അട്ടപ്പാടി: അട്ടപ്പാടി ആദിവാസി ഊരുകളിൽ ശിശുമരണങ്ങൾ ആവർത്തിക്കുന്നത് നിയമസഭയിൽ ഉന്നയിക്കാൻ പ്രതിപക്ഷം. അടിയന്തര പ്രമേയമായി വിഷയം സഭയിൽ എത്തിക്കാനാണ് നീക്കം. മണ്ണാർക്കാട് എം.എൽ.എ എൻ.ഷംസുദ്ദീൻ അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകും. ഇന്ന് ചോദ്യോത്തരവേളയിൽ ആന്റണി രാജു, കായിക മന്ത്രി വി അബ്ദുറഹ്മാൻ, കൃഷിമന്ത്രിക്ക് പകരം റവന്യൂമന്ത്രി ആർ. രാജൻ എന്നിവർ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയും....
തിരുവനന്തപുരം: സംസ്ഥാനത്ത് മങ്കിപോക്സ് ബാധ സംശയിക്കുന്ന ഒരാൾ നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇയാളിൽ നിന്ന് ശേഖരിച്ച സാമ്പിൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചിട്ടുണ്ട്. വൈകുന്നേരത്തോടെ പരിശോധനാഫലം ലഭിച്ചാലേ ഇക്കാര്യം സ്ഥിരീകരിക്കാനാകൂവെന്നും മന്ത്രി പറഞ്ഞു.
യു.എ.ഇയിൽ നിന്ന് കേരളത്തിലെത്തിയ ഇയാൾ നിരീക്ഷണത്തിലാണെന്നും മന്ത്രി പറഞ്ഞു. കൂടുതൽ പേരുമായി സമ്പർക്കം പുലർത്തിയിട്ടില്ലെന്നും മന്ത്രി വിശദീകരിച്ചു.
കുരങ്ങുകളിൽ നിന്ന്...
തൃശ്ശൂര്‍: തൃശ്ശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ആധാര്‍ കാര്‍ഡ് വിതരണം ചെയ്തു. അയ്യന്തോളിലെ അക്ഷയ കേന്ദ്രം ഉടമ എ.ഡി. ജയനാണ് അന്തേവാസികള്‍ക്ക് സൗജന്യമായി ആധാര്‍ കാര്‍ഡ് എടുത്തു നല്‍കിയത്. ആശുപത്രിയിലെത്തിയായിരുന്നു സേവനം നൽകിയത്. മിക്ക അന്തേവാസികളും വ്യത്യസ്ത രോഗാവസ്ഥയിലുള്ളവരായതിനാല്‍ ഏറെ ശ്രമകരമായിരുന്നു ആധാറെടുക്കല്‍. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ആയ ഡോ. ടി.ആര്‍. രേഖയുള്‍പ്പെടെയുള്ള ജീവനക്കാരുടെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് സംശയിക്കുന്നത്.
രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വ്യാഴാഴ്ച വൈകീട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
യുഎഇയില്‍ ഇയാളുമായി അടുത്ത സമ്പര്‍ക്കമുള്ള...
തിരുവനന്തപുരം: പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ദേശീയ ചിഹ്നം ബി.ജെ.പിയുടെ വേട്ടക്കാരുടെ രാഷ്ട്രീയമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് സി.പി.എം നേതാവ് എം.വി ജയരാജൻ. ഗാന്ധിജിക്ക് പകരം ഗോഡ്‌സെയെ രാഷ്ട്രപതിയാക്കി പ്രതിഷ്ഠിക്കുന്നവരാണ് സംഘപരിവാർ. ഇതേ മാതൃകയാണ് ദേശീയ ചിഹ്നത്തിലും ഇവർ സ്വീകരിച്ചിരിക്കുന്നത്. ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളല്ലെന്നും ബി.ജെ.പി അധികാരത്തിൽ വന്നതു മുതൽ ഇരകളെ വേട്ടയാടുന്ന സംഘപരിവാറിന്‍റെ രാഷ്ട്രീയ തുടർച്ചയാണെന്നും ജയരാജൻ...
പയ്യന്നൂർ : ബോംബ് സ്ഫോടനം നടന്ന പയ്യന്നൂരിലെ ആർഎസ്എസ് ഓഫീസ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ സന്ദർശിച്ചു. ബോംബാക്രമണം നടന്ന പയ്യന്നൂരിലെ ആർഎസ്എസ് ജില്ലാ ഓഫീസ് സന്ദർശിച്ച ശേഷം കലാപം സൃഷ്ടിക്കാനുള്ള ബോധപൂർവമായ ശ്രമമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വളരെ ആസൂത്രിതവും നിന്ദ്യവുമായ ഒരു പ്രവൃത്തിയാണ് ഇവിടെ നടന്നത്. പ്രതികളെക്കുറിച്ച് എല്ലാ വിവരങ്ങളും ലഭിച്ചിട്ടും...
മുംബൈ: പീഡനക്കേസിൽ ഒത്തുതീർപ്പ് തേടി ബിനോയ് കോടിയേരിയും ബീഹാർ സ്വദേശിനിയായ യുവതിയും നൽകിയ ഹർജിയിൽ വാദം കേൾക്കുന്നത് ബോംബെ ഹൈക്കോടതി മാറ്റിവച്ചു. ബിനോയിയുടെ അഭിഭാഷകന് ഇന്നലെ ഹാജരാകാൻ കഴിയാത്തതിനെ തുടർന്നായിരുന്നു ഇത്. എന്നാൽ, വിവാഹവുമായി ബന്ധപ്പെട്ട വിഷയത്തിൽ കൃത്യമായ മറുപടി തയ്യാറാക്കാൻ വൈകിയതാണ് അഭിഭാഷകൻ ഹാജരാകാത്തതിന് കാരണമെന്നാണ് സൂചന.
കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോൾ വിവാഹിതരാണോ...
നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന് കൂടുതൽ സമയം ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. നടി ആക്രമിക്കപ്പെട്ടതിന്‍റെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് മൂല്യം മാറിയതിൽ അന്വേഷണം നടത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ആർ ശ്രീലേഖയുടെ പരാമർശത്തിൽ വിശദമായ പരിശോധന വേണമെന്നും അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം മെമ്മറി കാർഡിന്‍റെ ഫോറൻസിക്...
സീതത്തോട്: ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ പ്രദേശങ്ങളിൽ കനത്ത മഴയും കാറ്റും. ജലസംഭരണികളിലെ ജലനിരപ്പ് 45 ശതമാനത്തിലെത്തി. ജലസംഭരണികളിലേക്കുള്ള നീരൊഴുക്കും ശക്തമാണ്. കക്കി-ആനത്തോട് ഡാമിൽ 962.92 മീറ്ററും പമ്പയിൽ 969.95 മീറ്ററുമാണ് ജലനിരപ്പ്. കക്കിയിൽ 69 മില്ലിമീറ്ററും പമ്പയിൽ 46 മില്ലിമീറ്ററും മഴ ലഭിച്ചു. 19.26 ദശലക്ഷം ക്യുബിക് മീറ്റർ വെള്ളമാണ് ഒഴുകിയെത്തിയത്. കഴിഞ്ഞ ദിവസത്തേക്കാൾ...
എറണാകുളം: വയറുവേദന മുതൽ രക്തക്കറ വരെ, ആർത്തവ വേദനകൾ പലതരമാണ്. ആർത്തവ കപ്പുകൾ അസ്വസ്ഥതകൾ ഒരു പരിധിവരെ ലഘൂകരിക്കാൻ സഹായിക്കുന്നു. തിണർപ്പുകൾക്ക് കാരണമാകാതിരിക്കുകയും സാനിറ്ററി പാഡുകൾ ഇടക്കിടക്ക് മാറ്റുകയും ഉപേക്ഷിക്കുകയും ചെയ്യേണ്ടതിന്‍റെ ആവശ്യകത ഇല്ലാതാക്കുകയും ചെയ്യുന്നു. എന്തിനധികം, ആർത്തവ കപ്പുകൾ പരിസ്ഥിതി സൗഹൃദമാണ്, കാരണം അനുചിതമായി സംസ്കരിക്കുന്ന സാനിറ്ററി നാപ്കിനുകൾ ഭൂമിയിലെ വിഷ...
ബിസിസിഐയുടെ പുതിയ വാർഷിക കരാർ പുറത്ത്. എ പ്ലസ് വിഭാഗം പൂർണമായി ഒഴിവാക്കിയപ്പോൾ വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി.
നിലവില്‍ വിരാട് കോഹ്‌ലി,രോഹിത്...