Friday, May 17, 2024

Kerala

സീറ്റ് ബെൽറ്റില്ലാത്ത വാഹനത്തിന് പിഴ ചുമത്തി AI ക്യാമറ; പിഴ ലഭിച്ചത് 1995 മോഡൽ ജീപ്പിന്

സീറ്റ് ബെൽറ്റ് ധരിച്ചില്ലെന്ന് കാണിച്ച് 1995 മോഡൽ ജീപ്പിന് പിഴ ചുമത്തി എ ഐ ക്യാമറ. മലപ്പുറം സ്വദേശി ഷറഫുദീന്റെ 1995 മോഡൽ ജീപ്പിനാണ് എ ഐ ക്യാമറ പിഴ ചുമത്തിയത്. ക്യാമറ കണ്ണിലൂടെ വാഹനം നടത്തിയത് നിയമലംഘനമാണെന്നാണ് പറയുന്നത്. സീറ്റ് ബെൽറ്റില്ലാതെയാണ് 1995 മോഡൽ മഹീന്ദ്ര ജീപ്പ് വിപണയിൽ ഇറങ്ങിയത്. സീറ്റ് ബെൽറ്റ് ധരിക്കണമെന്ന്...

പനി നിസാരമായി കാണരുത്, സ്വയം ചികിത്സ വേണ്ട; കർശന ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, ഇന്‍ഫ്‌ളുവന്‍സ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാദ്ധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ല. എല്ലാ പ്രധാന ആശുപത്രികളിലും...

മലപ്പുറത്ത് നേരിയ ഭൂചലനം; അസാധാരണ ശബ്ദവും കേട്ടെന്ന് പ്രദേശവാസികൾ

മലപ്പുറം: മലപ്പുറം നഗരസഭാ പരിധിയിലെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച രാത്രി നേരിയ ഭൂചലനം അനുഭവപ്പെട്ടു. രാത്രി 8.10ഓടെയാണ് കോട്ടപ്പടി, കുന്നുമ്മൽ, കൈനോട്, കാവുങ്ങൽ, വലിയങ്ങാടി, ഇത്തിൾപറമ്പ്, വാറങ്കോട്, താമരക്കുഴി, മേൽമുറി തുടങ്ങിയ ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞത്. ഭൂചലനം അനുഭവപ്പെട്ടവർ അയൽവാസികൾക്കും മറ്റു സമീപപ്രദേശങ്ങളിലേക്കും വിവരം കൈമാറിയപ്പോഴാണ് വിവിധ ഭാഗങ്ങളിൽ സമാന...

നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു

കൊച്ചി: നടൻ കസാൻ ഖാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. പ്രൊഡക്ഷൻ കൺട്രോളറും നിർമാതാവുമായ എൻ.എം ബാദുഷയാണ് മരണ വിവരം പുറത്തുവിട്ടത്. ഗാന്ധർവ്വം, സിഐഡി മൂസ, ദ കിങ്, വർണപ്പകിട്ട്, ഡ്രീംസ്, ദ ഡോൺ, മായാമോഹിനി, രാജാധിരാജ, ഇവൻ മര്യാദരാമൻ, ഓ ലൈല ഓ തുടങ്ങിയ മലയാള ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ട്. ഒട്ടുമിക്കതും വില്ലൻ വേഷങ്ങളായിരുന്നു. 1992...

പിണറായിയെയും ലോക കേരള സഭയെയും ട്രോളി പി.കെ. അബ്ദുറബ്ബ്, `ചെവിക്കുന്നി പിടിച്ചാൽ പിന്നെ അമേരിക്കേ, നീ തീർന്നെടാ…!’

മുഖ്യമന്ത്രി പിണറായി വിജയനെയും ലോക കേരള സഭയെയും ട്രോളി മുസ്ലീം ലീഗ് നേതാവും മുൻമന്ത്രിയുമായ പി.കെ. അബ്ദുറബ്ബ്. ഫേസ് ബുക്കിലിട്ട കുറിപ്പിലൂടെയാണ് പരഹസിക്കുന്നത്. ബ്രണ്ണൻ കോളേജിൽ ആ.എസ്.എസു കാരുടെ വാളുകൾക്കിടയിലൂടെ നടന്നിട്ടുണ്ട്, സംഘപരിവാർ ഫാഷിസത്തെ അതിൻ്റെ മടയിൽ തന്നെ ചെന്നു മൂക്കിനു തോണ്ടിയിട്ടുണ്ട്... എന്നിങ്ങനെയാണ് കുറിപ്പ്. ഇതോടൊപ്പം ലോക കേരള സഭയിൽ മുഖ്യമന്ത്രി സംസാരിക്കുന്ന...

കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത, ജാഗ്രത പാലിക്കണം; മുഖ്യമന്ത്രി

ബിപോര്‍ജോയ് ചുഴലിക്കാറ്റ് മധ്യകിഴക്കന്‍ അറബികടലിനു മുകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. അടുത്ത 4 ദിവസം കേരളതീരത്തു കാറ്റിന്റെ ശക്തി മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയിലാകാനും കടല്‍ പ്രക്ഷുബ്ദ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ യാതൊരു കാരണവശാലും...

കണ്ണൂരിൽ വിദ്യാർഥിക്ക് നേരെ ആക്രമണം; ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ

ബൈക്കിൽ നിന്ന് ചവിട്ടിത്താഴെയിട്ട സംഘം കൈയിലിരുന്ന ആയുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ചെയ്തു. ഇതോടെ അടുത്ത വീട്ടിലേക്ക് ഓടിക്കയറിയ അജ്മലിന് കാലിന് പരിക്കേൽക്കുകയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു. തുടർന്ന് അജ്മലിന്റെ പരാതിയിൽ മട്ടന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് രണ്ട് പേർ പിടിയിലായത്. നെല്ലൂന്നിയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. ഇവരുടെ ബൈക്കും...

വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടാം!; കേരള പൊലീസ് പറയുന്നത്

കൊച്ചി: വാഹനത്തിലെ ഇന്‍ഡിക്കേറ്റര്‍ എപ്പോഴൊക്കെ ഇടണം, വളയുന്നതിന് എത്ര മീറ്റര്‍ മുമ്പ് പ്രകാശിപ്പിക്കണം, എപ്പോഴൊക്കെ ഇടാന്‍ പാടില്ല തുടങ്ങി വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ മോട്ടോര്‍ വാഹന നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വാഹനം വളയ്ക്കാനോ തിരിക്കാനോ പോകുകയാണെന്ന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും വരുന്നവരെ അറിയിക്കാനുള്ള ഉപാധിയാണ് ഇന്‍ഡിക്കേറ്ററുകള്‍. നേരത്തെ ഹാന്‍ഡ് സിഗ്‌നലുകള്‍ ഉപയോഗിച്ചിരുന്നു എന്നാല്‍ ഇപ്പോള്‍ അതുപയോഗിക്കുന്നവരുടെ എണ്ണം...

‘കൈക്കൂലി ചോദിച്ചത് 3 ലക്ഷം രൂപ’: കേന്ദ്ര ഉദ്യോഗസ്ഥനെ പിടികൂടിയതിൽ ഡിവൈഎസ്‌പി സിബി തോമസ്

വയനാട്: കൈക്കൂലി കേസിൽ പിടിയിലായ കേന്ദ്ര ജിഎസ്ടി ഉദ്യോഗസ്ഥൻ പർവീന്തർ സിങ് പരാതിക്കാരനോട് ആവശ്യപ്പെട്ടത് മൂന്ന് ലക്ഷം രൂപ. ഒന്നര ലക്ഷം രൂപ നൽകാമെന്ന് പറഞ്ഞ പരാതിക്കാരന് സംഘടിപ്പിക്കാനായത് ഒരു ലക്ഷം രൂപ മാത്രമാണെന്നും വിജിലൻസ് ഡിവൈഎസ്‌പി സിബി തോമസ് പ്രതികരിച്ചു. പ്രമുഖ സിനിമാ താരം കൂടിയായ സിബി തോമസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്...

തെരുവ് നായയുടെ ആക്രമണം; തൃശൂരില്‍ അമ്മക്കും മകൾക്കും പരിക്ക്

തൃശൂർ: തെരുവ് നായയുടെ കടിയേറ്റ് അമ്മക്കും മകൾക്കും പരിക്ക്. തൃശൂർ പുന്നയുർകുളത്ത് മുക്കണ്ടത്ത് താഴം റോഡില്‍ വെച്ചാണ് തെരുവ് നായയുടെ ആക്രമണം ഉണ്ടായത്. മുക്കണ്ടത്ത് തറയില്‍ സുരേഷിന്റെ ഭാര്യ ബിന്ദു (44), മകള്‍ ശ്രീക്കുട്ടി (22) എന്നിവര്‍ക്കാണ് കടിയേറ്റത്. കടയിലേക്ക് നടന്നുപോകുന്നതിനിടെ റോഡിലുണ്ടായിരുന്ന തെരുവ് നായ ബിന്ദുവിനെ കടിക്കുകയായിരുന്നു. ബിന്ദുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് മകളായ...
- Advertisement -spot_img

Latest News

- Advertisement -spot_img