Saturday, May 18, 2024

Kerala

ദേ പിന്നേം ‘പിഴ’വ്? കോട്ടയത്തെ വീട്ടുമുറ്റത്ത് കിടന്ന വെള്ളകാർ, ചുവപ്പായി തലസ്ഥാനത്ത്! പിഴ നോട്ടീസ്, പരാതി

കോട്ടയം: വീട്ടുമുറ്റത്ത് കിടന്ന കാർ നിയമലംഘനം നടത്തിയെന്ന് കാട്ടി മോട്ടോർ വാഹന വകുപ്പിൽ നിന്ന് നോട്ടീസ്. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയാണ് മോട്ടോർ വാഹന വകുപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. നിയമലംഘനം നടത്തിയ കാറിന്റെ നമ്പർ രേഖപ്പെടുത്തിയതിൽ വന്ന പിഴവാണ് പ്രശ്നത്തിന് കാരണമെന്നാണ് സംശയം. കാഞ്ഞിരപ്പള്ളി മുക്കാലി സ്വദേശി സഹീലിന്‍റെ KL 34 F 2454 നമ്പർ...

കൊലയാളി അമീബ: മൂക്ക് വഴി തലച്ചോറിലെത്തും, പനിയിൽ തുടങ്ങി മരണം വരെ; ആർക്കും പിടിപെടാം, വേണ്ടത് ജാഗ്രത

തിരുവനന്തപുരം: ആലപ്പുഴ ജില്ലയിൽ പതിനഞ്ചുകാരൻ മരണത്തിലേക്ക് നയിച്ചത് തലച്ചോറി തിന്നുന്ന അമീബയുടെ സാന്നിധ്യം മൂലമാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ ഏതാണീ അമീബ, എങ്ങനെയാണിവ മനുഷ്യശരീരത്തിലേക്ക് കയറുന്നത് തുടങ്ങി സംശയങ്ങൾ നിരവധിയാണ്. അപൂർവ രോഗമായ പ്രൈമറി അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ചാണ് പാണാവള്ളി സ്വദേശി ഗുരുദത്ത് മരിച്ചത്. തോട്ടിൽ കുളിക്കുമ്പോൾ ഗുരുദത്തിന്റെ ശരീരത്തിലേക്ക് അമീബ പ്രവേശിച്ചിരിക്കാമെന്നാണ് ഇപ്പോഴത്തെ...

പിരായിരി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫിന് ജയം

പാലക്കാട്: പിരായിരി ഗ്രാമ പഞ്ചായത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബി.ജെ.പി പിന്തുണയോടെ എൽ.ഡി.എഫിന് ജയം. ജനതാദൾ (എസ്) അംഗമായ സുഹറ ബഷീറാണ് 11 വോട്ട് നേടി വിജയിച്ചത്. യു.ഡി.എഫിന് പഞ്ചായത്തിൽ ഭൂരിപക്ഷമുണ്ടായിട്ടും പ്രസിഡന്റ് സ്ഥാനം നഷ്ടമായി. യു.ഡി.എഫിലെ ധാരണപ്രകാരം കോൺഗ്രസ് അംഗമായ പ്രസിഡന്റ് രാജിവെച്ചതോടെയാണ് വീണ്ടും പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. യു.ഡി.എഫിൽ ആറു സീറ്റ് കോൺഗ്രസിനും...

മീൻ പിടിച്ചാൽ പിഴയും തടവും; തോട്ടിലും വയലിലും മീൻ പിടിച്ചാൽ 6 മാസം തടവും 15000 രൂപ പിഴയും

മഴക്കാലമായാൽ പാടവും , തോടുമെല്ലാം നിറഞ്ഞു കവിയും. മീൻ പിടിത്തക്കാർക്ക് ഇത് ചാകരയാണ്. വയലിലും വരമ്പിലും തോട്ടിലും എത്തിയ ഊത്ത (മത്സ്യം) പിടിക്കാൻ തെക്കൻ മേഖലയിലെല്ലാം ആളുകളുടെ തിരക്കാണ്. എല്ലാ വർഷവും ജൂണിലെ പുതുമഴയിലാണ് ഊത്ത കയറുന്നത്, ഇത്തവണ അൽപം വൈകിയെങ്കിലും മീൻ ഏറെയുണ്ട് എന്നാൽ അങ്ങനെ സന്തോഷിച്ച് മീൻ പിടിക്കാൻ വരട്ടെ. പാടത്തും, തോട്ടിലുമിറങ്ങി...

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്; കണ്ണൂര്‍, കാസ‍ര്‍ഗോട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ മഴ കനാക്കാൻ സാധ്യത. ഉച്ചയ്ക്ക് കാലാവസ്ഥാ വിഭാഗം പുറത്തിറക്കിയ പുതുക്കിയ വിവരമനുസരിച്ച് കണ്ണൂര്‍, കാസ‍ര്‍ഗോട് ജില്ലകളിൽ ഓറഞ്ച് അലേര്‍ട്ടാണ്. ആറ് ജില്ലകളിൽ യെല്ലോ അലേര്‍ട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ടാണ്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് മഴയുടെ ശക്തി കുറയുമെങ്കിലും, ഒറ്റപ്പെട്ടയിടങ്ങളിൽ...

‘ബിജെപിയിൽ നിന്ന ഓരോ നിമിഷവും ഇറങ്ങി ഓടണമെന്നാണ് തോന്നിയത്’; ഭീമന്‍ രഘു സിപിഎമ്മില്‍

ബി.ജെ.പി ബന്ധം ഉപേക്ഷിച്ച നടന് ഭീമന്‍ രഘു ഇനി സി.പി.എമ്മിനൊപ്പം. തിരുവനന്തപുരത്ത് എ.കെ.ജി സെന്ററിലെത്തി നേതാക്കളെ സന്ദര്‍ശിച്ചു. ജയിക്കാന്‍ വേണ്ടിയല്ല ബി.ജെ.പിയിലേക്ക് പോയതെന്നും അവിടെ വലിയ പ്രയാസം അുഭവിച്ചെന്നും ഭീമന്‍ രഘു പറഞ്ഞു. ബി.ജെ.പി. താഴെതട്ടില്‍ പ്രവര്‍ത്തിക്കുന്നില്ല. ബിജെപിയിൽ നിന്ന ഓരോ നിമിഷവും ഇറങ്ങി ഓടണമെന്നാണ് തോന്നിയത്. അധ്യക്ഷനെന്ന നിലയില്‍  കെ.സുരേന്ദ്രന്റെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും...

ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച 15കാരൻ മരിച്ചു, വെള്ളത്തിലൂടെ പകരുന്ന രോഗം, ജാഗ്രത വേണം

തിരുവനന്തപുരം: ആലപ്പുഴയിൽ അപൂർവ്വ രോഗം ബാധിച്ച് 15കാരൻ മരിച്ചു. അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗം സ്ഥിരീകരിച്ച പാണാവള്ളിയിലെ 15കാരനാണ് മരിച്ചത്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരില്ലെന്നും ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. പ്രൈമറി അമീബിക്ക് മെനിഞ്ചോ എങ്കഫലൈറ്റിസ് രോഗം കഴിഞ്ഞ ദിവസമാണ് 15 വയസ്സ് പ്രായമുള്ള പാണാവള്ളി സ്വദേശിക്ക് സ്ഥിരീകരിച്ചത്. അഞ്ചു വർഷത്തിന് ശേഷമാണ് ആലപ്പുഴയിൽ...

പിതാവിനെ കാണാനാകാതെ മഅ്ദനി; ഇന്ന് ബംഗളൂരുവിലേക്ക് തിരികെമടങ്ങും

കൊച്ചി: പിതാവിനെ കാണാനാകാതെ പി.ഡി.പി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ഇന്ന് ബംഗളൂരൂവിലേക്ക് മടങ്ങും. ജാമ്യ ഇളവ് അവസാനിച്ചതിനെ തുടർന്നാണ് മടക്കം. ജൂൺ 26നാണ് മഅ്ദനി കേരളത്തിലെത്തിയത്. ഇന്നു രാത്രി 9.30നുള്ള ഇൻഡിഗോ വിമാനത്തിലാകും മഅ്ദനിയുടെ ബംഗളൂരുവിലേക്കുള്ള മടക്കം. നിലവില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് അദ്ദേഹം. ആശുപത്രിയില്‍നിന്ന് വൈകീട്ട് അഞ്ചിനു പുറപ്പെടും. കർണാടക...

മാന്യതയില്ലെങ്കിൽ നടപടി, പൊലീസുകാരോട് ഡിജിപി; ചുമതലയേറ്റ് ദിവസങ്ങൾ മാത്രം, ഉത്തരവിറക്കി ദർവേസ് സാഹിബ്

തിരുവനന്തപുരം: സ്റ്റേഷനിലെത്തുന്നവരോട് മാന്യത വിട്ടുപെരുമാറരുതെന്ന് പുതിയ ഡിജിപിയായി ചുമതലയേറ്റ ഷെയ്ഖ് ദർവേസ് സാഹിബ്. മുൻ ഉത്തരവുകളുണ്ടായിട്ടും ചില ഉദ്യോഗസ്ഥർ ഇത് ലംഘിക്കുകയാണ്. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി ഇറക്കിയ  സർക്കുലറിൽ പറയുന്നു. ഔദ്യോഗിക ഫോണിൽ വരുന്ന കോളുകൾ എല്ലാം സ്വീകരിക്കണം. കോൾ ഡൈവർട്ട് ചെയ്യാൻ പാടില്ലെന്നും ഡിജിപിയായി ചുമതലയേറ്റ ശേഷമുള്ള കീഴ് ഉദ്യോഗസ്ഥർക്കുള്ള...

പൊട്ടിവീണ വൈദ്യുതി കമ്പി സൈക്കിളിൽ കുരുങ്ങി, വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് : പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു. മണിയൂർ മുതുവന ഹമീദിന്റ  മകൻ മുഹമ്മദ് നിഹാൽ (18) ആണ് മരിച്ചത്. മണപ്പുറ താഴെവയലിൽ വെച്ചാണ് ദാരുണ സംഭവമുണ്ടായത്. ബന്ധു വീട്ടിൽ പോയി തിരിച്ച് വരുമ്പോൾ സൈക്കിളിൽ പൊട്ടിവീണ വൈദ്യുതി കമ്പി കുരുങ്ങുകയായിരുന്നു, ശക്തമായ മഴയിലും കാറ്റിലും തെങ്ങ് മുറിഞ്ഞ് വീണാണ്...
- Advertisement -spot_img

Latest News

ഭാര്യ മരിച്ചതോടെ 14കാരിയായ ഭാര്യാ സഹോദരിയുമായി വിവാഹം; കസ്റ്റഡിലിരിക്കെ മരണം, സ്റ്റേഷന് തീയിട്ട് നാട്ടുകാർ

പട്ന: യുവാവിനെയും ഇയാൾ വിവാഹം കഴിച്ച പ്രായപൂർത്തിയാവാത്ത പെൺകുട്ടിയേയും കസ്റ്റഡിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രോഷാകുലരായ നാട്ടുകാർ പൊലീസ് സ്റ്റേഷൻ കത്തിച്ചു. ബിഹാറിലെ അരാരിയ...
- Advertisement -spot_img