Saturday, May 4, 2024

Kerala

ഏകീകൃത സിവില്‍കോഡിനെതിരെ തെരുവിലിറങ്ങില്ല, നിയമപരമായി നേരിടും: മുസ്ലീം ലീഗ്

ഏകീകൃതസിവില്‍കോഡിനെതിരെ തെരുവിലിറങ്ങിപോരാട്ടം നടത്തില്ലന്ന് മുസ്‌ളീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍. ഇത് നിയമപരമായി നേരിടേണ്ട വിഷയമാണ്. ഇതിനായി ബോധവല്‍ക്കരണം നടത്തണമെന്നും ജാതമത ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കണമെന്നും ലീഗധ്യക്ഷന്‍ പറഞ്ഞു. യൂണിഫോം സിവില്‍കോഡ് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന മുസ്‌ളീം സംഘടനകളുടെ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് ശേഷമാണ് ലീഗ് നേതാക്കളുടെ പ്രതികരണം. ഏകീകൃത സിവില്‍ കോഡ്...

എഐ ക്യാമറയില്‍ ഒരുമാസത്തിനിടെ 20ലക്ഷത്തോളം നിയമലംഘനങ്ങള്‍, പിരിഞ്ഞ് കിട്ടേണ്ടത് 8 കോടി, കിട്ടിയത് 8 ലക്ഷം മാത്രം

തിരുവനന്തപുരം:സംസ്ഥാനത്ത്  എഐ ക്യാമറകളുടെ പ്രവര്‍ത്തനം  ഒരുമാസം പിന്നിട്ടു.വിശദ വിലയിരുത്തൽ ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.ഒരുമാസം 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.കെൽട്രോൺ പ്രോസസ് ചെയ്തത്  7,41,766 എണ്ണം മാത്രം. 20ലക്ഷത്തിൽ പരം നിയമ ലംഘനങ്ങളിൽ 7 ലക്ഷം മാത്രമാണ് പ്രൊസസ് ചെയ്തതെന്നുംഇങ്ങനെ പോയാൽ ശരിയാകില്ലെന്നും മന്ത്രി പറഞ്ഞു.  3 മാസത്തിനകം ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച്...

മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ല; യുവാവിന് പൊലീസ് മർദ്ദനം, നാട്ടുകാർ മന്ത്രിയെ തടഞ്ഞു

കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൊലീസ് മർദ്ദിച്ചെന്ന് പരാതി. മന്ത്രി അഹമ്മദ് ദേവർ കോവിലിന്റെ വാഹനത്തിന് സൈസ് കൊടുത്തില്ലെന്ന കാരണം പറഞ്ഞാണ് ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പൊലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്ത് വെച്ചായിരുന്നു സംഭവം. മന്ത്രിയുടെ വാഹനത്തിന് അകമ്പടി പോയ പൊലീസുകാരാണ് സാദിഫിനെ മർദ്ദിച്ചത്. മീൻ ലോറിയിലെ...

മഴ അതിതീവ്രമാകും; ഇന്ന് 2 ജില്ലകളിൽ റെഡ് അലർട്ട്, 10 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അവധി, ജാ​ഗ്രതാ നിർദ്ദേശങ്ങള്‍..

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. എറണാകുളത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കാസർകോ‍ട് കോളേജ് ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.  മറ്റന്നാൾ വരെ ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ട്. മത്സ്യതൊഴിലാളികൾ...

മഴ: 3 ജില്ലയിലെ സ്കൂളുകളിൽ അപകടം; വിദ്യാ‍ർഥിനി മരിച്ചു, രണ്ടിടത്ത് തലനാരിഴക്ക് രക്ഷ, അന്വേഷിക്കുമെന്ന് മന്ത്രി

കാസർകോട്: സംസ്ഥാനത്ത് മഴ അതിതീവ്രമായതിന് പിന്നാലെ പലയിടത്തും ദുരിതം. സംസ്ഥാനത്തെ മൂന്ന് സ്കൂളികളിലായുണ്ടായ അപകടം മഴക്കെടുതിയുടെ വ്യാപ്തി വർധിപ്പിച്ചു. കാസർകോട്, എറണാകുളം, ആലപ്പുഴ ജില്ലകളിലായി 3 സ്കൂളുകളിലാണ് തിങ്കളാഴ്ച കനത്ത മഴ ദുരിതം വിതച്ചത്. ഇതിൽ കാസർകോട് സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർഥിനി മരിക്കുകയും ചെയ്തു. എറണാകുളത്തും ആലപ്പുഴയിലും വലിയ ദുരന്തം തലനാരിഴക്കാണ്...

‘ലഹരി മാഫിയക്കെതിരെ സ്പെഷ്യൽ ടീം’; ​ഗുണ്ടാ ആക്രമണം തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് ഡിജിപി

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ സ്‌പെഷ്യല്‍ ടീം രൂപീകരിക്കുമെന്ന് ഡിജിപിയായി ചുമതലയേറ്റ ഷേഖ് ദര്‍വേഷ് സാഹിബ്. റേഞ്ച് അടിസ്ഥാനത്തിലായിരിക്കും സ്‌പെഷ്യല്‍ ടീമിനെ രൂപീകരിക്കുക. ലഹരിക്കേസുകളിലെ പരിശോധനാ ഫലം വേഗത്തിലാക്കുമെന്നും ഡിജിപി അറിയിച്ചു. ചുമതലയേറ്റതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഡിജിപി. ഗുണ്ടാ ആക്രമണം തടയാന്‍ കര്‍ശന നടപടി സ്വീകരിക്കും. സ്ത്രീ സുരക്ഷ ഉറപ്പാക്കും. സൈബര്‍ കുറ്റകൃത്യങ്ങളെ...

അംഗഡിമുഗറിൽ മരം വീണ് വിദ്യാർത്ഥി മരിച്ച സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി ശിവൻകുട്ടി

കാസർകോട് പുത്തിഗെയിൽ മരം കടപുഴകി വീണ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. അന്വേഷണം നടത്തി അഞ്ച് ദിവസത്തിനകം റിപ്പോർട്ട് നൽകാൻ പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. അംഗഡിമൊഗർ ജി എച് എസ് എസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ആയിഷത്ത് മിൻഹയാണ് (11)   മരിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ്...

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; എറണാകുളത്ത് ഇന്ന് റെഡ് അലർട്ട്, 11 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴക്ക് മുന്നറിയിപ്പ്. എറണാകുളം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. 11 ജില്ലകളിൽ ഓറഞ്ച് അലർട്ടുണ്ട്. കണ്ണൂരിലും ഇടുക്കിയിലും നാളെ അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ജില്ലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. മഴ നാലു ദിവസം തുടർന്നേക്കും. എറണാകുളത്ത് കഴിഞ്ഞ വർഷത്തെ സംബന്ധിച്ച് മഴക്കെടുതികൾ കുറവാണെങ്കിലും ഇടപ്പള്ളി...

ഒരു കട പോലെ സോഷ്യല്‍ മീഡിയ എല്ലാ ദിവസവും വൈകിട്ട് അടച്ചാല്‍ എന്തുസംഭവിക്കും?

രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ രാത്രി കിടക്കുന്നതുവരെ സോഷ്യല്‍മീഡിയക്കൊപ്പമാണ് ഭൂരിഭാഗം പേരും. സോഷ്യല്‍മീഡിയ ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാന്‍ സാധിക്കുമോ?ഒരിക്കലുമില്ല അല്ലേ...പലരും ഇതിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുമെങ്കിലും ഒഴിവാക്കുന്ന കാര്യം പോയിട്ട് സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുന്ന സമയം പോലും കുറയ്ക്കാന്‍ പോലും പലര്‍ക്കും സാധിക്കില്ല. നിങ്ങളുടെ നഗരത്തിലെയോ പരിസര പ്രദേശത്തോ ഉള്ള ഒരു കട പോലെ സോഷ്യല്‍മീഡിയ...

തിരിച്ചടിച്ച് മോട്ടോർ വാഹന വകുപ്പ്; കാസർഗോഡ് കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് പിഴയിട്ടു

കാസർഗോഡ് കെഎസ്ഇബിക്ക് വേണ്ടി കരാർ അടിസ്ഥാനത്തിൽ ഓടുന്ന വാഹനത്തിന് മോട്ടോർ വാഹനവകുപ്പ് പിഴയിട്ടു. ആർടിഒയുടെ അനുമതിയില്ലാതെ KSEB എന്ന ബോർഡ് വെച്ചതിന് 3250 രൂപയാണ് പിഴയിട്ടത്. നേരത്തെ ബിൽ അടയ്ക്കാത്തതിന് കാസർഗോഡ് ആർടിഒ എൻഫോഴ്സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. കൽപ്പറ്റയിൽ തുടക്കമിട്ട മോട്ടോർ വാഹന വകുപ്പ് – കെഎസ്ഇബി പോര് തുടരുകയാണ്. കൽപ്പറ്റയിൽ ടച്ച്...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img