Monday, April 29, 2024

Kerala

സിനിമാ ഗാനത്തിനിടെ ബീഫ്; മോഹന്‍ലാലിനും മകനും വിനീത് ശ്രീനിവാസനുമെതിരേ സൈബര്‍ ആക്രമണം

കൊച്ചി: സിനിമയിലെ ഗാനരംഗത്തില്‍ ബീഫ് പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ മോഹന്‍ലാലിനും മകന്‍ പ്രണവിനും സംവിധായകന്‍ വിനീത് ശ്രീനിവാസനുമെതിരേ സൈബര്‍ ആക്രമണം. ഹൃദയം എന്ന സിനിമയിലെ ഒരു പാട്ടുസീനില്‍ ബീഫ് കഴിക്കുന്ന രംഗമാണ് സിനിമയിറങ്ങി വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ചിലരെ ചൊടിപ്പിക്കുന്നത്. 2022 ജനുവരി ആദ്യം പുറത്തിറങ്ങിയ സിനിമക്കെതിരേയാണ് 2023 ജൂണില്‍ ട്വിറ്ററില്‍ വെറുപ്പിന്റെ കുറിപ്പുകള്‍ നിറയുന്നത്....

എ.ഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ

തിരുവനന്തപുരം: എ.ഐ ക്യാമറ വഴി ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ. ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണ് ഇത്. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് അഞ്ച് മണിവരെ കണ്ടെത്തിയത്. തിരുവനന്തപുരം-4362,...

നഗ്നത ലൈംഗികതയുമായി ബന്ധിപ്പിക്കരുത്; സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ല: ഹൈക്കോടതി

കൊച്ചി: സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി. നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പറഞ്ഞു. മക്കളെക്കൊണ്ട് തന്റെ അർധനഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന്റെ പേരിലുള്ള ക്രിമിനൽ കേസിൽ വനിതാ ആക്ടിവിസ്റ്റിനെ കുറ്റവിമുക്തയാക്കിയ ഉത്തരവിലായിരുന്നു കോടതി പരാമർശം. പുരുഷന്റെ നഗ്നമായ...

“ഉറക്കത്തെ പിടിച്ചുനിർത്താൻ തലച്ചോറിന് കഴിയില്ല..” ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിച്ച് കേരളാ പൊലീസ്

അടുത്തകാലത്തായി അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമുള്ള റോഡപകടങ്ങള്‍ പതിവാണിപ്പോള്‍. മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികള്‍ അല്ല. താഴെ...

‘പിണറായി സര്‍ക്കാറിന്‍റെ അഴിമതി ക്യാമറയിലേക്ക് 100 മീറ്റര്‍ ദൂരം’: ബോർഡ് സ്ഥാപിച്ച് യൂത്ത് ലീഗ്

കോഴിക്കോട്: എഐ ക്യാമറക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ക്യാമറക്ക് 100 മീറ്റർ അകലെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് യൂത്ത് ലീഗ്. "സൂക്ഷിക്കുക, പിണറായി സർക്കാറിന്‍റെ അഴിമതി ക്യാമറയിലേക്ക് ഇനി 100 മീറ്റർ ദൂരം മാത്രം" എന്ന മുന്നറിയിപ്പ് ബോർഡാണ് യൂത്ത് ലീഗ് കോഴിക്കോട്ടെ പേരാമ്പ്രയില്‍ സ്ഥാപിച്ചത്. നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്യാമറയുടെ ഇരു ഭാഗങ്ങളിലും റോഡിൽ...

കുട്ടികളെ ട്രിപ്പിളടിക്കാൻ പറ്റില്ലെന്ന് കേന്ദ്രമന്ത്രി, ആകാമെന്ന് സംസ്ഥാനമന്ത്രി; അറിയേണ്ടതെല്ലാം!

സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള എ ഐ ക്യാമറകളിൽ അധിഷ്ഠിതമായ 'സേഫ് കേരള പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കമായിക്കഴിഞ്ഞു. എഐ ക്യാമറയുടെ തുടക്കം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര ചെയ്യുന്ന കാര്യം. കുട്ടിയുമായി യാത്രെ ചെയ്യുമ്പോള്‍ ട്രിപ്പളടിക്ക് ഫൈൻ വരുമെന്ന് വന്നതോടെ സാധാരണക്കാരായ കുടുംബങ്ങള്‍...

ബീച്ചില്‍ തിരയില്‍പ്പെട്ട് കാണാതായ രണ്ട് കുട്ടികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

കോഴിക്കോട്: സുഹൃത്തുക്കള്‍ക്കൊപ്പം കടപ്പുറത്ത് ഫുട്‌ബോള്‍കളിക്കുശേഷം കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒളവണ്ണ ചെറുകര കുഴിപുളത്തില്‍ അബ്ദുള്‍ താഹിറിന്റെ മകന്‍ കെ.പി. മുഹമ്മദ് ആദില്‍ (18), ഒളവണ്ണ ചെറുകര ടി.കെ. ഹൗസില്‍ അബ്ദുറഹീമിന്റെ മകന്‍ ടി.കെ. ആദില്‍ ഹസനെ(16) എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹം കണ്ടെടുത്തു. രാത്രി വൈകി നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വെള്ളയില്‍ പുലിമുട്ടില്‍നിന്ന്...

‘കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം’; രഹന ഫാത്തിമക്കെതിരായ തുടർ നടപടികൾ റദ്ദാക്കി ഹൈക്കോടതി

കൊച്ചി: പോക്‌സോ കേസിൽ ആക്ടിവിസ്റ്റ് രഹന ഫാത്തിമക്കെതിരെയുള്ള തുടർ നടപടികൾ ഹൈക്കോടതി റദ്ദാക്കി. നഗ്ന ശരീരത്തിൽ മക്കൾ ചിത്രം വരക്കുന്ന വീഡിയോയുമായി ബന്ധപ്പെട്ടായിരുന്നു റഹ്ന ഫാത്തിമക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്. പോക്സോ, ഐ ടി ആക്ട് പ്രകാരമായിരുന്നു രഹ്നക്കെതിരെ സൗത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. രഹ്ന നൽകിയ ഹർജിയിൽ ജസ്റ്റിസ് കൗസർ എടപ്പഗത്താണ് കേസ്...

ഇന്നലെ ഇത്തിരി നേരം കൊണ്ട് ഒത്തിരി തമാശകൾ പറഞ്ഞ് ചിരിപ്പിച്ചയാള്‍, വല്ലാത്ത ഒരു പോക്കായി പോയി സുധീ; കണ്ണീര്‍ക്കുറിപ്പുമായി വിനോദ് കോവൂര്‍

വാഹനാപകടത്തില്‍ മരിച്ച മിമിക്രി,സിനിമാ താരം കൊല്ലം സുധിയെ അനുസ്മരിച്ച് നടന്‍ വിനോദ് കോവൂര്‍. ഷോയില്‍ പങ്കെടുത്ത് പത്ത് മണിയോടെ വടകരയിൽ നിന്ന് യാത്ര പുറപ്പെട്ടതാണ് സുധിയും ബിനുവും.അത് മരണത്തിലേക്കുള്ള യാത്രയായിരുന്നോ സുധീ...വിനോദ് ഫേസ്ബുക്കില്‍ കുറിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ കയ്പമംഗലം പനമ്പിക്കുന്നിൽ ആയിരുന്നു അപകടം. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ...

എംഡിഎംഎയുമായി യുവതികള്‍ അറസ്റ്റില്‍; പിടികൂടിയത് സ്‌കൂട്ടറില്‍ പോകുമ്പോള്‍

തൃശൂര്‍: കൂനംമൂച്ചിയില്‍ പതിനേഴര ഗ്രാം എംഡിഎംഎയുമായി രണ്ടു യുവതികള്‍ അറസ്റ്റില്‍. ചൂണ്ടല്‍ സ്വദേശി കണ്ണോത്ത് വീട്ടില്‍ സുരഭി (23), കണ്ണൂര്‍ കരുവാഞ്ച ആലക്കോട് സ്വദേശി പ്രിയ (30) എന്നിവരാണ് അറസ്റ്റിലായത്. സ്‌കൂട്ടറില്‍ എംഡിഎംഎയുമായി പോകുമ്പോഴാണ് കുന്നംകുളം പൊലീസ് ഇവരെ പിടികൂടിയത്. ലഹരി വില്‍പന ശ്യംഖലയിലെ കണ്ണികളാണ് ഇവരെന്നും ഇരുവരെയും വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും പൊലീസ് അറിയിച്ചു....
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍...
- Advertisement -spot_img