‘നഷ്ടമായത് അതുല്യ പ്രതിഭയെ’; പ്രതാപ് പോത്തന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു

0
96

തിരുവനന്തപുരം: നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. ലളിതവും വൈവിധ്യമാർന്നതുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

‘ലളിതവും വൈവിധ്യമാർന്നതുമായ അഭിനയത്തിലൂടെ ജനഹൃദയങ്ങളിൽ ഇടം നേടിയ പ്രതിഭയെയാണ് നമുക്ക് നഷ്ടമായത്. ഒരു സംവിധായകനെന്ന നിലയിൽ ദക്ഷിണേന്ത്യൻ സിനിമയിൽ തന്‍റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കലാകാരനായിരുന്നു അദ്ദേഹം. ഇതിനിടയിൽ സിനിമയിൽ നിന്ന് മാറി നിന്നപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ പ്രതാപിന്‍റെ സ്ഥാനം മാഞ്ഞില്ല. മലയാളസിനിമയുടെ മാറുന്ന ഭാവുകത്വത്തിനൊപ്പം പ്രതാപ് അഭിനയത്തിലൂടെ സഞ്ചരിച്ചു’, മുഖ്യമന്ത്രി കുറിച്ചു.