ക്യാമറകൾ മൂന്ന് മാസമായി നിരത്തിലുണ്ട് ; പക്ഷേ, ഇനിയും ‘പ്രവർത്തിച്ച്’ തുടങ്ങിയിട്ടില്ല

0
92

എല്ലാ പ്രധാന റോഡുകളിലും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ക്യാമറകൾ സ്ഥാപിച്ച് മൂന്ന് മാസം കഴിഞ്ഞിട്ടും അവ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിട്ടില്ല. എല്ലാ നിയമലംഘനങ്ങളും പിടികൂടാൻ സംസ്ഥാനത്തുടനീളം സ്ഥാപിച്ച 675 ക്യാമറകൾ പ്രവർത്തനം ആരംഭിച്ചിട്ടില്ല.

നാഷണൽ ഇൻഫോമാറ്റിക്സ് സെന്‍ററിന്‍റെ ഡാറ്റാ ട്രാൻസ്ഫർ ഉൾപ്പെടെയുള്ള സാങ്കേതിക നടപടിക്രമങ്ങൾ പൂർത്തിയാക്കാത്തതാണ് പ്രവർത്തനം ആരംഭിക്കാത്തതിന് കാരണമെന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു. ക്യാമറകൾ കാണുമ്പോൾ, എല്ലാവരും വേഗത കുറയ്ക്കുകയും ശരിയായി ഡ്രൈവ് ചെയ്യുകയും ചെയ്യുന്നു എന്നതാണ് ഒരേയൊരു ഗുണം.

റോഡിലെ എല്ലാത്തരം നിയമലംഘനങ്ങളും പകർത്താനും അതത് ജില്ലാ കൺട്രോൾ റൂമുകൾ വഴി പിഴ ഈടാക്കാനും മോട്ടോർ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം 675 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഹെൽമെറ്റും സീറ്റ് ബെൽറ്റും ധരിക്കാതിരിക്കുക, കൂടുതൽ ആളുകളെ കയറ്റുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ നിയമലംഘനങ്ങൾ ഈ ക്യാമറകൾ പിടികൂടും.