ഇടുക്കി: ഇടുക്കിയില്‍ നിരോധിത ലഹരിമരുന്നായ എംഡിഎംഎയുമായി പോലീസുകാരനും സുഹൃത്തും പിടിയില്‍. ഇടുക്കി എ ആര്‍ ക്യാമ്പിലെ സിപിഒ ഷാനവാസ് എംജെയാണ് ലഹരിമരുന്നുമായി പിടിയിലായത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഷംനാസ് ഷാജിയേയും എക്‌സൈസ് അറസ്റ്റ് ചെയ്തു. രാവിലെ 11.30 ഓടെ തൊടുപുഴക്ക് സമീപം മുതലക്കോടത്ത് വച്ചാണ് ഇരുവരെയും പിടികൂടിയത്.
ലഹരി ഇടപാടുകൾ നടക്കുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ്...
പത്തനംതിട്ട: ശബരിമല അയ്യപ്പന് 107.75 പവന്‍ തൂക്കമുള്ള സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ച് ഭക്തന്‍. തിരുവനന്തപുരം സ്വദേശിയായ ഭക്തനാണ് സ്വര്‍ണമാല വഴിപാടായി സമര്‍പ്പിച്ചത്.
വിദേശത്ത് ബിസിനസ് ചെയ്യുന്ന കുടുംബത്തിലെ അംഗമായ പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ഭക്തനാണ് മാല സമര്‍പ്പിച്ചത്. സുഹൃത്തിനൊപ്പം വെള്ളിയാഴ്ച രാവിലെയാണ് ഇയാള്‍ ശബരിമലയില്‍ ദര്‍ശനത്തിനെത്തിയത്. തുടര്‍ന്ന് നടയില്‍ സ്വര്‍ണമാല സമര്‍പ്പിക്കുകയായിരുന്നു.
ലെയര്‍ ഡിസൈനിലുള്ള മാലയാണിത്. ആറ്...
കൊച്ചി: കുഴികളിൽ വീണ് ആളുകൾ മരിക്കുമ്പോൾ റോഡിന്‍റെ പേരിൽ യാത്രക്കാർ ടോൾ നൽകുന്നതെന്തിനെന്ന് ഹൈകോടതി. ദേശീയപാതയിൽ കുഴിയിൽ വീണുണ്ടാകുന്ന അപകടങ്ങൾ മനുഷ്യനിർമിത ദുരന്തങ്ങളാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചു. ആഗസ്റ്റ് അഞ്ചിന് നെടുമ്പാശ്ശേരിയിൽ ദേശീയപാതയിലെ കുഴിയിൽവീണ് ഇരുചക്ര വാഹന യാത്രക്കാരൻ മരിക്കാനിടയായ സംഭവത്തെ തുടർന്ന് കരാർ കമ്പനിക്ക് ബാധ്യത ചുമത്തി നിയമപരമായി ശിക്ഷിക്കാൻ സ്വീകരിച്ച...
കോഴിക്കോട്∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്തി ജയിലില്‍ അടയാക്കാനുള്ള തീരുമാനത്തെ ശക്തിയായി പ്രതിരോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.
ഫര്‍സീനെതിരെ 19 കേസുകളുണ്ടെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ ഇതില്‍ 12 കേസുകളും കോവിഡ് കാലത്തെ നിയന്ത്രണങ്ങള്‍ ലംഘിച്ച് സമരം നടത്തിയതിനുള്ള നിസാര...
തൃശ്ശൂർ: സംസ്ഥാനത്ത് അരി വില കുതിച്ചുയരുന്നു. ഒരു കിലോ ജയ അരിക്ക് ചില്ലറവിപണിയിൽ 52 രൂപയാണ് വില. കുറുവ അരിക്ക് 40 രൂപയായി. നാല് മാസത്തിനുള്ളിൽ ജയ അരിക്ക് 10 രൂപയാണ് കൂടിയത്. വില ഇനിയും ഉയരുമെന്ന് വ്യാപാരികൾ പറയുന്നു.
ജയ, വടി മട്ട, കുറുവ അരികൾക്കാണ് വില ഗണ്യമായി കൂടിയത്.ആന്ധ്രപ്രദേശിൽ നിന്ന് അരി വരവ്...
തിരുവനന്തപുരം∙ സർക്കാർ അഭിഭാഷകരുടെ നീണ്ടനിര ഉണ്ടെങ്കിലും കോടികൾ മുടക്കി കേസ് വാദിക്കാൻ ആളെയിറക്കി സംസ്ഥാന സർക്കാർ. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലെത്തി ഒരു വർഷത്തിനുള്ളിൽ ഒന്നേകാൽ കോടി രൂപ വക്കീൽ ഫീസിനത്തിൽ ചെലവാക്കിയെന്ന വിവരാവകാശ രേഖ പുറത്തുവന്നു. നിയമസഭാ കയ്യാങ്കളി കേസിൽ പതിനാറര ലക്ഷമാണു ചെലവ്.
സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാരിനായി കേസ് വാദിക്കാൻ...
ന്യൂഡല്‍ഹി: കേരളം ഉള്‍പ്പെടെ പതിനൊന്നു സംസ്ഥാനങ്ങളില്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കു കൂടുതല്‍ ലൈംഗിക പങ്കാളികളെന്ന് ദേശീയ കുടുംബ ആരോഗ്യ സര്‍വേ. ദേശീയ ശരാശരിയില്‍ ഒന്നിലധികം ലൈംഗിക പങ്കാളികളെ കണ്ടെത്തുന്നതില്‍ പുരുഷന്മാര്‍ സ്ത്രീകളേക്കാള്‍ പലമടങ്ങ് മുന്നിലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിനു പുറമേ രാജസ്ഥാന്‍, ഹരിയാന, ചണ്ഡിഗഢ്, ജമ്മു കശ്മീര്‍, ലഡാക്ക്, മധ്യപ്രദേശ്, അസം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട്...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് സ്കൂളുകൾക്കു പല ദിവസങ്ങളിലും അവധി നൽകിയ സാഹചര്യത്തിൽ പാഠഭാഗങ്ങൾ പഠിപ്പിച്ചുതീർക്കാനാണ് നാളെ ക്ലാസ് നടത്തുന്നത്.
ഈ മാസം 24-ാം തിയതി ആരംഭിക്കുന്ന പരീക്ഷയ്ക്കു ശേഷം സെപ്റ്റംബർ രണ്ടിന് ഓണാഘോഷത്തോടെ സ്കൂളുകൾ അടയ്ക്കും. 12ന് ആണ് സ്കൂൾ വീണ്ടും തുറക്കുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താൻ പൊലീസ്. ഫർസീൻ സ്ഥിരം കുറ്റവാളിയാണെന്നും നാടുകടത്തണമെന്നും ആവശ്യപ്പെട്ടുള്ള റിപ്പോർട്ട് കമ്മീഷണർ, ഡി ഐ ജിക്ക് കൈമാറി. മട്ടന്നൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന്...
ഒറ്റപ്പാലം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് എടുക്കുന്നതിൽ പുരുഷൻമാരേക്കാൾ മുന്നിൽ സ്ത്രീകൾ. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കനുസരിച്ച് ഓരോവർഷവും പുരുഷൻമാരേക്കാൾ ശരാശരി രണ്ടുലക്ഷത്തിലധികം വനിതകളാണ് പുതുതായി ലൈസൻസെടുക്കുന്നത്. വിവരാവകാശ നിയമപ്രകാരം മോട്ടോർവാഹനവകുപ്പ് നൽകുന്നതാണ് കണക്ക്. അഞ്ചുവർഷത്തിനിടെ 31.91 ലക്ഷം വനിതകൾ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ് എടുത്തു. ഇതേ കാലയളവിൽ 21.90 ലക്ഷം പുരുഷൻമാരാണ് ലൈസൻസെടുത്തത്.
2017-2018 മുതൽ ഓരോവർഷവും...
തിരുവനന്തപുരം: വിഡി സതീശൻ മന്ത്രിസഭയിൽ ലീഗിന് അഞ്ച് മന്ത്രിമാർ. നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. ഇന്ദിര ഭവനിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷമാണ് മന്ത്രിമാരുടെ...