വാട്‌സ് ആപ്പ് വഴി അശ്ലീല ചിത്രം പോസ്റ്റ് ചെയ്തു; പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു

0
119

കോഴിക്കോട്: വാട്‌സ് ആപ്പ് വഴി അശ്ലീലം പ്രചരിപ്പിച്ചുവെന്ന് ആരോപണത്തെ തുടര്‍ന്ന് കൂടരഞ്ഞിയിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജിവെച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് മാത്യുവാണ് രാജിവെച്ചത്.

പഞ്ചായത്ത് സെക്രട്ടറി ബ്രജീഷ് രാജി സ്വീകരിച്ചു. സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ അംഗങ്ങളായ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ രണ്ടാഴ്ച മുമ്പാണ് അശ്ലീല ചിത്രം പോസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധം വ്യാപകമായിരുന്നു. ആരോപണ വിധേയനായ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസി. തോമസ് മാത്യു രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍, യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നിവര്‍ ഗ്രാമപഞ്ചായത്തോഫീസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. പ്രതിഷേധം ശകതമായതോടെയാണ് വൈസ് പ്രസിഡന്റ് രാജിവെക്കാന്‍ തീരുമാനിച്ചത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ പോസ്റ്റ് ചെയ്തതിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഐ ടി ആക്ട് പ്രകാരം ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here