എഐ ക്യാമറയില്‍ ഒരുമാസത്തിനിടെ 20ലക്ഷത്തോളം നിയമലംഘനങ്ങള്‍, പിരിഞ്ഞ് കിട്ടേണ്ടത് 8 കോടി, കിട്ടിയത് 8 ലക്ഷം മാത്രം

0
150

തിരുവനന്തപുരം:സംസ്ഥാനത്ത്  എഐ ക്യാമറകളുടെ പ്രവര്‍ത്തനം  ഒരുമാസം പിന്നിട്ടു.വിശദ വിലയിരുത്തൽ ഉണ്ടായെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു.ഒരുമാസം 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.കെൽട്രോൺ പ്രോസസ് ചെയ്തത്  7,41,766 എണ്ണം മാത്രം. 20ലക്ഷത്തിൽ പരം നിയമ ലംഘനങ്ങളിൽ 7 ലക്ഷം മാത്രമാണ് പ്രൊസസ് ചെയ്തതെന്നുംഇങ്ങനെ പോയാൽ ശരിയാകില്ലെന്നും മന്ത്രി പറഞ്ഞു.  3 മാസത്തിനകം ആവശ്യത്തിന് ജീവനക്കാരെ നിയോഗിച്ച് ബാക്ക് ഫയൽ  ക്ലിയർ ചെയ്യും. അന്യ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളും നിയമലംഘന പരിധിയിൽ പെടും. എഐ ക്യാമറ വന്നതോടെ  അപകട നിരക്ക് പകുതിയായി കുറഞ്ഞു. കഴിഞ്ഞ ജൂണിൽ മരണം 344 ആയിരുന്നു, ഇത്തവണ 140 ആയി കുറഞ്ഞു. കഴിഞ ജൂണിൽ 4122 പേര്‍ക്ക് പരിക്ക് പറ്റി. ഈ വർഷം 1468 ആയി കുറഞ്ഞു. നിയമലംഘനങ്ങളില്‍ നിന്ന്  7,94,65,500 രൂപയാണ് പിരിഞ്ഞ് കിട്ടേണ്ടത് .  എന്നാല്‍ ഇതുവരെ കിട്ടിയത് 8,17,800 രൂപ മാത്രമാണ്. 206 വിഐപി വാഹനങ്ങളും നിയമം ലംഘിച്ച് ക്യാമറയിൽ കുരുങ്ങിയെന്ന് അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here