ്യഭ്യാസമന്ത്രി വി. ശിവൻകുട്ടി. മാധ്യമവാർത്തകളിലൂടെയാണ് സംഭവം ശ്രദ്ധയിൽപ്പെട്ടതെന്നും വിദ്യഭ്യാസ ഡയറക്ടറോട് അടിയന്തിരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. മറ്റു സ്കൂളുകളിലും...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...