Saturday, May 4, 2024

Kerala

ട്രാഫിക്ക് നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കൂ, വിലപ്പെട്ട ജീവന്‍ രക്ഷിക്കാം: കേരളാ പൊലീസ്

തിരുവനന്തപുരം:  പാലക്കാട് വടക്കഞ്ചേരിയില്‍ കഴിഞ്ഞ ദിവസം സ്കൂള്‍ ടൂറിസ്റ്റ് ബസും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ അഞ്ച് വിദ്യാര്‍ത്ഥികളടക്കം ഒമ്പത് പേരാണ് മരിച്ചത്. കേരളത്തില്‍ ഈ വര്‍ഷം ആഗസ്റ്റ് മാസം വരെ 29,369 റോഡ് അപകടങ്ങള്‍ ഉണ്ടായെന്നും ഇത്രയും റോഡ് അപകടങ്ങളില്‍ 2,895 പേര്‍ മരിച്ചെന്നും കേരളാ പൊലീസിന്‍റെ ഔദ്ധ്യോഗിക ഫേസ്ബുക്ക് പേജില്‍...

ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള സൈബര്‍ ചൂതാട്ടങ്ങള്‍ക്ക് തമിഴ്‌നാട്ടില്‍ നിരോധനം

ഓണ്‍ലൈന്‍ റമ്മിയടക്കമുള്ള എല്ലാ സൈബര്‍ ചൂതാട്ടങ്ങളും തമിഴ്‌നാട് സര്‍ക്കാര്‍ നിരോധിച്ചു. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്കും കളിക്കുന്നവര്‍ക്കും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ടത്തില്‍ പണം നഷ്ടമായി ചെറുപ്പക്കാരടക്കം നിരവധി പേര്‍ തമിഴ്‌നാട്ടില്‍ ആത്മഹത്യ ചെയ്ത പശ്ചാത്തലത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ ഇത്തരത്തിലൊരു നിയമനിര്‍മാണവുമായി മുന്നോട്ട് വന്നത്. ഈ മാസം 26 നാണ് തമിഴ്‌നാട്...

കേരളത്തില്‍ ആര്‍എസ്എസിനെ നിരോധിക്കണം, പരാതിയുമായി അഭിഭാഷകന്‍

കേരളത്തില്‍ ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ആവശ്യമുന്നയിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് അഭിഭാഷകന്‍ പരാതി നല്‍കി. ഹൈക്കോടതി അഭിഭാഷകന്‍ അനൂപ് വി ആറാണ് പരാതി നല്‍കിയിരിക്കുന്നത്. ഹിന്ദു രാഷ്ട്രം സ്ഥാപിക്കുന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിജയദശമി ദിനത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പ്രഖ്യാപിച്ചത് അടക്കമുള്ള കാര്യങ്ങളാണ് പരാതിയില്‍ പറയുന്നത്. മോഹന്‍ ഭാഗവതിന്റെ വിദ്വേഷ പ്രസംഗത്തെ മുഖ്യമന്ത്രി പിണറായി വിജയനും...

‘കഞ്ചാവ് കൈവശം വെക്കുന്നത് വലിയ തെറ്റൊന്നുമല്ല’ – തടവുകാർക്ക് മാപ്പ് നൽകി ബൈഡൻ

വാഷിംഗ്ടൺ: കഞ്ചാവ് കൈവശം വെച്ചതിന് ജയിൽ ശിക്ഷയനുഭവിക്കുന്ന ആയിരക്കണക്കിന് തടവുകാർക്ക് മാപ്പ് നൽകി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. കഞ്ചാവ് നിയമവിധേയമാക്കാനുള്ള നീക്കത്തിന്റെ പ്രധാന ചുവടുവെപ്പായാണ് തീരുമാനമെന്നാണ് വിലയിരുത്തൽ. കഞ്ചാവ് കൈവശം വെച്ചു എന്ന കുറ്റത്തിന് ശിക്ഷ അനുഭവിക്കുന്ന എല്ലാവരെയും ജയിൽ മോചിതരാക്കണമെന്നാവശ്യപ്പെട്ട ബൈഡൻ കഞ്ചാവ് നിയമവിധേയമാക്കുന്നതിനെ കുറിച്ചുള്ള സുപ്രധാന തീരുമാനങ്ങളൊന്നും നിലവില്‍ കൈക്കൊണ്ടിട്ടില്ല. എന്നാൽ...

പ്രതിപക്ഷം ഒരുമിച്ചിറങ്ങിയാൽ സംഘ്പരിവാർ ഭരണം അവസാനിക്കും: പി.കെ കുഞ്ഞാലിക്കുട്ടി

പ്രതിപക്ഷം ഒരുമിച്ചിറങ്ങിയാൽ സംഘ്പരിവാർ ഭരണം അവസാനിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ഇന്ത്യൻ രാഷ്ട്രീയത്തിൽ മാറ്റങ്ങളുണ്ടാകുന്നത് വളരെ പെട്ടെന്നാണ്. ഇതിന്റെ സൂചനകൾ കണ്ടുതുടങ്ങിയെന്നും കുഞ്ഞാലിക്കുട്ടി ദോഹയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങൾക്കിടയിൽ തീവ്രവാദവും വർഗീയതയും പ്രചരിപ്പിക്കുന്ന സംഘങ്ങളുട യഥാർത്ഥ ഗുണഭോക്താക്കൾ സംഘപരിവാറാണെന്നും കുഞ്ഞാലിക്കുട്ടി അഭിപ്രായപ്പെട്ടു. പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചിട്ടും എസ്.ഡി.പി.ഐക്കെതിരെ നടപടിയെടുക്കാത്തത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

നിയമലംഘനം നടത്തുന്ന ബസുകൾക്ക് പൂട്ടിടും, നാളെ മുതൽ എംവിഡി സ്പെഷ്യൽ ഡ്രൈവ്

തിരുവനന്തപുരം : നിയമ ലംഘനം നടത്തുന്ന ബസുകൾ പിടികൂടാൻ സംസ്ഥാനത്ത് നാളെ മുതൽ ഫോക്കസ് 3 സ്പെഷ്യൽ ഡ്രൈവ്. നാളെ മുതൽ ഈ മാസം16 വരെ മോട്ടോർ വാഹന വകുപ്പാണ്, സ്പെഷ്യൽ ഡ്രൈവ് നടത്തുന്നത്. വടക്കാഞ്ചേരിയിലെ ബസ് അപകടത്തിന് പിന്നാലെ നിയമനടപടികളും പരിശോധനകളും കർശനമാക്കുന്നതിന്റെ ഭാഗമായാണ് മോട്ടോർ വാഹന വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്. വാഹനങ്ങളുടെ നിയമലംഘനം...

വിസ കിട്ടിയവർ കാത്തിരിക്കണം; ഇന്റര്‍നാഷണല്‍ ഡ്രൈവിങ് ലൈസൻസ് പ്രിന്റടിക്കാൻ ആർ.ടി.ഒയ്ക്ക് പേപ്പറില്ല

കാക്കനാട്: പ്രിന്റിങ് പേപ്പര്‍ തീര്‍ന്നു. എറണാകുളം ആര്‍.ടി. ഓഫീസില്‍ ഇന്റര്‍നാഷണല്‍ ഡ്രൈവിങ് പെര്‍മിറ്റ് (ഐ.ഡി.പി.) വിതരണം നിലച്ചു. ഓഫീസില്‍ നിലവിലുണ്ടായിരുന്ന പേപ്പര്‍ സ്റ്റോക്ക് തീര്‍ന്നതാണ് പ്രതിസന്ധിക്ക് കാരണം. എറണാകുളം ആര്‍.ടി. ഓഫീസില്‍ ഉള്‍പ്പെടെ 500-ഓളം ഐ.ഡി.പി. അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. മോട്ടോര്‍വാഹന വകുപ്പിന്റെ ഓഫീസുകളിലേക്കുള്ള സ്റ്റേഷനറി സാധനങ്ങള്‍ വിതരണം ചെയ്യേണ്ടത് സി.ഡിറ്റാണ്. എന്നാല്‍, ഇവിടെനിന്ന് കൃത്യമായി പേപ്പര്‍ നല്‍കാത്തതാണ്...

മുസ്‌ലിം ലീഗ് കൗണ്‍സിലിലെടുത്തത് വലിയ തീരുമാനങ്ങള്‍; നടപ്പിലാക്കിയാല്‍ ലീഗ് സംഘടനാ രംഗം തന്നെ മാറും

മലപ്പുറം: കഴിഞ്ഞ ദിവസം ചേര്‍ന്ന മുസ്ലീംലീഗ് സംസ്ഥാന കൗണ്‍സില്‍ യോഗത്തിലെ തീരുമാനങ്ങള്‍ കര്‍ശനമായി നടപ്പാക്കിയാല്‍ പാര്‍ട്ടിയില്‍ വലിയ മാറ്റങ്ങള്‍ക്കാകും ഇത് വഴിവെക്കുക. ഒരാള്‍ക്ക് ഒരു പദവി, ജനപ്രതിനിധികള്‍ക്ക് മൂന്ന് ടേം തുടങ്ങിയ നിര്‍ദേശങ്ങള്‍ നടപ്പാക്കാനാണ് യോഗം തീരുമാനിച്ചത്. ഇത് നടപ്പാക്കിയാല്‍ സംഘടനാ, പാര്‍ലമെന്ററി രംഗത്തെ പാര്‍ട്ടിയുടെ മുഖം തന്നെ മാറും. ലീഗ് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ...

സംസ്ഥാനത്ത് ഭൂരേഖകൾ ഡിജിറ്റലാകുന്നു; സര്‍വെ സഭകൾ സംഘടിപ്പിക്കാൻ റവന്യു വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ മുൻകയ്യെടുത്ത് നടത്തുന്ന ഡിജിറ്റൽ സര്‍വെക്ക് മുന്നോടിയായി സര്‍വെ സഭകൾ സംഘടിപ്പിക്കാനൊരുങ്ങി റവന്യു വകുപ്പ്. ഡിജിറ്റൽ സര്‍വെയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ബോധവത്കരിക്കുന്നതിനും ലക്ഷ്യമിട്ടാണ് സര്‍വെ സഭകൾ ഒരുങ്ങുന്നത്. 'എല്ലാവര്‍ക്കും ഭൂമി' എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്'  എന്ന ആശയം മുൻനിര്‍ത്തിയാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്.  നാല് വര്‍ഷം...

കേരളത്തില്‍ ആറ് വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 26407 ജീവനുകള്‍

സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 26407 ജീവനുകള്‍. 2016 മുതല്‍ 2022 ആഗസ്റ്റ് വരെയുള്ള കണക്കുകളാണിത്് 2,49,231 റോഡപകടങ്ങള്‍ ഇക്കാലയളവില്‍ സംസ്ഥാനത്തുണ്ടായി. അപകടങ്ങളില്‍ പരിക്കേറ്റത് 2,81,320 പേര്‍ക്കാണ്. ഈവര്‍ഷം കഴിഞ്ഞമാസം വരെ സംസ്ഥാനത്ത് 28,876 വാഹനാപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ പരിക്കേറ്റത് 32,314 പേര്‍ക്കാണ്. 2838 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടു. 2016 ല്‍ മരിച്ചത് 4287, 2017...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img