Monday, April 29, 2024

Kerala

ബി.ജെ.പി വേണ്ട ഇനി സി.പി.എമ്മിലേക്ക്; മുഖ്യമന്ത്രിയെ നേരിട്ട് കാണും, പാർട്ടിമാറ്റം പ്രഖ്യാപിച്ച് നടൻ ഭീമൻ രഘു

ബിജെപി വിട്ട് സിപിഎമ്മിലേക്ക് ചേക്കേറാനൊരുങ്ങി നടൻ ഭീമൻ രഘു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചയാളാണ് ഭീമൻ രഘു. ബിജെപിക്ക് വേണ്ട ഇനി മത്സരിക്കാനില്ലെന്നും, ആ രാഷ്ട്രീയത്തോട് താൽപര്യമില്ലെന്നും കുറച്ചു നാൾ മുൻപ് നടൻ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ വിദേശ യാത്രകഴിഞ്ഞെത്തിയാൽ നേരിൽ കാണുമെന്നും, പാർട്ടിപ്രവേശനത്തെക്കുറിച്ച് സംസാരിക്കുമെന്നും ഭീമൻ രഘു പറഞ്ഞു. താൻ...

കടല്‍ക്ഷോഭത്തിന് ടെട്രാപോഡ് കടല്‍ഭിത്തി, മുകളില്‍ സീ വാക്ക് വേ; ടൂറിസം പ്രതീക്ഷകളോടെ ചെല്ലാനം

വര്‍ഷങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളില്‍ നിന്നുള്ള മോചനം പുതിയ ജീവിത സാധ്യതകളിലേക്ക് കൂടെ വെളിച്ചം വീശുന്ന സന്തോഷത്തിലാണ് ചെല്ലാനം നിവാസികള്‍. ചെല്ലാനത്തെ കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷിക്കാനുള്ള ടെട്രാപോഡ് കടല്‍ഭിത്തിയുടെ നിര്‍മാണം ഒന്നാം ഘട്ടം പൂര്‍ത്തിയായിരിക്കുകയാണ്. ടെട്രാപോഡ് കടല്‍ഭിത്തിക്കൊപ്പം കടലിന് അഭിമുഖമായി ഒരുക്കുന്ന മെഗാ വാക്ക് വേയാണ് വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്ന വിധത്തില്‍ തയ്യാറാക്കുന്നത്. 7.32 കിലോമീറ്റര്‍ ദൂരം വരുന്ന...

വിമാനത്തിനുള്ളിലെ സംഘർഷം: ‘പരാതി കളവ്, തെളിവില്ല’; ഇ.പിക്കെതിരായ കേസ് അവസാനിപ്പിക്കുന്നു

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാക്കളെ എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജൻ വിമാനത്തിനുള്ളിൽ ആക്രമിച്ചെന്ന കേസിൽ പൊലീസ് അന്വേഷണം അവസാനിപ്പിക്കുന്നു. സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ 2022 ജൂണിലാണ് ഇൻഡിഗോ വിമാനത്തിനുള്ളിൽ പ്രതിഷേധം ഉണ്ടായത്. തുടർന്നുണ്ടായ സംഘർഷത്തിൽ ഇ.പി.ജയരാജനെതിരെ റജിസ്റ്റർ ചെയ്ത കേസാണ് ഇപ്പോൾ അവസാനിപ്പിക്കാൻ നീക്കം നടക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളുടെ പരാതി കളവാണെന്നും...

‘5 ജില്ലകളിൽ പേരിനുപോലും മുസ്ലീങ്ങളില്ല’; കോൺഗ്രസ് പുനസംഘടനയിൽ വിമർശനവുമായി സത്താർ പന്തല്ലൂർ

കോഴിക്കോട്: കോൺഗ്രസ് പുനസംഘടനയിൽ മുസ്ലിം വിഭാഗത്തെ അവഗണിച്ചതായി സുന്നി നേതാവ് സത്താർ പന്തല്ലൂർ. കാസർഗോഡ് അടക്കമുള്ള 5 ജില്ലകളിൽ പേരിനുപോലും മുസ്ലീങ്ങൾ ഇല്ലെന്ന് സത്താർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. കോൺഗ്രസ് ബ്ലോക്ക് പുനസംഘടന പൂർത്തിയാക്കിയതിൽ കാസറഗോഡ്, വയനാട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ പേരിനു പോലും ഒരു മുസ്ലിമില്ല. മലപ്പുറത്ത് ഡിസിസി പ്രസിഡണ്ടിനെ വെക്കുന്നത്...

മാവേലിക്കരയിൽ ആറു വയസ്സുള്ള മകളെ വെട്ടിക്കൊലപ്പെടുത്തി; പിതാവ് കസ്റ്റഡിയിൽ

മാവേലിക്കര∙ ആലപ്പുഴ മാവേലിക്കര പുന്നമ്മൂട്ടിൽ പിതാവ് ആറു വയസ്സുകാരി മകളെ വെട്ടിക്കൊലപ്പെടുത്തി. മാവേലിക്കര പുന്നമൂട് ആനക്കൂട്ടിൽ നക്ഷത്ര ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ നക്ഷത്രയുടെ പിതാവ് മഹേഷിനെ (38) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രാത്രി ഏഴരയോടെയാണ് സംഭവം. മഴു ഉപയോഗിച്ചാണ് നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയത്. തൊട്ടടുത്ത് മഹേഷിന്റെ സഹോദരിയുടെ വീട്ടിൽ താമസിക്കുന്ന അമ്മ സുനന്ദ(62) ബഹളം കേട്ട് ഓടിച്ചെല്ലുമ്പോൾ...

സോക്‌സിനുള്ളിലാക്കി മുഹമ്മദ് അൽത്താഫും മുഹമ്മദ് ബഷീറും കടത്തിയത് ഒരു കോടിയിലേറെ വിലവരുന്ന സ്വർണം; പിടിയിലായത് കണ്ണൂർ വിമാനത്താവളത്തിൽ

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.10 കോടി രൂപയുടെ സ്വര്‍ണവുമായി രണ്ടുപേര്‍ പിടിയില്‍. കാസര്‍കോട് സ്വദേശി മഹമ്മദ് അല്‍ത്താഫ്, പയ്യന്നൂര്‍ സ്വദേശി മുഹമ്മദ് ബഷീര്‍ എന്നിവരില്‍ നിന്നാണ് 1797 ഗ്രാം സ്വര്‍ണം പിടികൂടിയത്. ബുധനാഴ്ച രാവിലെ ദുബായില്‍നിന്നും എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇരുവരും. ഡിആര്‍ഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് ഇരുവരില്‍നിന്നും സ്വര്‍ണം കണ്ടെടുത്തത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം ഇരുവരും...

നിയമലംഘനങ്ങളിൽ കുറവ്, മൂന്നാം ദിനം എ ഐ ക്യാമറയിൽ കുടുങ്ങിയത് 39,449 പേര്‍

തിരുവനന്തപുരം : എ ഐ ക്യാമറ പ്രവര്‍ത്തനം തുടങ്ങിയതോടെ ഗതാഗതനിയമലംഘനം കുറഞ്ഞതായി മോട്ടോര്‍ വാഹനവകുപ്പ്. ഇന്ന് വൈകീട്ട് അഞ്ച് മണിവരെ 39,449 നിയമലംഘനങ്ങളാണ് എഐ ക്യാമറയിൽ കുടുങ്ങിയത്. ഇന്നലെ ഇത് 49,317 ആയിരുന്നു നിയമലംഘനം. 9868 കേസുകളാണ് കുറഞ്ഞത്. ഇന്ന് 7390 നിയമലംഘനം റിപ്പോര്‍ട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ. 601 നിയമലംഘനമുള്ള വയനാടാണ്...

പ്രവാസി മലയാളികൾക്ക് മമ്മൂട്ടിയുടെ കൈത്താങ്ങ്; കയ്യടിച്ച് കേരളക്കര

മലയാളികളുടെ പ്രിയ താരമാണ് മമ്മൂട്ടി. അഭിനേതാവിന് പുറമെ നിരവധി പേർക്ക് കൈത്താങ്ങാകുന്ന മമ്മൂട്ടിയുടെ വാർത്തകൾ പലപ്പോഴും പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ പ്രവാസി മലയാളികൾക്ക് സഹായ ഹസ്തവുമായി രംഗത്തെത്തിയിരിക്കുകയാണ് മമ്മൂട്ടി. പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെ മുന്‍നിര ആശുപത്രികളുമായി സഹകരിച്ച് ചികിത്സാ ഉപദേശം സൗജന്യമായി ലഭ്യമാക്കുന്ന ഫാമിലി കണക്ട് പദ്ധതിയാണ് മമ്മൂട്ടിയുടെ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷനല്‍ ഫൗണ്ടേഷന്‍ നടപ്പാക്കുന്നത്....

അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിയേക്കും; 4 ജില്ലകളില്‍ യെല്ലോ അലർട്ട്

തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം കേരളാ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മിനിക്കോയ് തീരത്തായുള്ള കാലവർഷം നിലവിൽ ദുർബലമെങ്കിലും, കേരളാ തീരത്തേക്ക് എത്താൻ അനുകൂല സാഹചര്യം ഒരുങ്ങുന്നുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വ്യാപക മഴ സാധ്യതയുണ്ട്. തെക്കൻ, മധ്യ കേരളത്തിൽ അടുത്ത മണിക്കൂറുകളിലും മഴ തുടരും. വൈകീട്ടോടെ...

പേ വിഷബാധയുടെ വാക്‌സിൻ ഇനി എല്ലാവർക്കും സൗജന്യമല്ല; ബി.പി.എൽ അല്ലാത്തവര്‍ പണം നൽകേണ്ടി വരും

തിരുവനന്തപുരം: പേ വിഷ ബാധക്കുള്ള വാക്സിൻ ഇനി എല്ലാവർക്കും സൗജന്യമാകില്ല. ബിപിഎല്ലുകാർക്ക് മാത്രമായി പരിമിതപ്പെടുത്താനാണ് സർക്കാറിന്‍റെ നീക്കം. പേവിഷബാധയ്ക്കുള്ള ചികിത്സ ഉയര്‍ന്നവരുമാനമുള്ളവര്‍ക്ക് സൗജന്യമായി നല്‍കേണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. തെരുവുനായ കടിച്ചാലും വളര്‍ത്തുമൃഗങ്ങള്‍ കടിച്ചാലും നിലവില്‍ സര്‍ക്കാര്‍ ആശുപത്രകളില്‍ ചികിത്സ സൗജന്യമാണ്. ഈ രീതിക്കാണ് മാറ്റം വരുന്നത്. പേവിഷ ബാധയേറ്റ് ചികിത്സക്ക് വരുന്നവരില്‍ 70 ശതമാനവും ഉയര്‍ന്ന...
- Advertisement -spot_img

Latest News

തെരഞ്ഞെടുപ്പ് കമ്മിഷൻ അന്തിമ കണക്ക് പുറത്തുവിട്ടു, കൂടുതൽ പോളിങ് വടകരയിൽ; സംസ്ഥാനത്ത് ആകെ 71.27 % പോളിങ്

തിരുവനന്തപുരം : ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് 71.27 ശതമാനം വോട്ട് രേഖപ്പെടുത്തിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 2,77,49,158 വോട്ടര്‍മാരില്‍...
- Advertisement -spot_img