Kerala

കണ്ണൂരിലിറങ്ങി കളി തുടങ്ങി ഗവര്‍ണര്‍; ഞെട്ടിത്തെറിച്ച് സര്‍ക്കാരും സി.പി.എമ്മും, അടുത്ത നീക്കങ്ങളിലേക്ക് ഉറ്റുനോക്കി കേരളം

കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ നിയമനം മരവിപ്പിച്ച നടപടിയിലൂടെ വഴി തുറക്കുന്നത് സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള തുറന്ന ഏറ്റുമുട്ടലിലേക്ക്. ഗവര്‍ണറും സര്‍ക്കാരും തുറന്ന പോരു തുടങ്ങിയിട്ടു കാലങ്ങളായി. ഇടക്കൊന്നു വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും സ്വജനപക്ഷപാതത്തിനെതിരേയാണ് ഇപ്പോള്‍ ഗവര്‍ണര്‍ വാളെടുത്തത്. ഇത്തരം സ്വജനപക്ഷപാതം താന്‍ അനുവദിക്കില്ലെന്ന് അസന്നിഗ്ധമായി പ്രഖ്യാപിച്ച് അരമണിക്കൂറിനുള്ളില്‍...

അറ്റകുറ്റപണി ചെയ്ത റോഡ് 6 മാസത്തിൽ തകരുന്നു, 112 റോഡുകളിൽ വിജിലൻസ് പരിശോധന; വ്യാപക ക്രമക്കേട് കണ്ടെത്തി

തിരുവനന്തപുരം: റോഡ് നിർമ്മാണത്തിൽ വ്യാപക ക്രമക്കേടെന്ന് വിജിലന്‍സ്. ഓപ്പറേഷൻ സരൾ റാസ്‍ത എന്ന പേരില്‍ വിജിലന്‍സ് പിഡബ്ല്യുഡി റോഡുകളിലാണ് പരിശോധന നടത്തിയത്. 112 റോഡുകൾ വിജിലന്‍സ് പരിശോധിച്ചു. അറ്റകുറ്റ പണി ചെയ്യുന്ന റോഡുകൾ ആറുമാസം കഴിഞ്ഞാൽ തകരുന്നു. ഗ്യാരന്‍റി പീരീഡ് കഴിഞ്ഞാൽ വീണ്ടും കരാർ നൽകാൻ പിഡബ്ല്യുഡി എഞ്ചിനീയർമാർ ശുപാർശ ചെയ്യുകയാണെന്നും വിജിലന്‍സ് കണ്ടെത്തല്‍.  റോഡുകളിലെ കുണ്ടും...

കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദ് കസ്റ്റഡിയില്‍, പിടികൂടിയത് കാസര്‍ഗോഡ് വെച്ച്

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. മംഗലാപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. കൊലപാതക വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് കാണാതായ അര്‍ഷദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് അര്‍ഷാദിനെ...

സിബി തോമസ്സിന്റെ ‘കുറ്റസമ്മതം’ നോവലിന് മലയാളപുരസ്‌കാരം

എറണാകുളം: സിബി തോമസ് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച കുറ്റസമ്മതം എന്ന നോവലിന് മലയാളപുരസ്‌കാരം. ഓണത്തോടനുബന്ധിച്ച് എറണാകുളത്ത് വെച്ച് നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യുന്നതായിരിക്കും. മലയാളപുരസ്‌കാരസമിതി സംഘടിപ്പിക്കുന്ന ആറാമത്തെ പുരസ്‌കാരമാണ് ഇത്. മികച്ച മാധ്യമപ്രവര്‍ത്തകനുള്ള പുരസ്‌കാരത്തിന് മാതൃഭൂമി ഡോട്‌കോം സീനിയര്‍ കണ്ടെന്റ് റൈറ്റര്‍ അഞ്ജയ്ദാസ് അര്‍ഹനായി. ശ്രീകുമാരന്‍ തമ്പി, സേതു, കവിയൂര്‍ പൊന്നമ്മ, ഔസേപ്പച്ചന്‍,...

കൊടുംക്രിമിനലിന്റെ വാഹനത്തെ പിന്തുടർന്നു പൊലീസ്, ആഡംബര വാഹനത്തിൽ നിന്ന് പുറത്തിറങ്ങിയത് പൊലീസുകാരി; അന്വേഷണം

പത്തനംതിട്ട; നിരവധി കേസുകളിൽ പ്രതിയായ കൊടുംക്രിമിനലിനെ പിന്തുടർന്ന പൊലീസിനു മുന്നിൽപ്പെട്ടത് വനിതാ പൊലീസ്. സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി പൊലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന തിരുവല്ലം ഉണ്ണിയുടെ ആഡംബര വാ​ഹനത്തെ സാഹസികമായി പൊലീസ് പിന്തുടരുകയായിരുന്നു. തുടർന്ന് ഇയാൾ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെട്ടു. ഉണ്ണിയുടെ വണ്ടിയിൽ നിന്ന് ഇറങ്ങിയതാവട്ടെ പത്തനംതിട്ട വനിതാ സ്റ്റേഷനിലെ ഉദ്യോഗസ്ഥയും. തിങ്കളാഴ്ചയാണ് സംഭവമുണ്ടാകുന്നത്. 42 ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തിരുവല്ലം...

മറ്റ് സ്ത്രീകളുമായി സ്വന്തം ഭാര്യയെ ഉപമിക്കുന്നത് ക്രൂരത; അത് വിവാഹ മോചനത്തിന് വരെ കാരണമായേക്കാമെന്ന് ഹൈക്കോടതി

കൊച്ചി: `സ്വന്തം ഭാര്യയെ മറ്റ് സ്ത്രീകളുമായി ഉപമിക്കുന്നത് ക്രൂരതയാണെന്ന് നിരീക്ഷിച്ച് ഹൈക്കോടതി. ഭാര്യയുടെ ഹരജിയില്‍ വിവാഹമോചനം അനുവദിച്ച കീഴ്‌ക്കോടതി വിധിക്കെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഭാര്യ തന്റെ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് ഭര്‍ത്താവ് നിരന്തരം അധിക്ഷേപിക്കുന്നത് മാനസികമായ ക്രൂരതയാണ്. ഇത് ദാമ്പത്യത്തില്‍ വിള്ളലുണ്ടാക്കിയേക്കാം. ക്രൂരതയെന്നാല്‍ ശാരീരിക പീഡനം തന്നെ ആവണമെന്നില്ല. ഇത്തരം അധിക്ഷേപം വിവാഹ...

അപ്പോ എങ്ങനാ… ‘കേരള സവാരി’ക്ക് ബുക്ക് ചെയ്യുവല്ലേ! രാജ്യത്ത് തന്നെ ആദ്യം; ഓൺലൈൻ ടാക്സിയുമായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തുടങ്ങന്ന ഓൺലൈൻ ടാക്സി സംവിധാനം 'കേരള സവാരി' ഇന്ന് പ്രവർത്തനം ആരംഭിക്കും.  യാത്രക്കാർക്ക് ന്യായവും മാന്യവുമായ സേവനം ഉറപ്പു വരുത്താനും ഓട്ടോ ടാക്സി തൊഴിലാളികൾക്ക് അർഹമായ പ്രതിഫലം ലഭ്യമാക്കാനും കേരള സവാരിയിലൂടെ സാധിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. തൊഴിൽ വകുപ്പിന്‍റെ നേതൃത്വത്തിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് ഈ സേവനം ആരംഭിക്കുന്നത്....

നെയ്യും കശുവണ്ടിയും ഉള്‍പ്പെടെ 14 ഇനങ്ങള്‍; ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍

സംസ്ഥാന സര്‍ക്കാരിന്റെ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതല്‍ ആരംഭിക്കും. തുണി സഞ്ചി ഉള്‍പ്പടെ 14 ഇനങ്ങളാണ് ഓണക്കിറ്റില്‍ അടങ്ങിയിരിക്കുന്നത്. പാക്കിംഗ് എണ്‍പത് ശതമാനത്തോളം പൂര്‍ത്തിയായതായി സപ്ലൈകോ അറിയിച്ചു. ഓണക്കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. കഴിഞ്ഞ വര്‍ഷം കിറ്റിലെ പപ്പടവും ശര്‍ക്കരയും ഗുണമേന്മയില്ലാത്തത് ആണെന്നതടക്കം നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു....

കൊച്ചിയില്‍ ഇന്‍ഫോപാര്‍ക്കിന് സമീപമുള്ള ഫ്ലാറ്റിൽ മൃതദേഹം കെട്ടിപ്പൊതിഞ്ഞ നിലയില്‍

കൊച്ചി കാക്കനാട് ഇൻഫോ പാർക്കിന് സമീപമുള്ള ഫ്ലാറ്റിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. റൂമിനുള്ളിൽ തുണിയില്‍ കെട്ടിപ്പൊതിഞ്ഞ് വെച്ചിരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇന്ന് വൈകുന്നേരമാണ് പൊലീസിന് വിവരം ലഭിച്ചത്. ഫ്ലാറ്റില്‍ അഞ്ചു പേരാണ് താമസിച്ചിരുന്നത്. കോഴിക്കോട്, മലപ്പുറം സ്വദേശികളാണ് ഇവിടെ താമസിച്ചിരുന്നത്. ഇവരില്‍ മൂന്ന് പേര്‍ കൊടൈക്കനാലില്‍ വിനോദയാത്രയ്ക്ക്...

ഷാജഹാന്‍ വധക്കേസിലെ പ്രതിയുടെ ഫേസ് ബുക്കില്‍ മുഴുവന്‍ സി പി എം നേതാക്കളൊടൊത്തുള്ള ഫോട്ടോകള്‍.

പാലക്കാട് മലമ്പുഴയില്‍ സി പി എം പ്രവര്‍ത്തകനായ ഷാജഹാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളിലൊരാള്‍ക്കുള്ള സി പി എം ബന്ധം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുന്നു. ആര്‍ എസ്് എസ് കാരെനെന്ന് സി പി എം പറയുമ്പോഴും പ്രതിയായ നവീന്റെ ഫേസ് ബുക്ക് നിറയെ കോടിയേരി അടക്കമുളള സി പി എം നേതാക്കളൊടുത്തുള്ള ചിത്രങ്ങളാണ്. എന്റെ നേതാവ് എന്ന അടിക്കുറിപ്പോടെ...
- Advertisement -spot_img

Latest News

അഞ്ച് മന്ത്രിമാർ തന്നെ; ഉറപ്പിച്ച് മുസ്ലിംലീഗ്, നാളെ ഔദ്യോ​ഗിക പ്രഖ്യാപനം

തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ...
- Advertisement -spot_img