Kerala

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; 7 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ശനിയാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, വടക്കൻ ജില്ലകളിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒഡീഷ തീരത്ത് ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മഹാരാഷ്ട്ര തീരം മുതൽ കർണാടക തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനമാണ് മഴയ്ക്ക് കാരണം. ഇടുക്കി, എറണാകുളം, തൃശൂർ,...

എച്ച്.ആര്‍.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ അറസ്റ്റ് ചെയ്ത് പോലീസ്

പാലക്കാട്: സംഘപരിവാർ നിയന്ത്രണത്തിലുള്ള എച്ച്.ആർ.ഡി.എസ് സെക്രട്ടറി അജി കൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് ഷോളയാർ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി 8.30 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആദിവാസി ഭൂമി കയ്യേറിയെന്ന കേസിൽ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു വർഷം മുമ്പ് നൽകിയ പരാതിയിൽ നേരത്തെ കേസ് രജിസ്റ്റർ...

പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയിരുന്ന പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു

തൃശൂർ: തൃശ്ശൂർ പൂരത്തിന് ഒന്നര പതിറ്റാണ്ടോളം പാറമേക്കാവിലമ്മയുടെ തിടമ്പേറ്റിയ പാറമേക്കാവ് പത്മനാഭൻ ചരിഞ്ഞു. തലപ്പൊക്കത്തിലും അഴകളവുകളിലും പേരെടുത്ത ഗജവീരൻമാർക്കൊപ്പം പത്മനാഭനും സ്ഥാനം പിടിച്ചിരുന്നു. 2005 ലാണ് പാറമേക്കാവ് ദേവസ്വം പത്മനാഭനെ വാങ്ങിയത്. ബീഹാറിൽ നിന്ന് കേരളത്തിലേക്ക് വന്ന ആനകളിൽ ഒന്നാണ് ഈ ഗജകേസരി. പാടൂക്കാട് ആനപ്പറമ്പിൽ പൊതുദർശനത്തിന് ശേഷം സംസ്കരിക്കും.

‘ബലിപെരുന്നാളിന് അവധി വേണമെന്നത് ന്യായമായ ആവശ്യം’

കോഴിക്കോട്: ബലിപെരുന്നാളിന് അവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്‍റ് കെ.പി ശശികല പറഞ്ഞു. 'ശശികല ടീച്ചർ, സംസ്ഥാന അധ്യക്ഷ ഹിന്ദു ഐക്യവേദി' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ശശികല ഇക്കാര്യം വ്യക്തമാക്കിയത്. "ഇന്ന് ഒരവധി വേണമെന്നത് ന്യായമായ ആവശ്യമായിരുന്നു. ഭീകരവാദത്തെയും തീവ്രവാദത്തെയും മാത്രം പിന്തുണയ്ക്കുന്ന രാഷ്ട്രീയക്കാർ സാധാരണ മുസൽമാൻമാരുടെ ആവശ്യങ്ങൾ കേൾക്കുന്നില്ല...

ജലമേളകൾക്ക് തുടക്കം; ചമ്പക്കുളം മൂല ജലോത്സവം ഇന്ന്

കേരളത്തിലെ ജലമേളകൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂല ജലോത്സവം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ പമ്പയാറ്റിൽ നടക്കും. ഉച്ചയ്ക്ക് 1.30ന് ജില്ലാ കളക്ടർ രേണുരാജ് ഐ.എ.എസ് പതാക ഉയർത്തും. 2.35ന് കൊടിക്കുന്നിൽ സുരേഷ് എം.പി ജലഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ ജി രാജേശ്വരി ഉദ്ഘാടനം...

സച്ചിന്റെയും ആര്യയുടെയും വിവാഹത്തീയതി തീരുമാനിച്ചു

തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സെപ്റ്റംബർ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എകെജി ഹാളിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക എന്നാണ് റിപ്പോർട്ടുകൾ. വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് കോഴിക്കോട്ട് റിസപ്ഷൻ നടക്കും. ഈ വർഷം മാർച്ച് ആറിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ...

മറ്റു നടിമാരേയും സുനി ഭീഷണിപ്പെടുത്തി; അറിഞ്ഞിട്ടും നടപടിയെടുക്കാഞ്ഞ ശ്രീലേഖക്കെതിരെ പരാതി

തൃശ്ശൂര്‍: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ ന്യായീകരിച്ച് പുതിയ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയ മുൻ ഡിജിപി ആർ ശ്രീലേഖയ്ക്കെതിരെ പരാതി. നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മുൻപും മറ്റ് നടിമാരെ ആക്രമിച്ചിട്ടുണ്ടെന്ന് അറിഞ്ഞിട്ടും നടപടിയെടുക്കാതെ ശ്രീലേഖ സംരക്ഷിച്ചുവെന്നും പരാതിയിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തക കുസുമം ജോസഫാണ് പരാതി നൽകിയത്. പരാതി തൃശൂർ...

ശ്രീലേഖയും ദിലീപും തമ്മിലുള്ള വാട്‌സ്ആപ് ചാറ്റുകള്‍ പുറത്ത് വന്നു

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപ് നിരപരാധിയാണെന്ന് മുൻ ജയിൽ ഡിജിപി ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലിന് പിന്നാലെ ദിലീപും ശ്രീലേഖയും തമ്മിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നു. പുതിയ യൂട്യൂബ് ചാനലിന്‍റെ ലോഞ്ചിനെ കുറിച്ച് ശ്രീലേഖ ദിലീപിനെ അറിയിച്ചതിന്‍റെ ചാറ്റുകളാണ് പുറത്ത് വന്നിരിക്കുന്നത്. സമയം കിട്ടുമ്പോൾ എന്‍റെ യൂട്യൂബ് ചാനൽ കാണൂ, ആരുടെയും സഹായമില്ലാതെ ഞാൻ ഒറ്റയ്ക്കാണ് ഇത്...

സർക്കാർ അഭിഭാഷകർക്ക് പ്രതിഫലമായി ചെലവിട്ടത് 8.72 കോടി

തിരുവനന്തപുരം: ലൈഫ് മിഷൻ കേസിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സർക്കാരിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകൻ 55 ലക്ഷം രൂപയാണ് പ്രതിഫലമായി നൽകിയത്. ഒന്നാം എൽഡിഎഫ് സർക്കാരിന്റെയും ഈ സർക്കാരിന്റെയും കാലത്തെ തുകയാണിത്. ഹൈക്കോടതിയിലെ വിവിധ കേസുകളിൽ സർക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകർക്ക് ഇക്കാലയളവിൽ 8,72,90,000 രൂപയാണ് നൽകിയത്. ഒരു അഭിഭാഷകന് 22 ലക്ഷം നല്‍കാനുണ്ട്. യാത്രാച്ചെലവായി...

ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളോട് രൂക്ഷമായി പ്രതികരിച്ച് ഭാഗ്യലക്ഷ്മി

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകളിൽ രൂക്ഷമായി പ്രതികരിച്ച് നടിയും ഡബ്ബിംഗ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. കേസ് കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ശ്രീലേഖ പെൺകുട്ടിയെ അപമാനിച്ചുവെന്ന് ഭാഗ്യലക്ഷ്മി ആരോപിച്ചു. ജയിലിൽ വച്ച് ദിലീപിനെ കാണാൻ തോന്നിയ ശ്രീലേഖയ്ക്ക് പെൺകുട്ടിയെ കാണാനോ വിളിക്കാനോ ഇതുവരെ തോന്നിയിട്ടില്ല. സർവീസിലിരിക്കെ ഉള്ള പൊളിറ്റിക്സ് വിരമിച്ചപ്പോൾ...
- Advertisement -spot_img

Latest News

പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല; ഉമ്മന്‍ചാണ്ടിയുടെ ഫ്‌ളക്‌സടക്കം വികൃതമാക്കിയത് സങ്കടകരം: ടി സിദ്ദിഖ്

തിരുവനന്തപുരം: നേതാക്കന്മാരെ അപമാനിക്കുന്നത് കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നും അതില്‍ അമര്‍ഷവും വേദനയും ഉണ്ടെന്നും ടി സിദ്ദിഖ്. പ്രവര്‍ത്തകര്‍ പരിധിവിടുന്നത് ശരിയല്ല. ഉമ്മന്‍ചാണ്ടിയുടെ അടക്കം ഫ്‌ളക്‌സ് വികൃതമാക്കിയത്...
- Advertisement -spot_img