Friday, May 3, 2024

Kerala

കോവിഡ് മുക്തമെന്ന ആശ്വാസത്തിനിടെ കാസർഗോഡ് പുതിയ കേസുകൾ

കോവിഡ് മുക്തമെന്ന കാസർഗോഡിന്റെ ആശ്വാസത്തിന് മണിക്കൂറുകളുടെ ആയുസ് മാത്രം. അവസാനത്തെ രോഗിയും വൈറസ് മുക്തി നേടിയതിന് പിന്നാലെ ജില്ലയിൽ നാല് പേരിൽ കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയുയർത്തുന്നു. മുംബൈയിൽ നിന്നും വന്നവരിലാണ് കോവിഡ് സ്ഥിരീകരിച്ചത്. രണ്ട് പേർ കുമ്പള സ്വദേശികളും മറ്റുള്ളവർ പൈവളിഗെ, മംഗൽപാടി സ്വദേശികളുമാണ്. ഇവരിൽ കുമ്പള, മംഗൽപാടി സ്വദേശികൾ മെയ് എട്ടിന് ഒരുമിച്ചാണ് ജില്ലയിലേക്ക്...

കേരളത്തിന് വീണ്ടും ആശങ്ക; ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 5 പേർക്കാണ് ഇന്ന് കൊവിഡ്

തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് തിരിച്ചെത്തുന്നവര്‍ക്ക് കൊവിഡ് 19 പിടിപെടുന്നത് ആശങ്കയാവുന്നു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേരില്‍ അഞ്ച് പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ മടങ്ങിയെത്തിയവരാണ്. കാസർകോട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 4 പേര്‍ മഹാരാഷ്‌ട്രയില്‍ നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍ നിന്നുമാണ് നാട്ടിലെത്തിയത്.  രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ്...

പി.എസ്‍.സി ബുള്ളറ്റിനിലെ വംശീയ പരാമര്‍ശം; മൂന്ന് ജീവനക്കാരെ മാറ്റി

തിരുവനന്തപുരം (www.mediavisionnews.in):   പി.എസ്‍.സി ബുള്ളറ്റിനിലെ വംശീയ പരാമര്‍ശത്തിന്‍റെ പേരില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. എഡിറ്റോറിയല്‍ വിഭാഗത്തിലെ മൂന്ന് പേരെ മാറ്റി. ഇന്ന് ചേര്‍ന്ന പി.എസ്.‌സിയുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. ഡൽഹിയിലെ തബ്‍ലീഗ് സമ്മേളനം കോവിഡ് പരത്തി എന്ന് സൂചിപ്പിക്കുന്നതായിരുന്നു പരാമര്‍ശം. ഇതിനെതിരെ വിവിധ വിദ്യാര്‍ഥി സംഘടനകള്‍ ഇന്ന് പിഎസ്‍സി ഓഫീസ് ഉപരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കേരളത്തിൽ ഇന്ന് 07 പേർക്ക് കോവിഡ്;കാസര്‍കോട് 4 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in):   സംസ്ഥാനത്ത് ഇന്ന് ഏഴുപേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു. കാസര്‍കോട് ജില്ലയിലുള്ള നാലുപേര്‍ക്കും, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍കോട് ജില്ലയിലെ നാലുപേര്‍ മഹാരാഷ്ട്രയില്‍നിന്നും പാലക്കാട് ജില്ലയിലുള്ളയാള്‍ ചെന്നൈയില്‍നിന്നും മലപ്പുറം ജില്ലയിലുള്ളയാള്‍ കുവൈത്തില്‍ നിന്നും കഴിഞ്ഞ ദിവസങ്ങളില്‍ വന്നവരാണ്. വയനാട് ജില്ലയിലുള്ളയാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ഉണ്ടായത്....

വാട്‌സ് ആപ്പ് വഴി അശ്ലീല ചിത്രം പോസ്റ്റ് ചെയ്തു; പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

കോഴിക്കോട്: വാട്‌സ് ആപ്പ് വഴി അശ്ലീലം പ്രചരിപ്പിച്ചുവെന്ന് ആരോപണത്തെ തുടര്‍ന്ന് കൂടരഞ്ഞിയിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യുവാണ് രാജിവെച്ചത്. പഞ്ചായത്ത് സെക്രട്ടറി ബ്രജീഷ് രാജി സ്വീകരിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ രണ്ടാഴ്ച മുമ്പാണ് അശ്ലീല ചിത്രം പോസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധം വ്യാപകമായിരുന്നു. ആരോപണ...

തബ്ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വിവാദ ചോദ്യം; മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്ത് പിഎസ്‌സി

തിരുവനന്തപുരം: പിഎസ്‌സി ബുള്ളറ്റിനിൽ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുള്ള വിവാദ ചോദ്യം ചേദിച്ചതിന് നടപടി. എഡിറ്റോറിയൽ ഉദ്യോഗസ്ഥർക്കെതിരെയാണ് പിഎസ്‌സി നടപടി സ്വീകരിച്ചത്. മൂന്ന് പേരെ എഡിറ്റോറിയൽ സ്ഥാനത്ത് നിന്ന് നീക്കി.  ഏപ്രിലിലെ പിഎസ്‌സി ബുള്ളറ്റിനിൽ തബ്ലീഗ് സമ്മേളനത്തെ കുറിച്ചുണ്ടായ ചോദ്യമാണ് വിവാദത്തിന് ഇടയാക്കിയത്. നിസാമുദ്ധീൻ സമ്മേളനം കൊവിഡ്‌ പരത്തിയെന്ന ധ്വനിയുള്ളതായിരുന്നു ചോദ്യം. ഉദ്യോഗസ്ഥർക്കെതിരെ പിഎസ്‌സി അന്വേഷണം നടത്തും. മീഡിയവിഷൻ ന്യൂസ്‌...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നുണ്ടാകില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വിഡിയോ കോണ്‍ഫറന്‍സ് നീണ്ടുപോകാന്‍ സാധ്യതയുള്ളതിനാലാണ് തീരുമാനം. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണി മുതലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി വിഡിയോ കോണ്‍ഫറന്‍സ് നടത്തുന്നത്. ലോക്ക്ഡൗണ്‍ സാഹചര്യങ്ങള്‍ വിലയിരുത്താനായാണ് വിഡിയോ കോണ്‍ഫറന്‍സ്. സാധാരണയായി വൈകുന്നേരം അഞ്ചുമണിക്കാണ് മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിരുന്നത്. ഇതിനു മുന്നോടിയായി വൈകുന്നേരം നാലുമണിക്ക് കൊവിഡ് അവലോകന യോഗവും ചേരുമായിരുന്നു. എന്നാല്‍...

കേരളത്തിലേക്കുള്ള ആദ്യ തീവണ്ടി ബുധനാഴ്ച; കേരളത്തിൽ 9 സ്റ്റോപ്പുകൾ, യാത്ര കൊങ്കൺ വഴി

ന്യൂഡല്‍ഹി: (www.mediavisionnews.in) കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ട്രെയിന്‍ സര്‍വീസുകള്‍ മെയ് 12 മുതല്‍ പുനരാരംഭിക്കും. ആദ്യ ഘട്ടത്തില്‍ ഓടുന്ന ട്രെയിനുകളുടെ ലിസ്റ്റ് റെയില്‍വേ പുറത്ത് വിട്ടു. ന്യൂഡല്‍ഹിയില്‍നിന്ന് മുംബൈ, ബാംഗ്ലൂര്‍, ചെന്നെ, തിരുവനന്തപുരം തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ 15 കേന്ദ്രങ്ങളിലേക്കും തിരിച്ചും ആകെ 30 സര്‍വീസ് ആണ് ഉണ്ടായിരിക്കുക.  കേരളത്തിലേക്കുള്ള ആദ്യ ട്രെയിന്‍ ബുധനാഴ്ച...

ലോക്ഡൗൺ ഇഫക്ട്: വൈദ്യുതി ബില്ലിൽ കനത്ത വർധന; തലയിൽ കൈവെച്ച്​ ഉപഭോക്താക്കൾ

കൊച്ചി: (www.mediavisionnews.in) അടച്ചിടലിൽ ആളുകൾ വീട്ടിൽതന്നെ കഴിഞ്ഞതിനാൽ വൈദ്യുതിനിരക്കിൽ കുത്തനെ വർധന. ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് പലരും. 30 ശതമാനംവരെ വർധന വന്നവരുണ്ട്. രണ്ടു കാരണമാണ് പ്രധാനമായുള്ളത്. എല്ലാവരും വീട്ടിലുണ്ടായിരുന്നതിനാൽ വൈദ്യുതോപകരണങ്ങളുടെ ഉപയോഗം കൂടി. അടച്ചിടൽ കാലത്ത് കൃത്യമായി മീറ്റർ റീഡിങ് നടക്കാഞ്ഞതിനാൽ വൈദ്യുതോപയോഗം ഉയർന്ന സ്ലാബിലേക്കു കയറിയതാണ് മറ്റൊരു കാരണം. ഇത്തരം പരാതികൾ പരിഹരിക്കുമെന്ന്...

ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്ന നിലപാടില്‍ കേരളം; മേഖലകള്‍ തിരിച്ച് നിയന്ത്രണം മതി

തിരുവനന്തപുരം: (www.mediavisionnews.in) പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് നടത്തുന്ന വീഡിയോ കോണ്‍ഫറന്‍സില്‍ സംസ്ഥാനം കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടേക്കും. ലോക് ഡൗണ്‍ നീട്ടേണ്ടതില്ലെന്നും രോഗവ്യാപനത്തിന്റെ തോത് അടിസ്ഥാനമാക്കി മേഖലകള്‍ തിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ മതിയെന്നുമാണ് സംസ്ഥാനത്തിന്റെ അഭിപ്രായം. മേയ് 17ന് രാജ്യവ്യാപക ലോക്ക് ഡൗണ്‍ അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യവും തുടര്‍ന്നുള്ള കാര്യങ്ങള്‍ സംബന്ധിച്ച നിലപാടും മുഖ്യമന്ത്രി...
- Advertisement -spot_img

Latest News

മകളെ കെട്ടിക്കാന്‍ 200 കോടി ആസ്തിയുള്ള പയ്യനെ വേണം, ആഗ്രഹം നടക്കാന്‍ ലക്ഷങ്ങള്‍ ചിലവാക്കി പിതാവ്

പെണ്‍കുട്ടികള്‍ക്ക് വിവാഹപ്രായമെത്തിയാല്‍ പിന്നെ അവര്‍ക്ക് അനുയോജ്യരായ വരനെ കണ്ടെത്തുകയെന്നതാണ് മാതാപിതാക്കളുടെ ഏറ്റവും വലിയ സ്വപ്നം. മകളെ സ്‌നേഹിക്കുന്ന ഒരു പങ്കാളിക്കായി ഭൂരിഭാഗം മാതാപിതാക്കളും ആദ്യം ആശ്രയിക്കുക...
- Advertisement -spot_img