സീറ്റിനു വേണ്ടി വനിതാ കംപാര്‍ട്ട്‌മെന്റില്‍ കൂട്ടത്തല്ല്; പൊലീസുകാരിക്കും പരിക്ക് – വൈറല്‍ വിഡിയോ

0
228

മുംബൈ: ലോക്കല്‍ ട്രെയിനില്‍ സീറ്റിനു വേണ്ടി സ്ത്രീകളുടെ കൂട്ടത്തല്ല്. താനെ – പന്‍വേല്‍ ട്രെയിനിലാണ് സീറ്റിനു വേണ്ടി യാത്രക്കാര്‍ തമ്മില്‍ത്തല്ല് നടത്തിയത്. ഇതിന്റെ വിഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയി.

സ്ത്രീ യാത്രക്കാരുടെ തര്‍ക്കത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ച വനിതാ കോണ്‍സ്റ്റബിള്‍  ശാരദ ഉഗ്ലെയ്ക്കു പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സീറ്റിനു വേണ്ടി ആദ്യം വാക്കു തര്‍ക്കമാണ് തുടങ്ങിയത്. പിന്നെ അത് കൈയാങ്കളിയില്‍ എത്തി. പരസ്പരം അടിക്കുന്നതും മുടിയില്‍ പിടിച്ചു വലിക്കുന്നതുമെല്ലാം വിഡിയോയില്‍ ദൃശ്യമാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here