Sunday, May 11, 2025

Gulf

സൗദി പ്രവാസികളുടെ ബഹ്റൈന്‍ വഴിയുള്ള യാത്രയും മുടങ്ങി; പുതിയ തീരുമാനം ഇന്ന് മുതല്‍

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദിയിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളെ ദുഃഖത്തിലാഴ്ത്തി ബഹ്റൈന്റെ പുതിയ തീരുമാനം. റസിഡന്റ് വിസ ഇല്ലാത്തവരെ ബഹ്റൈനില്‍ പ്രവേശിപ്പിക്കേണ്ട എന്ന തീരുമാനം ഇന്ന് മുതല്‍ നടപ്പാവും. ഇന്ത്യയടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് 14 ദിവസം ക്വാറന്റീനില്‍ കഴിയണം എന്ന നിബന്ധന പാലിക്കാനുള്ള ഏക ഇടത്താവളം ബഹ്റൈന്‍ മാത്രമായിരുന്നു. ബഹ്റൈനില്‍...

യുഎഇയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയാല്‍ പിടി വീഴും; ആറുമാസം തടവ്

ദുബൈ: യുഎഇയില്‍ പൊതുസ്ഥലത്തും സാമൂഹികമാധ്യമങ്ങളിലൂടെയും പൊതുമര്യാദകള്‍ ലംഘിക്കുകയോ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തുകയോ ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കും. കുറഞ്ഞത് ആറുമാസം തടവുശിക്ഷയാണ് നിയമലംഘകര്‍ക്ക് ലഭിക്കുക. സ്ത്രീകള്‍, 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവരെ അപമാനിച്ചാല്‍ ഒരു വര്‍ഷത്തെ തടവും 10,000 ദിര്‍ഹവുമാണ് ശിക്ഷ. സ്ത്രീകള്‍ക്ക് മാത്രം പ്രവേശനമുള്ള കടകളിലും മേഖലകളിലും പുരുഷന്മാര്‍ വേഷം മാറിയെത്തിയാല്‍ ഒരു വര്‍ഷം തടവോ...

യാത്രാ വിലക്കിനിടയിലും മലയാളിയും കുടുംബവും യുഎഇയിലെത്തി; ചെലവഴിച്ചത് 40 ലക്ഷം രൂപ

ദുബൈ: ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനിടയിലും മലയാളിയും കുടുംബവും യുഎഇയിലെത്തി. ഇതിനായി ചെലവഴിച്ചത് 40 ലക്ഷം രൂപയും! പാലക്കാട് സ്വദേശിയും ഷാര്‍ജ ആസ്ഥാനമായുള്ള അല്‍ റാസ് ഗ്രൂപ്പിന്റെ എംഡിയുമായ പി ഡി ശ്യാമളനും കുടുംബവും ഉള്‍പ്പെടുന്ന 13 അംഗ സംഘമാണ് സ്വകാര്യ ജെറ്റില്‍ കൊച്ചിയില്‍ നിന്ന് ദുബൈ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്....

യാത്രാവിലക്ക് ഈ മാസം 17ന് നീക്കും; അന്താരാഷ്ട്ര സർവീസിന് സൗദി വിമാനത്താവളങ്ങൾ പൂർണ സജ്ജം

റിയാദ്: കൊവിഡിനെ തുടർന്ന് സൗദി അറേബ്യ കഴിഞ്ഞ വർഷം മാർച്ച് 15ന് ഏർപ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും. അന്ന് പുലർച്ചെ ഒരു മണി മുതൽ വിമാന സർവീസുകൾ ആരംഭിക്കാനും സ്വീകരിക്കാനും കഴിയും വിധം രാജ്യത്തെ മുഴുവൻ വിമാനത്താവളങ്ങളും തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. അന്താരാഷ്ട്ര സർവീസുകൾക്കുള്ള വിലക്ക് നീങ്ങുന്നതോടെ ആളുകൾക്ക്...

99-41-0 കിറുകൃത്യം! വെറും’തള്ള്, കുറച്ചൂടെ’യെന്ന് പരിഹാസം; ഫലം വന്നപ്പോള്‍ പ്രവാസി യുവാവിന് കൈയ്യടികള്‍

ദുബായ്: എല്ലാ സമയത്തെയും തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഫലം മീഡിയകളും വ്യക്തികളുമൊക്കെ പ്രവചിക്കാറുണ്ട്. അക്കൂട്ടത്തില്‍ ചിലപ്പോഴൊക്കെ പ്രവചനം ശരിയാകാറുമുണ്ട്. അങ്ങനെ ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഒരാളുണ്ട് അങ്ങ് ദുബായിയില്‍. തൃശൂര്‍ ചാവക്കാട് അണ്ടത്തോട് സ്വദേശിയായ 27കാരന്‍ അല്‍ അമീനാണ് ആ സൂപ്പര്‍ പ്രചവനം നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് തൊട്ടുമുന്‍പത്തെ ദിവസം ഫേസ്ബുക്കിലും വാട്‌സാപ്പ്...

‘ഒരിക്കലും നിരാശരാകരുത്, ഒരുനാള്‍ ഭാഗ്യം തേടിയെത്തും’; ബിഗ് ടിക്കറ്റിലൂടെ 24 കോടി നേടി പ്രവാസി

അബുദാബി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഇത്തവണ കോടീശ്വരന്മാരായത് മൂന്നുപേര്‍. ഡ്രീം 12 മില്യന്‍ സീരീസ് നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) നേടിയത് ശ്രീലങ്കയില്‍ നിന്നുള്ള മുഹമ്മദ് മിഷ്ഫാക്കാണ്. ഏപ്രില്‍ 29നാണ് സമ്മാനാര്‍ഹമായ 054978 എന്ന നമ്പരിലുള്ള ടിക്കറ്റ് മുഹമ്മദ് വാങ്ങിയത്. കഴിഞ്ഞ 10 വര്‍ഷമായി ദുബൈയില്‍...

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 24 കോടി സ്വന്തമാക്കി പ്രവാസി

അബുദാബി: ബിഗ് ടിക്കറ്റ്  227-ാം സീരിസ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം (24 കോടിയിലധികം ഇന്ത്യന്‍ രൂപ) സ്വന്തമാക്കി പ്രവാസി. ദുബൈയില്‍ താമസിക്കുന്ന ശ്രീലങ്കന്‍ സ്വദേശി മുഹമ്മദ് മിഷ്ഫാക്കിനാണ് ഇത്തവണത്തെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ഗ്രാന്റ് പ്രൈസായ 1.2 കോടി ദിര്‍ഹം ലഭിച്ചത്. ഏപ്രില്‍ 29നാണ് സമ്മാനാര്‍ഹമായ 054978 എന്ന നമ്പരിലുള്ള ടിക്കറ്റ് മുഹമ്മദ് വാങ്ങിയത്. രണ്ടാം സമ്മാനമായ 30 ലക്ഷം ദിര്‍ഹം (6 കോടിയിലധികം ഇന്ത്യന്‍...

സൗദി അറേബ്യയില്‍ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് നീക്കും

റിയാദ്: കൊവിഡിനെ തുടര്‍ന്ന് സൗദി അറേബ്യ ഏര്‍പ്പെടുത്തിയ അന്താരാഷ്ട്ര യാത്രാവിലക്ക് മെയ് 17ന് തന്നെ പിന്‍വലിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം. അന്ന് പുലര്‍ച്ചെ ഒരു മണിയോടെ രാജ്യത്തിന്റെ കര, ജല, വ്യാമ ഗതാഗതം സാധാരണ നിലയിലേക്ക് തിരിച്ചുവരും. ഇതോടെ സ്വദേശികള്‍ക്ക് രാജ്യത്തിന് പുറത്തു യാത്ര ചെയ്യുന്നതിന് അനുമതിയുണ്ടാവും. എന്നാല്‍ ഇത്തരത്തില്‍ യാത്ര ചെയ്യുന്നതിന് ആരോഗ്യ...

‘സൗദിയില്‍ ഈദ് ദിനത്തില്‍ കര്‍ഫ്യൂ’; പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍

റിയാദ്: സൗദി അറേബ്യയില്‍ പെരുന്നാള്‍ ദിനത്തില്‍ പ്രത്യേക കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്ത നിഷേധിച്ച് അധികൃതര്‍. അത്തരം സാഹചര്യം നിലവിലില്ലെന്നും വാര്‍ത്ത തെറ്റാണെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദുല്‍ ആലി പറഞ്ഞു. ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കാന്‍ ഈ മാസം അവസരം; ഇത്തവണ രണ്ട് പേര്‍ കോടീശ്വരന്മാരാകും അധികൃതര്‍ സാഹചര്യങ്ങള്‍ സൂക്ഷ്മമായി...

ബിഗ് ടിക്കറ്റിലൂടെ 30 കോടി സ്വന്തമാക്കാന്‍ ഈ മാസം അവസരം; ഇത്തവണ രണ്ട് പേര്‍ കോടീശ്വരന്മാരാകും

അബുദാബി: വലിയ സ്വപ്‍നങ്ങള്‍ സാക്ഷാത്കരിക്കാന്‍ നിരന്തരം ശ്രമിക്കുന്ന ബിഗ് ടിക്കറ്റ്, ഇത്തവണ ഒന്നിന് പകരം രണ്ട് കോടീശ്വരന്മാരെ സൃഷ്‍ടിച്ച് ഉപഭോക്താക്കളെ അമ്പരപ്പിക്കാനൊരുങ്ങുകയാണ്. എല്ലാ മാസവും ക്യാഷ് പ്രൈസുകളും ഡ്രീം കാറും സമ്മാനിക്കുന്ന ബിഗ് ടിക്കറ്റിന്റെ എല്ലാം സമ്മാനങ്ങളും ഉറപ്പുള്ളതാണ്.  സമ്മാനങ്ങള്‍ പിന്നീട് ഒരിക്കലേക്ക് മാറ്റിവെക്കാറേയില്ല. ഇത്തവണ ഫന്റാസ്റ്റിക് 15 മില്യന്‍ നറുക്കെടുപ്പില്‍ ഒന്നാം സമ്മാനം നേടുന്നയാളിന് 1.5...
- Advertisement -spot_img

Latest News

വെടിനിർത്തൽ ലംഘിച്ച് പാകിസ്താൻ; ശ്രീനഗറിലുടനീളം സ്ഫോടന ശബ്ദം, ബ്ളാക്ക് ഔട്ട്

ന്യൂഡല്‍ഹി: വെടിനിര്‍ത്തല്‍ ലംഘിച്ച് പാകിസ്താന്‍. ജമ്മുവില്‍ ഷെല്ലാക്രമണം തുടരുന്നു. ജമ്മുവിന് പുറമേ അഖ്‌നൂര്‍, രജൗരി, ആര്‍എസ്പുര, ബാരാമുള്ള, പൊഖ്‌റാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ആക്രമണം നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍...
- Advertisement -spot_img