Saturday, May 4, 2024

Kerala

കേരളത്തിലും നരബലി; കൊല്ലപ്പെട്ടത് എറണാകുളം സ്വദേശിനികൾ, മൃതദേഹം കഷണങ്ങളാക്കി കുഴിച്ചിട്ടു; ദമ്പതിമാരടക്കം മൂന്ന് പേർ പിടിയിൽ

എറമാകുളം" കേരളത്തിലുംനരബലി:തിരുവല്ലയിലെ ദമ്പതികള്‍ക്ക് ഐശ്വര്യലബ്ധിക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ ബലി നല്‍കി.പെരുമ്പാവൂരിലെ ഏജന്‍റാണ് സ്ത്രീകളെ തിരുവല്ലയിലെത്തിച്ചത്. കടവന്ത്രയിലെ  ഒരു സ്ത്രീയെ കാണാനില്ലെന്ന പാതിയാണ് പോലീസ് അന്വേഷിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാലിടിയിലെ ഒരു സ്ത്രീയേയും ബലി  നല്‍കിയെന്ന് തെളിഞ്ഞത്. കഴിഞ്ഞ മാസം 27നാണ് കടവന്ത്രയില്‍ നിന്ന് സ്ത്രീയെ കാണാതായത്.ഏജന്‍റും ദമ്പതിമാരും പോലീസ് കസ്റ്റഡിയിലാണ്

ഓപ്പറേഷൻ ഫോക്കസ് 3; നടപടിയെടുത്തത് 3000 വാഹനങ്ങൾക്കെതിരെ, പിഴ ചുമത്തിയത് 52.9 ലക്ഷം രൂപ

ഓപ്പറേഷൻ ഫോക്കസ് ത്രീയുമായി ബന്ധപ്പെട്ട് ഇന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത് 752 കേസുകൾ. 54 ബസുകളുടെ ഫിറ്റ്നസാണ് റദ്ദാക്കിയത്. ഒരു വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. 7 ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും 10.05 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. നാലു ദിവസമായി നടന്ന പരിശോധനയിൽ 3000 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. 3215 ബസുകൾ പരിശോധിച്ചു. 52.9...

സംസ്ഥാനത്ത് സ്വർണ വില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിന്; നികുതി വഴി ഖജനാവിലെത്തിയത് 4,432 കോടി രൂപ !

സംസ്ഥാനത്ത് സ്വർണവില കുതിച്ചുയർന്നതോടെ ലോട്ടറിയടിച്ചത് സർക്കാരിനാണ്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ സ്വർണ്ണ നികുതി വഴി സർക്കാർ ഖജനാവിലെത്തിയത് 4,432 കോടി രൂപയാണ്. 2021-22 ൽ 1,121 കോടിയായിരുന്നു നികുതി വരുമാനം. സ്വർണ്ണ വിലയിൽ ഉണ്ടായ വർധനവാണ് സർക്കാരിന്റെ നികുതി വരുമാനവും വർധിപ്പിച്ചത്. 2017-18 ൽ 614 കോടി രൂപയായിരുന്നു നികുതി ഇനത്തിൽ സർക്കാർ ഖജനാവിൽ എത്തിയത്....

‘പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു’; എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്‌ക്കെതിരെ യുവതിയുടെ മൊഴി

തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ പല സ്ഥലത്ത് കൊണ്ടുപോയി പീഡിപ്പിച്ചെന്ന് പരാതിക്കാരി. ഇന്നലെ വഞ്ചിയൂർ കോടതിയിലാണ് അധ്യാപിക കൂടിയായ യുവതി മൊഴി നൽകിയത്. കോവളത്ത് വെച്ച് കാറിൽ വെച്ച് കൈയ്യേറ്റം ചെയ്തെന്നും ഇവർ ഇന്നലെ വഞ്ചിയൂർ കോടതി മജിസ്ട്രേറ്റിനോട് പറഞ്ഞു. കോവളം പൊലീസിൽ ഇന്ന് മൊഴി നൽകുമെന്നും ഇവർ കോടതിയെ അറിയിച്ചു. കാറിൽ...

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ നാളെ മുതല്‍ നിരത്തില്‍ പാടില്ല; ഹൈക്കോടതി

കൊച്ചി: നിയമലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകള്‍ നാളെ മുതല്‍ നിരത്തില്‍ വേണ്ടെന്ന് ഹൈക്കോടതി. ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും കോടതി നിര്‍ദേശിച്ചു. പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന വാഹനങ്ങള്‍ക്കെതിരെ സൗമ്യത വേണ്ട. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന ബസ്സുകളുടെ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വടക്കഞ്ചേരി അപകടത്തില്‍ സ്വമേധയാ എടുത്ത കേസ്...

സന്ദീപ് വാര്യരെ ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്ന് നീക്കി

കോട്ടയം: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തു നിന്ന് സന്ദീപ് വാര്യരെ മാറ്റി. കോട്ടയത്ത് ചേർന്ന ബിജെപി സംസ്ഥാന നേതൃ യോഗമാണ് നടപടി എടുത്തത്. സന്ദീപ് വാര്യരെ നീക്കിയത് പാർട്ടിയുടെ സംഘടനാ കാര്യമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ വിശദീകരിച്ചു. എന്തിന് മാറ്റി എന്നത് വിശദീകരിക്കേണ്ട കാര്യമില്ല. വക്താവ് സ്ഥാനത്തെ കുറിച്ച് പാർട്ടിക്ക് ചില കാഴ്ചപ്പാടുകളുണ്ടെന്നും കെ.സുരേന്ദ്രൻ...

കുട്ടികളെ ദഫ്മുട്ട് പഠിപ്പിച്ച് സനല്‍കുമാര്‍ വേലായുധന്‍; നബിദിന മത്സരത്തില്‍ താരമായി യുവാവ്

മലപ്പുറം: ഇസ്ലാംമത വിശ്വസികൾ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷ പൊലിമയിൽ കൊണ്ടാടുമ്പോൾ മത സൗഹാർദ്ദത്തിന് വേദിയായിരിക്കുകയാണ് പൂക്കട്ടിരി റഹ്മത്ത് നഗർ. റഹ്മത്ത് നഗറിലെ മാലപറമ്പിൽ വേലായുധൻ്റ മകൻ സനൽകുമാറാണ് മത സൗഹാർദ്ദത്തിന്റെ അടയാളമായത്. ഇത്തവണ മദ്രസ വിദ്യാർത്ഥികൾക്ക് ദഫ്മുട്ടിൻ്റെ ചുവടുകൾ പഠിപ്പിച്ചത് സനൽകുമാറാണ്. യുവാവ് ദഫ് കളിക്കുന്ന വിദ്യാർത്ഥികളെ അനു​ഗമിക്കുന്നതിന്റെയും നോട്ടുമാല സ്വീകരിക്കുന്നതിന്റേയും...

മുലായം സിങ് യാദവ് അന്തരിച്ചു

ലക്‌നൗ: ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപകനുമായ മുലായം സിങ് യാദവ് അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 83 വയസായിരുന്നു. കഴിഞ്ഞ ദിവസമാണ് വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിച്ചിരുന്നത്. പ്രമുഖ സോഷ്യലിസ്റ്റ് നേതാവായ അദ്ദേഹം മൂന്നു തവണയാണ് ഉത്തര്‍പ്രദേശ്...

കണ്ണൂർ, കാസർകോട് ജില്ലകളിലെ പുരുഷന്മാരിൽ ഏറെയും കല്യാണം കഴിക്കുന്നത് കർണാടകയിലെ കുടകിൽ നിന്ന്, ബ്രോക്കർമാർക്കും താൽപര്യം ഇവിടെ നിന്നുള്ള ആലോചനകൾ

ചെറുക്കന് പെണ്ണിനെ കിട്ടുന്നില്ലെന്ന പരിദേവനം മുഴങ്ങുന്നു മലബാറിൽ. ജാതിയോ ജാതകമോ വിഷയമല്ലെന്ന വാഗ്ദാനം നല്കിയിട്ടും ചെറുക്കൻ പുരനിറഞ്ഞുതന്നെ നിൽക്കുന്ന കാഴ്ചയാണ് എവിടെയും. മലബാറിലെ പെണ്ണുകിട്ടാത്ത പുരുഷന്മാരെ കണ്ട് പുരനിറഞ്ഞ പുരുഷൻ എന്നൊരു പ്രയോഗം പോലും ഉണ്ടായിവന്നത്രേ. ഒരുകാലത്ത് രാഷ്ട്രീയ കൊലപാതകങ്ങൾക്ക് കുപ്രസിദ്ധി നേടിയിരുന്ന കണ്ണൂർ ജില്ലയിലെ പാനൂരിൽ നിന്നു പെൺകുട്ടികൾക്ക് ചെറുക്കനെ കിട്ടാത്ത സ്ഥിതിയുണ്ടായിരുന്നു. പാനൂരിന്റെ...

വയർ എറിഞ്ഞപ്പോൾ ലൈൻ കമ്പിയിൽ തട്ടി, പാലക്കാട് നബിദിനാഘോഷത്തിന് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

കപ്പൂർ: പാലക്കാട് കപ്പൂരിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരണപ്പെട്ടു. കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മാല ബൾബ് ഇടുന്നതിനിടെയാണ് ഷോക്കേറ്റ് കയ്യാലക്കൽ മെയ്തുണി മകൻ മുർഷിദ് ( 23 ) മരണപ്പെട്ടത്. ഇന്ന് പുലർച്ചെ രണ്ട് മുപ്പതിനായിരുന്നു അപകടം നടന്നത്. ബൾബ് ഇടാൻ വേണ്ടി മരത്തിന്‍റെ മുകളിൽ കയറി...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img