ഒരു കട പോലെ സോഷ്യല്‍ മീഡിയ എല്ലാ ദിവസവും വൈകിട്ട് അടച്ചാല്‍ എന്തുസംഭവിക്കും?

0
174

രാവിലെ ഉറക്കമെഴുന്നേല്‍ക്കുമ്പോള്‍ രാത്രി കിടക്കുന്നതുവരെ സോഷ്യല്‍മീഡിയക്കൊപ്പമാണ് ഭൂരിഭാഗം പേരും. സോഷ്യല്‍മീഡിയ ഇല്ലാത്ത ഒരു ലോകത്തെ പറ്റി ചിന്തിക്കാന്‍ സാധിക്കുമോ?ഒരിക്കലുമില്ല അല്ലേ…പലരും ഇതിന്‍റെ ഗുണഗണങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുമെങ്കിലും ഒഴിവാക്കുന്ന കാര്യം പോയിട്ട് സോഷ്യല്‍മീഡിയയില്‍ ചെലവഴിക്കുന്ന സമയം പോലും കുറയ്ക്കാന്‍ പോലും പലര്‍ക്കും സാധിക്കില്ല. നിങ്ങളുടെ നഗരത്തിലെയോ പരിസര പ്രദേശത്തോ ഉള്ള ഒരു കട പോലെ സോഷ്യല്‍മീഡിയ എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് അടയ്ക്കുകയാണെങ്കില്‍ എന്തു ചെയ്യുമെന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

‘ഒരു കട പോലെ എല്ലാ ദിവസവും വൈകിട്ട് 6 മണിക്ക് സോഷ്യൽ മീഡിയ അടച്ചാൽ എന്ത് ചെയ്യും’ എന്നായിരുന്നു പോസ്റ്റ്. ‘sarcasmlover_best’ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ നിന്നാണ് പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നിമിഷ നേരം കൊണ്ടാണ് പോസ്റ്റ് വൈറലായത്. നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തിയത്. അങ്ങനെ ചെയ്യുന്നത് ആരോഗ്യകരമായ ഒരു സമ്പ്രദായമാണെന്ന് ഒരു ഉപയോക്താവ് ചൂണ്ടിക്കാണിച്ചപ്പോള്‍ ടെലിവിഷൻ അല്ലെങ്കിൽ മറ്റ് മീഡിയ ബദലുകളിൽ സമയം ചെലവഴിക്കാൻ ആളുകൾ ഏർപ്പെട്ടേക്കാം എന്ന് മറ്റൊരാൾ അഭിപ്രായപ്പെട്ടു.ജീവിതം സ്വര്‍ഗമാകുമായിരുന്നുവെന്നും സമാധാനപരമാകുമായിരുന്നെന്നുമായിരുന്നു ഒരാളുടെ അഭിപ്രായം.

ഓണ്‍ലൈനിലെ അജ്ഞാതരായ സുഹൃത്തുക്കളെക്കാള്‍ കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുമെന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ആരോഗ്യകരമായ ഒരു ജീവിതത്തിന്‍റെ തുടക്കമായിരിക്കും അതെന്ന് മറ്റൊരാള്‍ കമന്‍റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here