ദുബൈ: അബൂദബിയിലെ യു.എസ് എംബസിയും ദുബൈയിലെ യു.എസ് കോൺസുലേറ്റും മേഖലയിലെ നിലവിലെ സാഹചര്യം പരിഗണിച്ച് താൽക്കാലികമായി അടച്ചതായി അധികൃതർ അറിയിച്ചു. യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെൻറിന്‍റെ നിർദേശപ്രകാരമാണ് നടപടി.
ചൊവ്വാഴ്ച രാത്രി അമേരിക്കൻ കോൺസുലേറ്റിന് സമീപം ഡ്രോൺ പതിച്ചതിനെ തുടർന്ന് തീപിടിത്തമുണ്ടായിരുന്നു. സംഘർഷത്തിന്‍റെ സാഹചര്യത്തിൽ അടിയന്തരമല്ലാത്ത യു.എസ് സർക്കാർ ജീവനക്കാരോട് രാജ്യം വിടാൻ നേരത്തെ നിർദേശിച്ചിരുന്നു.
ഇതിന് പിന്നാലെയാണ്...
കുവൈത്ത് സിറ്റി: മൂന്ന് F15 വിമാനങ്ങൾ തകർന്നതായി സ്ഥിരീകരിച്ച് അമേരിക്ക. കുവൈത്ത് വ്യോമപ്രതിരോധ സംവിധാനങ്ങൾ അബദ്ധത്തിൽ വീഴ്ത്തിയത് എന്നാണ് വാദം. 'ഫ്രണ്ട്‍ലി ഫയര്‍' എന്നാണ് യുദ്ധ വിമാനങ്ങള്‍ തകര്‍ന്നതിനെ കുറിച്ച് അമേരിക്ക വിശേഷിപ്പിച്ചത്.
അമേരിക്കയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണിത്. അമേരിക്കയുടെ ഏറ്റവും പ്രധാനപ്പെട്ട യുദ്ധവിമാനങ്ങളിലൊന്നാണ് f-15. വലിയ സവിശേഷതകളുള്ള വിമാനങ്ങളാണിത്. അമേരിക്കൻ സൈനിക വിമാനങ്ങള്‍ തകര്‍ന്ന്...
ഒമാൻ തീരത്ത് ഇറാൻ നടത്തിയ കപ്പലാക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൂടി മരിച്ചു. വിദേശകാര്യ മന്ത്രാലയം മരണം സ്ഥിരീകരിച്ചു. കപ്പലാക്രമണത്തിൽ ഇതോടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു.
എംവിഡി വ്യോം, എംവി സ്കൈലൈറ്റ് കപ്പലുകൾ ആണ് ആക്രമിച്ചത്. എംവിഡി വ്യോമിൽ ഒരാളും എംവി സ്കൈലൈറ്റിൽ രണ്ട് ഉത്തരേന്ത്യക്കാരുമാണ് മരിച്ചത്.
ദുബായ്: യാത്ര മുടങ്ങി കുടുങ്ങിപ്പോയ യാത്രക്കാർക്ക് കരുതലുമായി ദുബായ്, അബുദാബി ഭരണകൂടങ്ങൾ. വിമാനസർവീസുകളടക്കം മുടങ്ങിയതിനാൽ കുടുങ്ങിപ്പോയ അന്താരാഷ്ട്ര സന്ദർശകരുടെ താമസസൗകര്യം നീട്ടിനൽകാൻ ദുബായ്, അബുദാബി ഭരണകൂടങ്ങൾ ഹോട്ടലുകൾക്ക് നിർദേശം നൽകി. അതിഥികളുടെ ക്ഷേമത്തിന് മുൻഗണന നൽകണമെന്നും രാജ്യംവിടാൻ കഴിയാത്ത യാത്രക്കാരോട് മുറികൾ ഒഴിയാൻ ആവശ്യപ്പെടരുതെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്.
ദുബായിലെ സാമ്പത്തിക-ടൂറിസം വകുപ്പ് ഔദ്യോഗികമായി തന്നെ ഇക്കാര്യങ്ങളെല്ലാം ഹോട്ടൽ...
ഒമാന്‍ തീരത്ത് വീണ്ടും ഇറാന്റെ ആക്രമണം. കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരന്‍ മരിച്ചു. ആളില്ലാത്ത കപ്പലുകള്‍ ഉപയോഗിച്ചാണ് ഭീമന്‍ ചരക്കുകപ്പലിനെ ഇറാന്‍ ആക്രമിച്ചിരിക്കുന്നത്. സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ഭാഗത്താണ് ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ തീപിടിത്തവും കേടുപാടുകളും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്.
അബുദാബി: പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ വധിച്ചതിനുള്ള പ്രതികാരമായി അമേരിക്കൻ-ഇസ്രയേൽ സൈനിക താവളങ്ങളിലേക്കുള്ള ഇറാന്‍റെ തിരിച്ചടിയിൽ രൂക്ഷമായ ആക്രമണമാണ് യു എ ഇ നേരിടുന്നത്. യു എ ഇയ്ക്ക് നേരെ ഇറാന്റെ അതിശക്തമായ മിസൈൽ - ഡ്രോൺ ആക്രമണമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്. 165 ബാലസ്റ്റിക് മിസൈലുകളും 2 ക്രൂസ് മിസൈലുകളും 541 ഡ്രോണുകളുമാണ്...
ദുബൈ: പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, ദുബൈയിൽ നിന്ന് ഇന്ത്യക്കാരെ പ്രത്യേക വിമാനത്തിൽ ഒഴിപ്പിക്കുന്നു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം (MEA) വ്യക്തമാക്കി. നയതന്ത്ര ഉദ്യോഗസ്ഥരെയും വി.ഐ.പി.കളെയും വഹിച്ചുകൊണ്ടുള്ള വിമാനം ശനിയാഴ്ച ദുബൈയിൽ നിന്ന് പുറപ്പെട്ടുവെന്ന പ്രചാരണവും തെറ്റാണെന്ന് മന്ത്രാലയം അറിയിച്ചു.
ഇന്ത്യക്കാർ വിദേശകാര്യ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്നും...
ഒമാനിലെ മുസന്ദം പെനിൻസുലയ്ക്ക് സമീപം ഞായറാഴ്ച ഇറാൻ എണ്ണടാങ്കർ ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ നിന്ന് 20 ജീവനക്കാരെയും സുരക്ഷിതമായി ഒഴിപ്പിച്ചു. പലാവു പതാക ഘടിപ്പിച്ച് സഞ്ചരിച്ചിരുന്ന ‘സ്കൈലൈറ്റ്’ എന്ന ടാങ്കറിന് നേരെയാണ് ആക്രമണമുണ്ടായത്. മുസന്ദം ഗവർണറേറ്റിലെ ഖസബ് തുറമുഖത്തിന് ഏകദേശം അഞ്ച് നോട്ടിക്കൽ മൈൽ വടക്ക് മാറിയാണ് സംഭവം. പ്രധാന അന്താരാഷ്ട്ര കപ്പൽ പാതയ്ക്ക്...
ദുബായ്: ഗൾഫ് മേഖലയിൽ ആക്രമണം തുടർന്ന് ഇറാൻ. ഒരുമണിക്കൂറിനിടെ ദുബായിൽ മൂന്ന് വലിയ സ്‌ഫോടനങ്ങളുണ്ടായി. ഖത്തർ തലസ്ഥാനമായ ദോഹയിൽ 11 സ്‌ഫോടനങ്ങൾ നടന്നുവെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. ഖത്തറിലേയ്ക്ക് 65 മിസൈലുകളും 12 ഡ്രോണുകളും ഇറാൻ വർഷിച്ചു. ഖത്തറിൽ വിവിധ ആക്രമണങ്ങളിൽ 8 പേർക്ക് പരിക്കറ്റിട്ടുണ്ട്. കുവൈറ്റിലും സൈറൺ മുഴങ്ങി.
ഇസ്രയേൽ- യുഎസ് ആക്രമണത്തിനെതിരായ തിരിച്ചടിയുടെ...
ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ വധിച്ചത് ഖമനെയി അടക്കമുള്ള നേതാക്കളെ വധിച്ചത് 30 ബോംബുകൾ തുടർച്ചയായി വർഷിച്ചെന്ന് റിപ്പോർട്ട്. ഖമനയിയെയും കൂട്ടാളികളെയും ഒന്നിച്ച് വധിക്കാനുള്ള സമയം നിരീക്ഷിച്ച് കണ്ടെത്തിയ ശേഷമായിരുന്നു ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണം. ഖമനേയി എവിടെയാണെന്ന് ഇന്റലിജൻസ്, ട്രാക്കിംഗ് സംവിധാനങ്ങൾ നിരീക്ഷിച്ചു. ഒടുവിൽ തന്റെ ഓഫിസിൽ ഉണ്ടെന്ന് ഉറപ്പ് വരുത്തി, യാതൊരു...
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ മൂന്നാഴ്ചക്കുള്ളിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 12 ആയി. നാല് പേർ വൈറസ് ബാധയേറ്റ് മരിക്കുകയും ചെയ്തു. ജൂൺ 26നും ജൂലൈ 16നും ഇടയിൽ...