ദുബായ്: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ശക്തമായതോടെ യുഎഇ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളെ ആക്രമണം ശക്തമായി ബാധിച്ചു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ 4 പേർക്ക് പരിക്കേറ്റു. വിമാനത്താവള മേഖലയിൽ ഡ്രോണുകൾക്കും ഗ്ലൈഡറുകൾക്കും നിരോധനം ഏർപ്പെടുത്തി. അബുദാബിയിലെ സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലുണ്ടായ സംഭവത്തിൽ ഒരു ഏഷ്യൻ പൗരൻ മരിച്ചതായും 7...
യുഎഇയിലെ അബുദാബിയിലും ബഹ്റൈനിലും ഖത്തറിലും യുഎസ് സൈനിക താവളങ്ങളിൽ ഇറാന്റെ മിസൈൽ ആക്രമണം നടന്നതായി റിപ്പോർട്ട്. ബഹ്റൈനിലെ ജുഫൈർ മേഖലയിലെ യുഎസ് നാവിക താവളത്തിൽനിന്ന് പുക ഉയരുന്നത് കണ്ടതായി റിപ്പോർട്ടുകൾ. പൗരന്മാർ എത്രയുംപെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്ന നിർദേശം ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾ വീടിനുള്ളിൽ കഴിയണമെന്ന് ഖത്തറും മുന്നറിയിപ്പ് നൽകി. സൈനിക...
ദുബൈ: മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ മുൻകരുതലിന്റെ ഭാഗമായി യുഎഇ വ്യോമപാത ഭാഗികമായി അടച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു. വിമാനങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും രാജ്യത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനുമാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. വിമാന സമയക്രമത്തിലെ മാറ്റങ്ങൾ അറിയാൻ യാത്രക്കാർ ബന്ധപ്പെട്ട എയർലൈനുകളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ...
ദോഹ: പ്രദേശത്ത പ്രത്യേക സാഹചര്യത്തിൽ ദേശീയ അടിയന്തര മുന്നറിയിപ്പ് പുറപ്പെടുവിച്ച് ഖത്തർ. സൈനിക കേന്ദ്രങ്ങളുടെ പരിസരത്ത് നിന്ന് എല്ലാവരും അകന്നു നിൽക്കണമെന്നും വീട്ടിലോ മറ്റെവിടെയെങ്കിലുമായോ അകത്തുതന്നെ തുടരണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. അപകടസാധ്യത ഒഴിവാക്കാൻ അത്യാവശ്യ സന്ദർഭങ്ങളിൽ ഒഴികെ പുറത്തുപോകുകയോ ചുറ്റിക്കറങ്ങുകയോ ചെയ്യരുതെന്നും അധികൃതർ അഭ്യർത്ഥിച്ചു.
അതേസമയം, ഖത്തറിലെ സ്ഥിതി സുരക്ഷിതമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ...
മനാമ: അമേരിക്കയുടെയും ഇസ്രയേലിന്റെയും സംയുക്ത ആക്രമണത്തിന് പിന്നാലെ ഇറാന്‍റെ തിരിച്ചടി കൂടുതൽ രാജ്യങ്ങളിലേക്ക്. ഇസ്രയേലിൽ അതിശക്ത ആക്രമണം നടത്തിയതിന് പിന്നാലെ ബഹ്റൈനിലും ഇറാൻ ആക്രമണം നടത്തി. ബഹ്റൈനിലെ യു എസ് അഞ്ചാം കപ്പൽ പടയുടെ (US 5th Fleet) ആസ്ഥാനത്തിന് നേരെയാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയത്. ബഹ്റൈനിൽ ശക്തമായ സ്ഫോടനങ്ങൾ ഉണ്ടായതായും അപായ...
ഒമാനിൽ ഈ വർഷത്തെ റമസാൻ വ്രതാനുഷ്ഠാനം ഫെബ്രുവരി 19 വ്യാഴാഴ്ച മുതൽ ആരംഭിക്കുമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ചരിത്രത്തിലാദ്യമായാണ് മാസപ്പിറവി സംബന്ധിച്ച പ്രഖ്യാപനം രാജ്യം മുൻകൂട്ടി നടത്തുന്നത് എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.
ഫെബ്രുവരി 17 ചൊവ്വാഴ്ച (ശഅബാൻ 29) മാസപ്പിറവി ദൃശ്യമാകാൻ സാധ്യതയില്ലാത്തതിനാൽ, ഫെബ്രുവരി 18 ബുധനാഴ്ച ശഅബാൻ 30...
പനജി: ലിയോണൽ മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്. ഈമാസം 22ന് ഗോവയിലാണ് സൗദി ക്ലബ് അൽ നസ്ർ താരമായ റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുക. 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അൽ നസ്ർ എഫ് സി ഗോവയെ നേരിടും. നേരത്തേ, റൊണാൾഡോ ഈ മത്സരത്തിനായി...
ദോഹ: വെടിനിർത്തൽ ധാരണകൾ സംബന്ധിച്ച ചർച്ചയ്ക്കിടെ ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ ആക്രമണം നടത്തി ഇസ്രയേൽ. ഉഗ്രസ്‌ഫോടനമാണ് ദോഹയിൽ നടന്നത്. ഉന്നം മുതിർന്ന ഹമാസ് നേതാക്കളെന്ന് സൂചന. ഹമാസ് ഉന്നത നേതൃത്വത്തെ ലക്ഷ്യം വെച്ചായിരുന്നു അക്രമണം. ആക്രമണം ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
ദോഹ: ഖത്തറിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ആക്രമണം നടത്തി ഇറാൻ. പത്തോളം മിസൈൽ ആക്രമണമാണ് ഇറാൻ നടത്തിയത്. അമേരിക്കയ്ക്കെതിരെ സൈനിക നടപടി തുടങ്ങിയെന്ന് ഇറാൻ വ്യക്തമാക്കി. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഖത്തറിലെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ത്യക്കാരോട് പുറത്തിറങ്ങരുതെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. അധികൃതർ നൽകുന്ന നിർദേശങ്ങൾ അനുസരിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഇറാക്കിലെ അമേരിക്കൻ താവളം ആക്രമിച്ചതായി അറബ്...
ദുബായ് : അപൂർവമായി ലഭിക്കുന്ന ഭാഗ്യമാണ് അറുപതുകാരനായ മലയാളി പോൾ ജോസ് മാവേലിയെ ദുബായിൽ തേടിയെത്തിയത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ പോൾ ജോസ് മാവേലിക്കാണ് ബമ്പർ സമ്മാനം ലഭിച്ചത്. നറുക്കെടുപ്പിലെ സീരീസ് 503ൽ ബമ്പർ സമ്മാനമായ 10 ലക്ഷം ഡോളറാണ് (എട്ടരകോടിയിലേറെ രൂപ) ഇദ്ദേഹം സ്വന്തമാക്കിയത്. മേയ് 19ന് ഓൺലൈനായി...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12 ആയി. നാല് പേർ വൈറസ് ബാധയേറ്റ് മരിക്കുകയും ചെയ്തു. ജൂൺ 26നും ജൂലൈ 16നും ഇടയിൽ...