Kerala

സിപിഎം സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തി

തിരുവനന്തപുരം: സിപിഎം സംസ്ഥാന നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്ത് കോടിയേരി ബാലകൃഷ്ണൻ. ഇന്ന് ചേർത്ത സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് പാർട്ടി സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണനെ തിരികെ നിയമിക്കാൻ തീരുമാനിച്ചത്. മയക്കുമരുന്ന് ഫണ്ട് കേസിൽ അറസ്റ്റിലായിരുന്ന മകൻ ബിനീഷ് കോടിയേരി ജാമ്യം നേടി പുറത്തിറങ്ങിയതോടെയാണ് സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി തിരിച്ചെത്തുന്നത്. ബിനീഷിന് ജാമ്യം ലഭിച്ചതോടെ കോടിയേരിക്ക്...

ലോക്കല്‍ സെക്രട്ടറിയുടെ കൊല കൂടുതല്‍ വിവാദത്തിലേക്ക്; പൊലിസും സി.പി.എമ്മും രണ്ടുതട്ടില്‍, വ്യക്തിവൈരാഗ്യമെന്ന് പൊലിസ്; രാഷ്ട്രീയ കൊലപാതകമെന്ന് സി.പി.എം

തിരുവല്ല: സി.പി.എം ലോക്കല്‍ സെക്രട്ടറിയെ കൊലപാതകത്തിനു പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്. അതേ സമയം പൊലിസിന്റെ നിലപാടിനെ തള്ളി സി.പി.എം. രാഷ്ട്രീയ കൊലപാതകമാണെന്നും ആസൂത്രിത കൊലയാണ് നടന്നതെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി ആരോപിക്കുന്നത്. എന്നാല്‍ കൊലയില്‍ സംഘ് പരിവാറിന് യാതൊരു ബന്ധവുമില്ലെന്നും പ്രതികളില്‍ രണ്ടുപേര്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരാണെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. മുഖ്യപ്രതിയടക്കം നാല് ആര്‍.എസ്.എസ് ബി.ജെ.പി...

ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നെത്തിയവരെ കണ്ടെത്തുക കേരളത്തിന് അതീവ നിർണായകം

തിരുവനന്തപുരം:രാജ്യത്ത് ഒമിക്രോൺ സ്ഥിരീകരിച്ചതോടെ, കേന്ദ്രമാർഗനിർദേശം നിലവിൽ വരുന്നതിന് മുൻപ് എത്തിയ റിസ്ക് രാജ്യങ്ങളിൽ നിന്നുള്ളവരെ കണ്ടെത്തൽ കേരളത്തിന് അതീവ നിർണായകം. നവംബർ 22ന് സാംപിളെടുത്തവരിലാണ് ഒമിക്രോൺ സ്ഥിരീകരിച്ചത് എന്നതിനാൽ, മാർഗനിർദേശത്തിന് മുൻപേ തന്നെ എയർപോർട്ടുകളിലൂടെ വ്യാപനമുണ്ടാകാന് സാധ്യതയിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്. കഴിഞ്ഞ ദിവസം കർണാടകയിൽ സ്ഥിരീകരിച്ച 2 കേസുകളിൽ ദക്ഷിണാഫ്രിക്കയിൽ നിന്ന് ദുബൈ വഴിയെത്തിയയാളുടെ...

തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു

പത്തനംതിട്ട: തിരുവല്ലയിൽ സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊന്നു. പെരിങ്ങര സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ പഞ്ചായത്ത് അംഗവുമായ പി.ബി.സന്ദീപ് കുമാറിനെയാണ് വെട്ടിക്കൊന്നത്. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. ബൈക്കിൽ എത്തിയ മൂന്നംഗ സംഘമാണ് സന്ദീപിനെ വെട്ടിയതെന്നാണ് വിവരം. ഗുരുതരമായ പരിക്കുകളോടെ സന്ദീപിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സ്ഥിരീകരിച്ചു. കഴിഞ്ഞ കുറച്ചു...

ഒമൈക്രോണിന് ഡെല്‍റ്റയേക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷി; വാക്‌സിനെടുത്തവര്‍ക്ക് ഗുരുതരമാകില്ല, ജാഗ്രത തുടരണമെന്ന് വീണാ ജോര്‍ജ്

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോണ്‍ ഭീഷണി നേരിടാന്‍ സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡെല്‍റ്റ വകഭേദത്തേക്കാള്‍ അഞ്ചിരട്ടി വ്യാപനശേഷിയുള്ളതാണ് ഒമൈക്രോണ്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതിനാല്‍ വിഷയത്തെ ഗൗരവമായി കണ്ട് ജാഗ്രത പാലിക്കണമെന്നും വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് ഒമൈക്രോണ്‍ അത്ര ഗുരുതരമാകില്ലെന്നാണ് വിദേശ രാജ്യങ്ങളിലെ വിദഗ്ധര്‍ പറയുന്നത്. ഒമൈക്രോണിനെതിരെ...

സംസ്ഥാനത്ത് ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു, രോഗമുക്തി 4128, മരണം 66

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 4700 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 850, എറണാകുളം 794, കോഴിക്കോട് 612, തൃശൂർ 395, കൊല്ലം 375, കണ്ണൂർ 309, കോട്ടയം 295, ആലപ്പുഴ 215, പത്തനംതിട്ട 183, വയനാട് 176, ഇടുക്കി 159, മലപ്പുറം 136, പാലക്കാട് 104, കാസർഗോഡ് 97 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ...

പെരിയ ഇരട്ടക്കൊലപാതകം; സിബിഐ അന്വേഷണം സിപിഎം തലപ്പത്തേക്ക്; മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍ പ്രതി

കൊച്ചി: പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമനെ പ്രതിചേര്‍ത്തു. കുഞ്ഞിരാമനെ അടക്കം പത്ത് പ്രതികളെ കൂടി കേസില്‍ ചേര്‍ത്തിട്ടുണ്ടെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. കഴിഞ്ഞ ദിവസം അഞ്ചു സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ എറണാകുളം സിബിഐ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് കുഞ്ഞിരാമനടക്കം പത്ത്...

ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ സംസ്ഥാനത്തെ വാക്സീനേഷൻ കേന്ദ്രങ്ങളിൽ തിരക്ക്

തിരുവനന്തപുരം: ഒമിക്രോൺ (Omicron) ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് വാക്സീൻ എടുക്കുന്നവരുടെ എണ്ണം കൂടിയതായി സംസ്ഥാന സ‍ർക്കാർ. വാക്സീനേഷൻ (Vaccination) കേന്ദ്രങ്ങളിൽ ഇടവേളയ്ക്ക് ശേഷം തിരക്ക് കൂടിയതായും ആദ്യഡോസ് എടുക്കുന്നുവരുടേയും രണ്ടാം ഡോസുകാരുടേയും എണ്ണം കൂടുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി വീണ ജോ‍ർ‌ജ് വാ‍ർത്താക്കുറിപ്പിൽ അറിയിച്ചു. എട്ട് ദിവസത്തെ കണക്കുകൾ താരതമ്യം ചെയ്താണ് ആരോ​ഗ്യമന്ത്രി വാക്സീനേഷനിലുണ്ടായ വ‍ർധന ചൂണ്ടിക്കാട്ടിയത്. മുഖ്യമന്ത്രിയുടെ...

മെക്സിക്കോ സിറ്റി ലോഗോ, ബ്രോഷർ പ്രകാശനം ചെയ്തു

ഉപ്പള (www.mediavisionnews.in): മെക്സിക്കോ സിറ്റി ലോഗോ, ബ്രോഷർ ലോഞ്ചിങ് ഉപ്പളയിൽ നടന്നു.ലോഗോ പ്രകാശനം എ.കെ.എം അഷ്റഫ് എം.എൽ.എ വാണിജ്യ പ്രമുഖൻ ലത്തീഫ് ഉപ്പള ഗേറ്റിന് നൽകിയും ബ്രോഷർ ലോഞ്ചിങ് ലത്തീഫ് ഉപ്പള ഗേറ്റ് എ.കെ.എം അഷ്റഫ് എം.എൽ.എക്ക് നൽകിയും പ്രകാശനം ചെയ്തു. ഹോട്ടൽ വ്യവസായ രംഗത്ത് അതിവേഗം വളർന്ന ബ്രൻഡായ അറേബ്യൻ മെക്സികോ നവീന ആശയങ്ങൾ...

മുഖ്യമന്ത്രി വിളിച്ചു, ചര്‍ച്ച നടത്തും; പള്ളികളില്‍ പ്രതിഷേധം വേണ്ടെന്ന് സമസ്ത

വഖ്ഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിട്ട സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഈ വിഷയത്തെ കുറിച്ച് കോഴിക്കോട് ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച സമസ്ത വഖ്ഫ് മുതവല്ലി സംഗമത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. ഇക്കാര്യം ഉന്നയിച്ച് പള്ളികളില്‍ പ്രതിഷേധം വേണ്ട എന്നും തങ്ങള്‍ പറഞ്ഞു. മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനത്തെ തള്ളുന്നതാണ്...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img