കേരളത്തില്‍ ആറ് വര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 26407 ജീവനുകള്‍

0
115

സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷത്തിനിടെ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 26407 ജീവനുകള്‍. 2016 മുതല്‍ 2022 ആഗസ്റ്റ് വരെയുള്ള കണക്കുകളാണിത്് 2,49,231 റോഡപകടങ്ങള്‍ ഇക്കാലയളവില്‍ സംസ്ഥാനത്തുണ്ടായി. അപകടങ്ങളില്‍ പരിക്കേറ്റത് 2,81,320 പേര്‍ക്കാണ്.

ഈവര്‍ഷം കഴിഞ്ഞമാസം വരെ സംസ്ഥാനത്ത് 28,876 വാഹനാപകടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ഇതില്‍ പരിക്കേറ്റത് 32,314 പേര്‍ക്കാണ്. 2838 പേര്‍ റോഡപകടങ്ങളില്‍ മരണപ്പെട്ടു.

2016 ല്‍ മരിച്ചത് 4287, 2017 ല്‍ 4131, 2018 ല്‍ 4303, 2019 ല്‍ 4440, 2020 ല്‍ 2979, 2021 3429, 2020 ആഗസ്റ്റ് വരെ 2838 എന്നിങ്ങനെയാണ് കണക്ക്. അതായത് ശരാശരി 4000 പേര്‍ക്കാണ് വാഹനാപകടത്തില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെടുന്നത്. 2

അതുപോലെ ഏറ്റവും ഈവര്‍ഷം ആഗസ്റ്റുവരെയുള്ള കണക്കുകള്‍ പ്രകാരം 32314 പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഇത് 40204 ആയിരുന്നു. ഏറ്റവും കൂടുതല്‍ പരിക്കേറ്റവുടെ എണ്ണം 2019 ലായിരുന്നു. 46055 പേര്‍ക്കായിരുന്നു ആ വര്‍ഷം 41111 അപകടത്തില്‍ നിന്ന് പരിക്കേറ്റത്

LEAVE A REPLY

Please enter your comment!
Please enter your name here