Friday, May 3, 2024

Kerala

മറ്റുള്ളവരുടെ വേദനകൾ പരിഹരിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു തങ്ങൾ: എം.ഐ അബ്ദുൽ അസീസ്

എല്ലാ വിഭാഗം ജനങ്ങളെയും അതിയായി സ്‌നേഹിച്ച നേതവാിനെയാണ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തോടെ കേരളത്തിന് നഷ്ടമായതെന്ന് ജമാഅത്തെ ഇസ്്‌ലാമി കേരള അമീർ എം.ഐ അബ്ദുൽ അസീസ്. ദീർഘവീക്ഷണവും സൗമ്യതയുമുള്ള നേതാവായിരുന്നു തങ്ങളെന്നും അദ്ദേഹം പറഞ്ഞു. മറ്റുള്ളവരുടെ വേദനകൾ മനസിലാക്കുന്നതിലും പരിഹരിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു തങ്ങൾ. സാമുദായിക സൗഹാർദവും സമുദായ ഐക്യവും നിലനിർത്താൻ ആഗ്രഹിക്കുകയും അധ്വാനിക്കുകയും ചെയ്ത...

ഹൈദരലി തങ്ങളുമായി അഞ്ച് പതിറ്റാണ്ട് നീണ്ട ബന്ധമെന്ന് കാന്തപുരം

കോഴിക്കോട്: അന്തരിച്ച മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് ഓ​ൾ ഇ​ന്ത്യ സു​ന്നി ജം​ഇ​യ്യ​തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ. ഹൈദരലി ശിഹാബ് തങ്ങളുമായി അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിൽക്കുന്ന ബന്ധമുണ്ടെന്ന് അബൂബക്കർ മുസ്ലിയാർ അനുസ്മരിച്ചു. അനുസ്മരണകുറിപ്പിന്‍റെ പൂർണരൂപം: ബഹുമാന്യരായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ യാത്രയായി. അഞ്ച്...

തങ്ങളുടെ വിയോഗം: ഒരാഴ്ച പരിപാടികൾ മാറ്റിവെച്ചതായി മുസ്‌ലിം ലീഗ്

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും ആത്മീയനേതാവുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിലുള്ള ദുഃഖാചരണത്തിന്റെ ഭാഗമായി ഒരാഴ്ച പാർട്ടി പരിപാടികൾ മാറ്റിവെച്ചതായി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു. ഇന്നു മുതൽ ഒരാഴ്ചത്തേക്കാണ് പരിപാടികൾ മാറ്റിവെച്ചത്. അർബുദ ബാധിതനായി ചികിത്സയിലായിരിക്കേയാണ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചത്. തങ്ങളുടെ ഖബറടക്കം നാളെ രാവിലെ...

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു

മലപ്പുറം: മുസ്ലീംലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മാസങ്ങളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിൻ്റെ ആരോഗ്യനില കഴിഞ്ഞ കുറച്ചു ദിവസമായി മോശം നിലയിൽ തുടരുകയായിരുന്നു. 74 വയസ്സായിരുന്നു.    

ഹൈദരലി തങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കാജനമായ സാഹചര്യമില്ല: മുനവ്വറലി തങ്ങൾ

മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ ആരോഗ്യനിലയിൽ ആശങ്കാജനകമായ സാഹചര്യങ്ങൾ ഇപ്പോഴില്ലെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അറിയിച്ചു. ഹൈദരലി തങ്ങളുടെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്ന് സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മുനവ്വറലി തങ്ങളുടെ വിശദീകരണം. പ്രിയപ്പെട്ട സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ (എളാപ്പ ) ആരോഗ്യ പ്രശ്‌നങ്ങളാലുള്ള...

പത്തനംതിട്ടയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു

പത്തനംതിട്ട അടൂർ ഏനാത്ത് മണ്ണടിയിൽ ഡിവൈഎഫ്‌ഐ നേതാവിന് വെട്ടേറ്റു. ഡിവൈഎഫ്‌ഐ ഏരിയ എക്‌സിക്യൂട്ടീവംഗവും കടമ്പനാട് കിഴക്ക് മേഖല സെക്രട്ടറിയുമായ തുവയൂർ തെക്ക് സുരേഷ് ഭവനിൽ സുനിൽ സുരേന്ദ്രൻ (27) നാണ് വെട്ടേറ്റത്. വൈകിട്ട് ആറു മണിയോടെയായിരുന്നു സംഭവം നടന്നത്. ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് പ്രവർത്തകരെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. പരിക്കേറ്റ സുനിലിനെ അടൂർ...

സില്‍വര്‍ലൈന് ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ല: പിണറായി വിജയന്‍

സില്‍വര്‍ ലൈന് വേണ്ടി ഭൂമി നല്‍കുന്ന ആരും വഴിയാധാരമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ കൊണ്ടുവന്നാല്‍ അത് നടപ്പിലാക്കുന്ന സര്‍ക്കാരാണ് ഇടത് സര്‍ക്കാരെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുഡിഎഫ് അതിവേഗ റെയില്‍പാത എന്ന പേരില്‍ പദ്ധതി ആരംഭിച്ചുവെങ്കിലും അത് നടപ്പായില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് ജനസമക്ഷം സില്‍വര്‍ ലൈന്‍ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യാത്രാസമയം...

കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി: ഫാത്തിമ തഹ്‌ലിയ

കോഴിക്കോട്: വനിതാ പ്രാതിനിധ്യത്തെക്കുറിച്ചുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പരാമര്‍ശത്തില്‍ വനിതാ കമ്മീഷന് പരാതി നല്‍കി എം.എസ്.എഫ് മുന്‍ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയ. ‘കോടിയേരി ബാലകൃഷ്ണന്റെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്‍കി,’ എന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയും തഹ്ലിയ ഇക്കാര്യം പുറത്തുവിടുകയായിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവിക്ക് ഇമെയില്‍...

മുന്നണി മാറ്റത്തെക്കുറിച്ചുള്ള ചർച്ചകൾ തള്ളി മുസ്ലീംലീഗ്; വഖഫ് വിഷയത്തിൽ രണ്ടാം ഘട്ട സമരം തുടങ്ങും

കോഴിക്കോട്: മുന്നണി മാറ്റത്തെക്കുറിച്ചുള്ള ഒരു ചർച്ചയും ലീഗിൽ നടന്നിട്ടില്ലെന്നും അതിനുള്ള സാഹചര്യം നിലവിൽ ഇല്ലെന്നും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി പിഎംഎ സലാം. ഒരു വിവാഹവീട്ടിൽ വച്ച് കണ്ടുമുട്ടിയപ്പോൾ കെടി ജലീലും കുഞ്ഞാലിക്കുട്ടിയും തമ്മിൽ സംസാരിച്ചിരുന്നു എന്നാൽ ഇതിനെ മുന്നണി മാറ്റത്തിനുള്ള ചർച്ചയായി കാണാനാവില്ലെന്നും പിഎംഎ സലാം പറഞ്ഞു. പിഎംഎ സലാമിൻ്റെ വാക്കുകൾ -  സംസ്ഥാനത്ത് ക്രമസമാധാന...

നടുവൊടിച്ച് വിലക്കയറ്റം, പലചരക്ക് സാധനങ്ങള്‍ക്ക് തീവില; വലഞ്ഞ് ജനം

തിരുവനന്തപുരം∙ അടുക്കള ബജറ്റ് തകര്‍ത്തു പലചരക്കു സാധനങ്ങള്‍ക്കു തീവില. അവശ്യസാധനങ്ങള്‍ക്ക് 10 രൂപ മുതല്‍ 80 രൂപ വരെയാണ് ഒരാഴ്ചയ്ക്കുള്ളില്‍ ഉയര്‍ന്നിരിക്കുന്നത്. പൂഴ്ത്തി വയ്പും വിലക്കയറ്റത്തിനു കാരണമാകുന്നുണ്ടെന്നു വ്യാപാരികള്‍ പറയുന്നു. അരി, പാചക എണ്ണകള്‍, മസാല ഉൽപന്നങ്ങള്‍, പലവവ്യഞ്ജനങ്ങള്‍ എല്ലാത്തിനും വില കുതിച്ചുയരുകയാണ്. അരി കിലോയ്ക്ക് രണ്ടു മുതല്‍ അഞ്ചു രൂപ വരെ കൂടി. കഴിഞ്ഞ...
- Advertisement -spot_img

Latest News

രാഹുൽ ഗാന്ധി റായ്ബറേലിയിൽ പത്രിക സമർപ്പിച്ചു

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ റായ്ബറേലിയിൽ നിന്ന് മത്സരിക്കുന്നതിനായി രാഹുൽ ഗാന്ധി നാമനിർദേശ പത്രിക സമർപ്പിച്ചു. ഇതോടെ അമേത്തിയിൽ ബി.ജെ.പി സ്ഥാനാർഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്കെതിരെ രാഹുൽ...
- Advertisement -spot_img