Monday, April 29, 2024

Kerala

എ ഐ ക്യാമറ പണി തുടങ്ങിയിട്ടും പിഴ ഈടാക്കുന്നത് മുടങ്ങി; ചെലാൻ അയക്കുന്നത് വൈകാൻ സാദ്ധ്യത

തിരുവനന്തപുരം: ഗതാഗതനിയമലംഘനങ്ങൾ കൃത്യമായി കണ്ടെത്തുന്നതിനായി സ്ഥാപിച്ച എ ഐ ക്യാമറകൾ പ്രവർത്തിച്ച് തുടങ്ങിയിട്ടും പിഴ ഈടാക്കുന്നതിൽ കാലതാമസം. സാങ്കേതിക തകരാർ മൂലം ചെലാൻ അയക്കുന്നത് മുടങ്ങിയതിനാലാണ് പിഴ ഈടാക്കൽ വൈകുന്നത്. സംസ്ഥാനത്ത് റോഡിലെ എ.ഐ ക്യാമറകൾ ഇന്നലെ മുതൽ പ്രവർത്തനനിരതമായിരുന്നു. 12 മണിക്കൂറിനുള്ളിൽ 38,520 ലംഘനങ്ങളാണ് ക്യാമറ കണ്ടെത്തിയത്. പിഴ നോട്ടീസ് ഇന്നുമുതൽ അയച്ചു തുടങ്ങുമെന്നായിരിന്നു...

ഒന്നര ദശലക്ഷം ഹിന്ദു പെൺകുട്ടികളുടെ വിവരങ്ങൾ ചോർത്തി മുസ്‍ലിംകൾക്ക് നൽകിയെന്ന് പ്രചാരണം; തുടക്കമിട്ടയാൾ നിരവധി കേസുകളിൽ പ്രതി

ഒന്നര ദശലക്ഷം ഹിന്ദു യുവതികളുടെ വിവരങ്ങൾ ഓൺലൈൻ ഷോപ്പിങ് പോർട്ടലിൽനിന്ന് ചോർത്തി മുസ്‍ലിംകൾക്ക് നൽകിയെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ രാജസ്ഥാൻ സ്വദേശി സഞ്ജയ് സോണി എന്നയാളാണ് പൊലീസ് പിടിയിലായത്. കഴിഞ്ഞ മേയ് 16നാണ് ‘സൈബർ ഹണ്ട്സ്’ എന്ന ട്വിറ്റർ അക്കൗണ്ടിൽ ഇങ്ങനെയൊരു വിവരം പ്രത്യക്ഷപ്പെട്ടത്. സ്ത്രീകളുടെ ഉൾവസ്ത്രങ്ങൾ വിൽക്കുന്ന സിവാമി...

ആതിരയുടെ വൈറൽ പാട്ട്: തനിക്കെതിരെ തെറ്റായ പ്രചാരണമെന്ന് തെരുവുഗായിക ഫൗസിയ

മലപ്പുറം: പോത്തുകല്ലിൽ തെരുവിൽ പാട്ടുപാടി ആതിര എന്ന പെൺകുട്ടി വൈറലായ വാർത്തകളിൽ തന്നെ കുറിച്ച് തെറ്റായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പാട്ടു വണ്ടിയുടെ ഉടമ ഫൗസിയ. താൻ അന്ധനായ ഭർത്താവിനും കൈക്കുഞ്ഞിനുമൊപ്പം ചികിത്സ സഹായം തേടി തെരുവിൽ പാട്ടുപാടുന്നവളാണ് എന്നാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. എന്‍റെ ഭർത്താവ് അന്ധനല്ല. കൈക്കുഞ്ഞുമായല്ല ഞാൻ പാട്ട് പാടുന്നത്. നാല്...

‘താടിവെച്ച ചെക്കൻ, കാവി ടോപ്പിട്ട പെണ്ണ്’; പരസ്യത്തിന്റെ പേരിൽ മാതൃഭൂമിക്കെതിരെ വിദ്വേഷപ്രചാരണം

കോഴിക്കോട്: പരസ്യത്തിന്റെ പേരിൽ മാതൃഭൂമി പത്രത്തിനെതിരെ വിദ്വേഷപ്രചാരണം. പത്രത്തിന്റെ കീഴിലുള്ള ഇൻഷൂറൻസിന്റെ പരസ്യത്തിലെ ചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ആരോപണം. നസ്രാണി സൈബർ ആർമി, കേരള നസ്രാണി തുടങ്ങിയ സോഷ്യൽ മീഡിയ പേജുകളിലാണ് പ്രചാരണം. ലവ് ജിഹാദിനെതിരെ മാതൃഭൂമി ബ്രില്യൻസ് എന്ന പരിഹാസത്തോടെയാണ് 'നസ്രാണി സൈബർ ആർമി' എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. താടിവെച്ച...

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: മുഴുവൻ പേർക്കും പഠനാവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ് എസ് എൽ സി പരീക്ഷയിൽ ഉപരിപഠന യോ​ഗ്യത നേടിയ മുഴുവൻ വിദ്യാർത്ഥികൾക്കും തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. ഹയർസെക്കന്ററി പ്രവേശനം സംബന്ധിച്ച യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വൊക്കേഷണൽ ഹയർസെക്കന്ററി, ഐടിഐ, പൊളിടെക്നിക്ക് എന്നിവിടങ്ങളിലെ സീറ്റുകൾ കൂടി കണക്കാക്കി ഹയർ സെക്കന്ററിയിൽ സീറ്റുകൾ ഉറപ്പാക്കും. ഇതിനായി കുട്ടികളുടെ എണ്ണം...

​‘ട്രെയിൻ തീ​വെപ്പ് ‘ഒരാൾ’ പിടിയിൽ; ഊരുണ്ട്, പക്ഷെ പേരില്ല?’ -കെ.ടി. ജലീൽ

മലപ്പുറം: കേരളത്തെ നടുക്കിയ എലത്തൂർ, കണ്ണൂർ ട്രെയിൻ തീവെപ്പിന് പിന്നാലെ കോഴിക്കോട് കൊയിലാണ്ടിയിലും ട്രെയിനിന് തീവെക്കാൻ ശ്രമം നടന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി കെ.ടി. ജലീൽ എം.എൽ.എ. ട്രെയിനിന് തീയ്യിട്ട് സംഘികൾക്ക് കേരളത്തിൽ രാഷ്ട്രീയ ലാഭമുണ്ടാക്കാൻ ഉത്തരേന്ത്യയിൽ നിന്ന് ‘മാനസിക രോഗികൾ’ ഇനിയും വരുമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. ‘എലത്തൂരിലെയും കണ്ണൂരിലെയും സംഭവങ്ങൾക്ക് ശേഷം കോഴിക്കോട്ട്...

വിദ്യാര്‍ത്ഥിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്; പിടിയിലായത് കൊലക്കേസ് പ്രതി

ബിരുദ വിദ്യാര്‍ത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച കേസില്‍ വഴിത്തിരിവ്.  പിടിയിലായ കല്‍പ്പറ്റ സ്വദേശി ജിനാഫ്, പന്തിരിക്കര ഇര്‍ഷാദ് വധക്കേസിലെ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ഇര്‍ഷാദിനെ സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയശേഷം  കടപ്പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ കേസിലെ ഏഴാം പ്രതിയാണ് ജിനാഫ്. താമരശ്ശേരിയില്‍ സ്വകാര്യ കോളേജ് വിദ്യാര്‍ത്ഥിനിയെ മയക്കുമരുന്നു നല്‍കി കാറില്‍ കയറ്റി...

വീണ്ടും ട്രെയിനില്‍ തീവയ്ക്കാന്‍ ശ്രമം; മഹാരാഷ്ട്ര സ്വദേശി പിടിയിൽ

ട്രെയിനിനുള്ളിൽ തീ കത്തിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. മാഹാരാഷ്ട്രക്കാരനായ 20 വയസുകാരനാണ് കോഴിക്കോട് പിടിയിലായത്. കണ്ണൂർ- എറണാകുളം ഇന്റർസിറ്റി എക്സ്പ്രസിൽ കൊയിലാണ്ടി കഴിഞ്ഞായിരുന്നു സംഭവം. കണ്ണൂരിൽ നിന്നും ടിക്കറ്റ് എടുക്കാതെയാണ് കയറിയത് എന്നാണ് സൂചന. യാത്രക്കാർ പിടികൂടി അക്രമിയെ ആർ.പി.എഫിന് കൈമാറുകയായിരുന്നു.

സിനിമാ ഗാനത്തിനിടെ ബീഫ്; മോഹന്‍ലാലിനും മകനും വിനീത് ശ്രീനിവാസനുമെതിരേ സൈബര്‍ ആക്രമണം

കൊച്ചി: സിനിമയിലെ ഗാനരംഗത്തില്‍ ബീഫ് പ്രത്യക്ഷപ്പെട്ടതിന്റെ പേരില്‍ മോഹന്‍ലാലിനും മകന്‍ പ്രണവിനും സംവിധായകന്‍ വിനീത് ശ്രീനിവാസനുമെതിരേ സൈബര്‍ ആക്രമണം. ഹൃദയം എന്ന സിനിമയിലെ ഒരു പാട്ടുസീനില്‍ ബീഫ് കഴിക്കുന്ന രംഗമാണ് സിനിമയിറങ്ങി വര്‍ഷം ഒന്നു കഴിഞ്ഞിട്ടും ചിലരെ ചൊടിപ്പിക്കുന്നത്. 2022 ജനുവരി ആദ്യം പുറത്തിറങ്ങിയ സിനിമക്കെതിരേയാണ് 2023 ജൂണില്‍ ട്വിറ്ററില്‍ വെറുപ്പിന്റെ കുറിപ്പുകള്‍ നിറയുന്നത്....

എ.ഐ ക്യാമറ വഴി ഇന്ന് കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ

തിരുവനന്തപുരം: എ.ഐ ക്യാമറ വഴി ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ. ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണ് ഇത്. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് അഞ്ച് മണിവരെ കണ്ടെത്തിയത്. തിരുവനന്തപുരം-4362,...
- Advertisement -spot_img

Latest News

ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട്; യുഎഇയ്ക്ക് നേട്ടം

അബുദാബി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്‍ട്ട് യുഎഇയുടേത്. ആഗോള താമസ, കുടിയേറ്റ സേവനങ്ങൾ നൽകുന്ന ലാറ്റിറ്റ്യൂ‍ഡ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പഠനത്തിലാണ് യുഎഇ പാസ്പോര്‍ട്ട് ഒന്നാം...
- Advertisement -spot_img