Kerala

കെ സുധാകരന്‍റെ രാഷ്ട്രീയ വിജയം, ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം പിടിച്ചു, മമ്പറം പാനൽ ഒന്നടങ്കം തോറ്റു

കണ്ണൂർ: തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി ഭരണം കോൺഗ്രസിന് . മമ്പറം ദിവാകരൻ്റെ  പാനലിലെ മുഴുവൻ പേരും തെരഞ്ഞെടുപ്പിൽ തോറ്റു. 29 വ‌ർഷത്തെ ഭരണത്തിന് ശേഷം മമ്പറം ദിവാകരൻ ആശുപത്രിയുടെ തലപ്പത്ത് നിന്ന് പടിയിറങ്ങുമ്പോൾ കെ സുധാകരന് ഇതൊരു വലിയ രാഷ്ട്രീയ വിജയമാണ്. കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനങ്ങളിൽ തുടർച്ചയായി ഭരിക്കുന്നവരെ തടയുമെന്ന കെപിസിസി പ്രഖ്യാപനത്തിന്റെ പരീക്ഷണ...

വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാൻ വൻ ഒരുക്കങ്ങൾ; പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്

വഖഫ് നിയമന വിവാദത്തിൽ പ്രക്ഷോഭം കടുപ്പിക്കാൻ മുസ്‌ലിം ലീഗ്. വ്യാഴാഴ്ച കോഴിക്കോട്ട് നടക്കുന്ന വഖഫ് സംരക്ഷണ റാലി വിജയിപ്പിക്കാൻ വൻ ഒരുക്കങ്ങളാണ് ലീഗ് നേതൃത്വത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്നത്. മുഖ്യമന്ത്രിയുടെ ഉറപ്പ് ചൂണ്ടിക്കാട്ടി പള്ളികളിലടക്കം നടത്താൻ തീരുമാനിച്ചിരുന്ന സർക്കാരിനെതിരായ കടുത്ത പ്രതിഷേധങ്ങളിൽ സമസ്ത പിന്മാറിയതിനു പിറകെയാണ് ലീഗിന്റെ പുതിയ നീക്കം. റാലിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക്...

ച്യുയിംഗം കഴിച്ച് കോവിഡ് തടയാം; കണ്ടെത്തലുമായി ഗവേഷകർ

സസ്യത്തിലെ പ്രോട്ടീനുകൾ ഉപയോഗിച്ച് നിർമിക്കുന്ന ച്യുയിംഗം കഴിച്ച് കോവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകർ. വളരെ കുറഞ്ഞ ചെലവിലുള്ള ച്യുയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് പുതിയ കണ്ടെത്തൽ. ഹെൻട്രി ഡാനിയേലിന്റെ നേതൃത്വത്തിൽ പെൻസ് സ്‌കൂൾ ഓഫ് ഡെൻറൽ മെഡിസിൻ, പെറേൽമാൻ സ്‌കൂൾ ഓഫ് മെഡിസിൻ ആൻഡ് സ്‌കൂൾ...

‘ജനങ്ങൾ വരുന്നത് ഔദാര്യത്തിനല്ല, അവകാശത്തിന്’; പിടിവീഴുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ ജനങ്ങളോടുള്ള സമീപനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ സ്ഥാപനങ്ങളില്‍ വരുന്നത് ആരുടെയും ഔദാര്യത്തിനല്ലെന്നും, അവരുടെ അവകാശത്തിന് വേണ്ടിയാണെന്നും മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. ജനങ്ങളോട് ആരോഗ്യപരമായ സമീപനം ഉണ്ടാകുന്നില്ല. ജനസേവനമാണ് ചെയ്യുന്നത് എന്ന ബോധം വേണം. കസേരയിലിരിക്കുന്നത് ജനങ്ങളെ വിഷമിപ്പിക്കാനോ ബുദ്ധിമുട്ടിക്കാനോ അല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള മുന്‍സിപ്പല്‍ -കോര്‍പറേഷന്‍ സ്റ്റാഫ്...

കേരളത്തില്‍ കോവിഡ് മരണം കൂടുന്നു; നാല് ജില്ലകളിലെ സ്ഥിതിയില്‍ ആശങ്കയെന്ന് കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് മരണം കൂടുന്നതായി കേന്ദ്രസര്‍ക്കാര്‍. ഡിസംബര്‍ മൂന്നിന് അവസാനിച്ച ആഴ്ചയില്‍ 2118 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊട്ടുമുന്‍പുള്ള ആഴ്ചയിലേതിനേക്കാള്‍ കൂടുതലാണിത്. തൃശൂര്‍, കോഴിക്കോട് മലപ്പുറം കൊല്ലം എന്നീ ജില്ലകളിലാണ് ആശങ്ക ഉയര്‍ത്തുന്ന തരത്തില്‍ മരണസംഖ്യ കൂടുന്നതെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാട്ടി. കേന്ദ്ര ആരോഗ്യ മന്ത്രാലയ സെക്രട്ടറി രാജേഷ് ഭൂഷണ്‍ സംസ്ഥാന ആരോഗ്യ വകുപ്പിനയച്ച കത്തിലാണ്...

വഖഫ് നിയമനം പി.എസ്.സിക്ക് വിട്ടത് പുനഃപരിശോധിക്കണം; വിവാദങ്ങള്‍ കണക്കിലെടുത്താണ് പള്ളികളിലെ പ്രതിഷേധം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്ന് സമസസ്ത

കോഴിക്കോട്: വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ സമസ്തയുടെ നിലപാട് ഏകകണ്ഠമെന്ന് നേതൃത്വം. വഖഫ് ബോര്‍ഡ് നിയമനം പി.എസിക്ക് വിട്ട വിഷയത്തില്‍ സംഘടനയില്‍ ആശയക്കുഴപ്പമില്ലെന്നും, മറിച്ചുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും സമസ്ത പ്രസിഡന്റ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. വിവാദങ്ങള്‍ കണക്കിലെടുത്താണ് പള്ളികളിലെ പ്രതിഷേധം ഒഴിവാക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും സമസ്ത...

ഇന്ന് സന്ദീപിന്‍റെ ജന്മദിനം; പ്രിയ സഖാവിനായി സുനിത സൂക്ഷിച്ച ചുവന്ന കുപ്പായവും ചിതയിലമര്‍ന്നു

പത്തനംതിട്ട:  ഡിസംബർ നാല്, സുനിതയുടെ പ്രിയ സഖാവ് സന്ദീപിന്റെ ജന്മദിനം. പിറന്നാൾ സമ്മാനം നൽകാൻ  നേരത്തേ തന്നെ സുനിത ഒരു കുപ്പായം വാങ്ങി വച്ചിരുന്നു. ചെങ്കൊടി കൈയ്യിലേന്തിയ പ്രിയതമന് ഏറെ ഇഷ്ടമുള്ളൊരു ചുവന്ന കുപ്പായം. പക്ഷേ പിറന്നാൾ തലേന്ന് സമ്മാനം കരുതി വച്ച സുനിതയുടെ കൈകളിലേക്കെത്തിയത് സന്ദീപിന്റെ ചേതനയറ്റ ശരീരമാണ്. മുപ്പത്തിനാലാം ജന്മദിനത്തിന് ഒരു...

സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ചത് 4995 പേർക്ക്, രോഗമുക്തി നേടിയത് 4463 പേർ; ആകെ മരണം 41,124 ആയി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4995 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 790, എറണാകുളം 770, കോഴിക്കോട് 578, കോട്ടയം 532, തൃശൂര്‍ 511, കൊല്ലം 372, കണ്ണൂര്‍ 284, പത്തനംതിട്ട 243, മലപ്പുറം 205, ആലപ്പുഴ 195, വയനാട് 158, ഇടുക്കി 148, പാലക്കാട് 130, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന്...

ബി.ജെ.പി വിദ്വേഷ പ്രകടനം: തലശ്ശേരിയിൽ നിരോധനാജ്ഞ; നഗരം പൊലീസ്​ വലയത്തിൽ

കണ്ണൂർ: ബി.ജെ.പി വിദ്വേഷ പ്രകടനം നടത്തിയ തലശ്ശേരിയിൽ പ്രതിഷേധം ശക്​തമായതോടെ ജില്ല കലക്ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. തലശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിൽ നാലു​ദിവസത്തേക്കാണ്​ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ഇന്നു മുതൽ ആറാം തീയ്യതി വരെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നതും പ്രകടനങ്ങളും നിരോധിച്ചു. യുവമോർച്ച നേതാവ്​ കെ.ടി. ജയകൃഷ്ണൻ കൊല്ലപ്പെട്ടതിന്‍റെ വാർഷികത്തോടനുബന്ധിച്ച്​ ബി.ജെ.പി, യുവമോർച്ച പ്രവർത്തകർ നടത്തിയ...

വഖഫ് ബോര്‍ഡ് നിയമനത്തില്‍ ലീഗ് പ്രക്ഷോഭത്തിലേക്ക്, ഉത്തരവ് പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതമെന്നും മുന്നറിയിപ്പ്

മലപ്പുറം: വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടിക്കെതിരേ മുസ്ലിം ലീഗ് പ്രക്ഷോഭത്തിലേക്ക്. പാണക്കാട് മുസ്ലിം ലീഗ് അടിയന്തര നേതൃയോഗ തീരുമാനത്തിനുശേഷം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത ഒന്‍പതിന് വഖഫ് സംരക്ഷണ സമ്മേളനം നടത്തും. ലീഗിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് സംസ്ഥാന സമ്മേളനവും സംഘടിപ്പിക്കും. വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്കുവിട്ട നടപടി പിന്‍വലിക്കണം. ഇക്കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img