കൊച്ചി: പെട്രോളിയം ഉത്പന്നങ്ങൾ (Petroleum products) ഇപ്പോൾ ജിഎസ്‍ടി (GST) പരിധിയിലാക്കാനാകില്ലെന്ന് ജി എസ് ടി കൗൺസിൽ (GST Council). കേരള ഹൈക്കോടതിയിലുളള (Kerala High Court) ഹർജിയിലാണ് ജി എസ് ടി കൗൺസിൽ നിലപാട് വ്യക്തമാക്കിയത്. കൊവിഡ് കാലമെന്നതടക്കമുള്ള (Covid 19) മൂന്ന് കാരണങ്ങള്‍ നിരത്തിയാണ് പെട്രോളിയം ഉത്പന്നങ്ങൾ ഇപ്പോൾ ജിഎസ്‍ടി പരിധിയിലാക്കാനാകില്ലെന്നാണ്...
തിരുവനന്തപുരം: റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവരുടെ ക്വാറന്റൈന്‍ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റൈനും 7 ദിവസം സ്വയം നിരീക്ഷണവുമാണ്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണമാണുള്ളത്....
തിരുവനതപുരം: കേരളത്തിൽ കൊവിഡ് വ്യാപനതോത് കുറഞ്ഞിട്ടും ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ വകഭേദമായ ഒമിക്രോണിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നു കർണാടകയിലേക്കുള്ള യാത്രകൾക്ക് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ നടപടിക്കെതിരേ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫ് ഗവർണറേയും മുഖ്യമന്ത്രിയെയും കണ്ടു നിവേദനം നൽകി.
കാസർകോട്ടെ പ്രത്യേകിച്ച് മഞ്ചേശ്വരത്തെ ജനങ്ങൾ വിദ്യാഭ്യാസ-ആരോഗ്യ-വ്യാപാര ആവശ്യങ്ങൾക്ക് കാലങ്ങളായി മംഗളൂരു നഗരത്തെയാണ് ആശ്രയിച്ച് വരുന്നത്. വീണ്ടും...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 200 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തന്റെ ഇന്നത്തെ വില 35,680 രൂപ. ഗ്രാം വില 25 രൂപ കുറഞ്ഞ് 4460ല്‍ എത്തി.
രണ്ടാഴ്ചക്കിടെ സ്വര്‍ണത്തിന് 1240 രൂപയാണ് കുറഞ്ഞത്. ഓഹരിവിപണിയിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍...
കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ മുസ്‌ലിം വിരുദ്ധ നിലപാടെടുക്കുന്നുവെന്നാരോപിച്ച് വെള്ളിയാഴ്ച പള്ളികളില്‍ പ്രചരണം നടത്തുമെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം.
വഖഫ് നിയമനം പി.എസ്.സിയ്ക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ലീഗ് നേതൃത്വത്തില്‍ വിളിച്ചുചേര്‍ത്ത മതസംഘടനകളുടെ യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോഴിക്കോട് ചേര്‍ന്ന മുസ്‌ലിം സംഘടനകളുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ ഡോ. ബഹാഉദ്ധീന്‍ മുഹമ്മദ് നദ്‌വി...
കോവിഡ് പ്രതിരോധ നടപടികളുമായി സഹകരിക്കാത്തവർക്ക് സൗജന്യ ചികിത്സ നൽകാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിൽ പറഞ്ഞു. വാക്‌സിൻ സ്വീകരിക്കാതെ കോവിഡ് പോസിറ്റീവ് ആകുന്നവരുടെ ചികിത്സാചിലവ് സർക്കാർ വഹിക്കില്ല. രോഗങ്ങൾ, അലർജി മുതലായവ കൊണ്ട് വാക്‌സിൻ എടുക്കാൻ സാധിക്കാത്തവർ സർക്കാർ ഡോക്ടറുടെ സർട്ടിഫിക്കറ്റ് ഹാജാരാക്കണം.
വാക്‌സിൻ സ്വീകരിക്കാത്ത അധ്യാപകരിലും ജീവനക്കാരിലും രോഗങ്ങൾ, അലർജി മുതലായ...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
മലപ്പുറം: പാര്‍ട്ടിയോടിടഞ്ഞ് സി.പി.ഐ.എമ്മിലെത്തിയ യൂത്ത് ലീഗ് നേതാവിനെ 24 മണിക്കൂറിനകം തിരിച്ചെത്തിച്ച് മുസ്‌ലീം ലീഗ്. യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം ജാഫര്‍ പനയത്ത് ആണ് കഴിഞ്ഞ ദിവസം സി.പി.ഐ.എം താനൂര്‍ ഏരിയ സമ്മേളനത്തില്‍ വെച്ച് സി.പി.ഐ.എമ്മില്‍ ചേര്‍ന്നത്. വെള്ളിയാമ്പുറം സ്വദേശിയായ ജാഫര്‍ തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സീനിയര്‍ വൈസ് പ്രസിഡന്റ്, നന്നമ്പ്ര...
തിരുവനന്തപുരം: ഒമിക്രോണിന്റെ പശ്ചാത്തലത്തില്‍, 'ഹൈ റിസ്‌ക്' രാജ്യങ്ങള്‍ അല്ലാത്ത, ഗള്‍ഫ് രാജ്യങ്ങള്‍ അടക്കമുള്ള മറ്റു വിദേശരാജ്യങ്ങളില്‍നിന്ന് എത്തുന്ന അഞ്ചുശതമാനംപേരെ വിമാനത്താവളത്തില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധനയ്ക്കു വിധേയമാക്കും. ഈ അഞ്ചുശതമാനം പേരെ വിമാനക്കമ്പനി തന്നെയാണ് തിരഞ്ഞെടുക്കുക. ഇവര്‍ക്ക് വിമാനത്താവളത്തില്‍ പരിശോധനയില്‍ മുന്‍ഗണനനല്‍കും.
അഞ്ചുവയസ്സില്‍ താഴെയുള്ള കുട്ടികളെ പരിശോധനയില്‍നിന്ന് ഒഴിവാക്കും. നെഗറ്റീവ് ആണെന്നുകണ്ടാല്‍ രണ്ടാഴ്ച സ്വയം നിരീക്ഷണം വേണമെന്ന നിര്‍ദേശം...
ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...