ചരിത്രത്തിൽ ആദ്യമായി സൗദി അറേബ്യയിൽ കഅബ കിസ്‌വ മാറ്റിവയ്ക്കൽ ചടങ്ങിൽ പങ്കെടുത്ത് സ്ത്രീകൾ. മുഹറം ഒന്ന് ഹിജ്‌റ കലണ്ടർ പ്രകാരമുള്ള പുതുവർഷദിനത്തിൽ നടന്ന കഅബയിലെ കിസ്‌വമാറ്റ ചടങ്ങിൽ വനിതകളെ പങ്കെടുപ്പിച്ചുകൊണ്ടാണ് പുതിയ മാറ്റം. ഇതിന്റെ ദൃശ്യങ്ങൾ സൗദി പ്രസ് ഏജൻസി സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചു.
സൗദി അറേബ്യയിലെ ഗ്രാൻഡ് മോസ്‌കിൻ്റെയും പ്രവാചകൻ്റെ പള്ളിയുടെയും പരിപാലനത്തിനായുള്ള ജനറൽ...
പ്രവാസിമലയാളി വ്യവസായികള്‍ ആരംഭിച്ച സെറ്റ്ഫ്‌ളൈ ഏവിയേഷന്റെ കീഴിലുള്ള 'എയര്‍ കേരള' വിമാന സര്‍വീസിന് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പ്രവര്‍ത്തനാനുമതി. ദുബായിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് 'എയര്‍ കേരളയക്ക്' പ്രവര്‍ത്തനാനുമതി ലഭിച്ചതായി സെറ്റ് ഫ്‌ളൈ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചത്.
അനുമതി ലഭിച്ചതിനു പിന്നാലെ പുതിയ സര്‍വീസും 'എയര്‍ കേരള' പ്രഖ്യാപിച്ചു. തുടക്കത്തില്‍ ആഭ്യന്തര സര്‍വീസ് ആരംഭിക്കാനാണ്...
ദുബൈ: തിരക്കേറിയതോടെ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. യാത്രക്കാരല്ലാത്തവര്‍ക്ക് ഈ മാസം 17 വരെയാണ് വിമാനത്താവളത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. തിരക്കേറുമ്പോള്‍ ടെര്‍മിനലിലേക്ക് യാത്രക്കാര്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.
ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ പൊതുഗതാഗതത്തിനും അംഗീകൃത എയര്‍പോര്‍ട്ട് വാഹനങ്ങൾക്കും മാത്രമേ അനുവാദമുള്ളൂ. സ്വകാര്യ വാഹനങ്ങളിൽ എത്തുന്നവർ പാർക്കിങ് ടെർമിനലുകളിൽ നിർത്തണം. ജൂലൈ 6 മുതല്‍...
യുഎഇയിലും ഇനി ക്യുആര്‍ കോഡ് അധിഷ്ഠിത യുപിഐ പണമിടപാടുകള്‍ നടത്താനാവും. എന്‍പിസിഐ ഇന്റര്‍നാഷണല്‍ പേമെന്റ്‌സ് ലിമിറ്റഡാണ് ഇക്കാര്യം അറിയിച്ചത്. മധ്യേഷ്യയിലും ആഫ്രിക്കയിലും ഡിജിറ്റല്‍ പണമിടപാട് സേവനങ്ങള്‍ എത്തിക്കുന്ന നെറ്റ് വര്‍ക്ക് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുമായി സഹകരിച്ചാണ് ക്യുആര്‍ കോഡ് അധിഷ്ടിത യുപിഐ പണമിടപാടുകള്‍ യുഎഇയില്‍ എത്തിച്ചിരിക്കുന്നത്. ഇതുവഴി രണ്ട് ലക്ഷത്തോളം പിഒഎസ് ടെര്‍മിനലുകളില്‍ ഇനി...
ബിഗ് ടിക്കറ്റ് സീരീസ് 264 ഡ്രോയിൽ 10 മില്യൺ ദിർഹം ഗ്രാൻഡ് പ്രൈസ് നേടിയത് ഇന്ത്യക്കാരനായ റൈസുർ റഹ്മാൻ.
ദുബായിൽ 2005 മുതൽ ഭാര്യക്കും മകനുമൊപ്പം താമസിക്കുന്ന റൈസുർ, ഓൺലൈനായാണ് ടിക്കറ്റെടുത്തത്. 18 മാസമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട് അദ്ദേഹം. എസ്.ഐ ഗ്ലോബൽ ഗ്രൂപ്പ് എന്ന സ്ഥാപനത്തിന്റെ സി.ഇ.ഒയാണ് റൈസുർ. പുതിയ നിക്ഷേപ സാധ്യതകൾക്കായി...
റിയാദ്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടോമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. ഇന്ന് രാവിലെ റിയാദ് ക്രിമിനല്‍ കോടതിയാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. കേസിലെ ഇരുവിഭാഗം അഭിഭാഷകരും കോടതിയില്‍ എത്തിയിരുന്നു. എംബസി ഉദ്യോഗസ്ഥര്‍ റഹീമിന്റെ കുടുംബത്തിന്റെ പവര്‍ ഓഫ് അറ്റോണി സിദ്ദിഖ്...
അബുദബി: 2023ൽ പ്രവാസികൾ ഏറ്റവും കൂടുതൽ പണം നാട്ടിലേക്കയക്കുന്ന അറബ് രാജ്യങ്ങളിൽ ഒന്നാം സ്ഥാനത്ത് യുഎഇ. ഏകദേശം 38.5 ബില്യൺ ഡോളറാണ് യുഎഇയിൽ നിന്നും പ്രവാസികൾ നാട്ടിലേക്കയച്ചത്. ലോകബാങ്കിന്റെ 'മൈഗ്രേഷൻ ആൻഡ് ഡവലപ്‌മെന്റ് ബ്രീഫ്' റിപ്പോർട്ടിലാണ് ഇത് പറയുന്നത്.
സൗദി അറേബ്യയാണ് രണ്ടാം സ്ഥാനത്ത്. 38.4 ബില്യൺ ഡോളറാണ് സൗദിയിൽ നിന്ന് നാട്ടിലേക്ക് അയച്ചതെന്നാണ് റിപ്പോർട്ടിൽ...
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ പരസ്യം ചെയ്യാൻ ആഗ്രഹമുണ്ടോ? ഇപ്പോൾ പല സിനിമകളുടെ ഉൾപ്പടെ നിരവധി പരസ്യങ്ങൾ ബുർജ് ഖലീഫയിൽ പ്രദര്ശിപ്പിക്കാറുണ്ട്. പരസ്യം ചെയ്യാൻ ആഗ്രഹിക്കുണ്ടെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഒന്നാമതായി, ബുർജ് ഖലീഫയിൽ ഒരു പരസ്യം പ്രദർശിപ്പിക്കുന്നതിന്, കെട്ടിടത്തിൻ്റെ ഉടമയായ എമാർ പ്രോപ്പർട്ടീസിൽ നിന്ന് നിങ്ങൾക്ക് അനുമതി ആവശ്യമാണ്....
കോഴിക്കോട്: ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോഴിക്കോട് സിറ്റി പൊലിസ്. ആഘോഷങ്ങളുടെ പേരില്‍ നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്നും നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍...