പ്രവാസികള്‍ക്ക് ആശ്വാസം; പിഴ കൂടാതെ രാജ്യം വിടാനുള്ള സമയപരിധി വീണ്ടും നീട്ടി

0
289

മസ്‍കത്ത്: മതിയായ രേഖകളില്ലാതെ ഒമാനിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികൾക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടുപോകാൻ പ്രഖ്യാപിച്ചിരിക്കുന്ന ആനുകൂല്യം (എക്സിറ്റ് പദ്ധതി) 2021 ഓഗസ്റ്റ് 31 വരെ നീട്ടിയതായി ഒമാൻ തൊഴിൽ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ  പ്രസ്താവനയിൽ പറയുന്നു.

ആറാമത്തെ തവണയാണ് എക്സിറ്റ് പദ്ധതി നീട്ടിവെച്ചു കൊണ്ട് പ്രവാസികൾക്കായി ഈ ആനുകൂല്യം ഒമാൻ സർക്കാർ അനുവദിക്കുന്നത്. കഴിഞ്ഞ തവണ നീട്ടിവെച്ച കാലാവധി ജൂൺ 30ന് അവസാനിക്കാനിരിക്കെയാണ് ഒമാൻ തൊഴിൽ മന്ത്രാലയത്തിന്റെ ഇന്നത്തെ പ്രഖ്യാപനം. 2020 നവംബറിലാണ് പ്രവാസികൾക്കായി ഒമാൻ സർക്കാർ എക്സിറ്റ് പദ്ധതി പ്രഖ്യാപിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here