കേരളം അൺലോക്കിലേക്ക്, പ്രാദേശിക നിയന്ത്രണങ്ങൾ എങ്ങനെ? നിങ്ങൾ അറിയേണ്ടത്

0
270

കാസര്‍കോട്: ജൂണ്‍ 17 മുതലുള്ള ലോക്ഡൗണ്‍ ഇളവുകള്‍ താഴെ പറയും പ്രകാരമാണ്.
വ്യാവസായിക, കാര്‍ഷിക പ്രവര്‍ത്തനങ്ങളും ക്വാറി അടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികള്‍ക്ക് ഗതാഗതം അനുവദിക്കും. ഇവിടേക്കുള്ള പാക്കേജിങ് ഉള്‍പ്പെടെ അസംസ്‌കൃത വസ്തുക്കള്‍ വില്‍പ്പന നടത്തുന്ന കടകള്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ പ്രവര്‍ത്തിക്കാം.

ഭക്ഷ്യോല്‍പ്പന്നങ്ങള്‍, പാല്‍-പാല്‍ ഉല്‍പ്പന്നങ്ങള്‍, മത്സ്യം-ഇറച്ചി, പഴം-പച്ചക്കറി എന്നിവ വില്‍ക്കുന്ന കടകള്‍, റേഷന്‍ കടകള്‍, പലചരക്കു കടകള്‍, ബേക്കറികള്‍, പക്ഷി-മൃഗാദികള്‍ക്കുള്ള തീറ്റകള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്ക് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറന്നു പ്രവര്‍ത്തിക്കാം

താഴെ പറയുന്ന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മതിയായ ജീവനക്കാരുമായി പ്രവര്‍ത്തിക്കാം:

ഡിഫന്‍സ്, ഹെല്‍ത്ത്, സെന്‍ട്രല്‍ ഫോഴ്‌സസ്, ട്രഷറി, പെട്രോളിയം/പെട്രോനെറ്റ്/എല്‍.എന്‍.ജി/എല്‍.പിജി സര്‍വീസുകള്‍, പവര്‍ ജനറേഷന്‍, ട്രാന്‍സ്മിഷന്‍, പോസ്റ്റല്‍ ഡിപ്പാര്‍ട്ട്‌മെന്റ്, പോസ്റ്റ് ഓഫീസുകള്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്റര്‍, ഏര്‍ളി വാണിംഗ് ഏജന്‍സീസ്, എഫ്.സി.ഐ, ഇന്ത്യന്‍ മീറ്റിയറോളജിക്കല്‍ ഡിപ്പാര്‍ട്ട്മെന്റ്, ദൂരദര്‍ശന്‍, ആള്‍ ഇന്ത്യ റേഡിയോ, സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്‍, നാഷനല്‍ സൈക്ലോണ്‍ മിറ്റിഗേഷന്‍ പ്രൊജക്ട്, എയര്‍പോര്‍ട്ട്/സീപോര്‍ട്ട്/റെയില്‍വേ, ലേബര്‍ വകുപ്പ്, വിസ/കോണ്‍സുലാര്‍ സര്‍വീസ്, റീജ്യനല്‍ പാസ്പോര്‍ട്ട് ഓഫീസ്, കസ്റ്റംസ് സര്‍വീസ്, ഇ.എസ്.ഐ., കോവിഡുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം നടത്തുന്ന മറ്റു വകുപ്പുകള്‍.

താഴെ പറയുന്ന സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മതിയായ ജീവനക്കാരുമായി പ്രവര്‍ത്തിക്കും:

ഹെല്‍ത്ത്, ആയുഷ്, റവന്യു, തദ്ദേശ സ്വയംഭരണം, ഭക്ഷ്യ സിവില്‍ സപ്ലൈസ്, വ്യവസായം, ലേബര്‍ ആന്‍ഡ് സ്‌കില്‍, മൃഗശാല, കേരള ഐ.ടി മിഷന്‍, ഇറിഗേഷന്‍, മൃഗസംരക്ഷണം, സോഷ്യല്‍ ജസ്റ്റിസ് വകുപ്പ്, സ്ഥാപനങ്ങള്‍, ഇന്‍ഷൂറന്‍സ് മെഡിക്കല്‍ സര്‍വീസ്, പോലീസ്, എക്സൈസ്, ഹോം ഗാര്‍ഡുകള്‍, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യു സര്‍വീസസ്, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ്, ജയില്‍, ജില്ലാ കളക്ടറേറ്റുകള്‍, ട്രഷറി, ഊര്‍ജം, സാനിറ്റേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ്, ട്രാന്‍സ്പോര്‍ട്ട്, വനിത ശിശുവികസനം, ഡയറി ഡവലപ്മെന്റ്, നോര്‍ക്ക വികസനം, രജിസ്‌ട്രേഷന്‍, ഗവ. പ്രസ് (തിരുവനന്തപുരം മാത്രം), ലോട്ടറി.

മറ്റ് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പറേഷനുകള്‍, സ്വയംഭരണസ്ഥാപനങ്ങള്‍ എന്നിവ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ 25 ശതമാനം ജീവനക്കാരെ ഉപയോഗിച്ച് എല്ലാ ദിവസവും പ്രവര്‍ത്തിക്കും.

ശനി, ഞായര്‍ ദിവസങ്ങളില്‍ സംസ്ഥാനത്തുടനീളം സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ആയിരിക്കും.

കെ.എസ്.ആര്‍.ടി.സി, സ്വകാര്യം ഉള്‍പ്പെടെ പൊതുഗതാഗതം കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആവശ്യത്തിനനുസരിച്ച് അനുവദിക്കും. കാറ്റഗറി സി, ഡി പ്രദേശങ്ങളില്‍ സ്റ്റോപ്പുകള്‍ അനുവദിക്കില്ല.

ബാങ്കുകളുടെ പ്രവര്‍ത്തനം നിലവിലുള്ളത് പോലെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ മാത്രമായിരിക്കും. ജൂണ്‍ 17, 19, 22 എന്നീ ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് പ്രകാരം അവധി ആയിരിക്കും.

താഴെ പറയുന്ന സേവനങ്ങള്‍ അനുവദിക്കും:

ഡിസ്‌പെന്‍സറികള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍, ക്ലിനിക്കുകള്‍, നഴ്‌സിങ് ഹോമുകള്‍, ലബോറട്ടറികള്‍, ആംബുലന്‍സുകള്‍, ആസ്പത്രികളുമായി ബന്ധപ്പെടുന്ന മറ്റു സ്ഥാപനങ്ങള്‍.

പെട്രോള്‍ പമ്പുകള്‍, എല്‍.പി.ജി ഗ്യാസ് സംഭരണവും വിതരണവും.
കോള്‍ഡ് സ്റ്റോറേജുകള്‍, വെയര്‍ഹൗസുകള്‍.

സ്വകാര്യ സെക്യൂരിറ്റി സര്‍വീസ്, കേബിള്‍, ഡി.ടി.എച്ച് സര്‍വീസ് ടെലികമ്യൂണിക്കേഷന്‍സ്, ഇന്റര്‍നെറ്റ്, ബ്രോഡ്കാസ്റ്റിങ് കേബിള്‍ സര്‍വീസുകള്‍
ഐ.ടി, ഐ.ടി ഇനേബിള്‍ഡ് സര്‍വീസുകള്‍
പ്രിന്റ്, ഇലക്ട്രോണിക്‌സ്, സോഷ്യല്‍മീഡിയ സ്ഥാപനങ്ങള്‍
സഹകരണ ക്രെഡിറ്റ് സൊസൈറ്റികള്‍
ഇ-കോമേഴ്‌സ്, അവയുടെ വാഹനങ്ങള്‍
വാഹനങ്ങളുടെ അടിയന്തിര അറ്റകുറ്റപ്പണികള്‍, സര്‍വീസുകള്‍
ഉള്‍നാടന്‍ മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍ ഉള്‍പ്പെടെ മത്സ്യബന്ധന മേഖല
പാലിയേറ്റീവ് കെയര്‍ സര്‍വീസുകള്‍.

കള്ളു ഷാപ്പുകളില്‍ പാഴ്‌സല്‍ മാത്രം

പ്രകൃതിദത്ത റബ്ബറുകളുടെ വ്യാപാരം

കേരള എന്‍വിറോ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്, ഹസാഡസ് വേസ്റ്റ് മാനേജ്മെന്റിന്.

ടാക്സികള്‍, ഓട്ടോറിക്ഷകള്‍ എന്നിവ വിമാനത്താവളം, തുറമുഖം, റെയില്‍വേസ്റ്റേഷന്‍ എന്നിവിടങ്ങളിലേക്കും വാക്സിനേഷന് പോകാനും അവശ്യ സാമഗ്രികള്‍ വാങ്ങാനും ഹോസ്പിറ്റല്‍ ആവശ്യത്തിനും മാത്രം.

ടാക്സിയില്‍ ഡ്രൈവറും മൂന്ന് പേരും ഓട്ടോയില്‍ ഡ്രൈവറും രണ്ട് പേരും മാത്രം അനുവദിക്കും. കുടുംബാംഗങ്ങളുടെ യാത്രയ്ക്ക് ഇത് ബാധകമല്ല.

ശുചീകരണ സാമഗ്രികളുടെ വില്‍പന, വിതരണം
മാസ്‌ക്, സാനിറ്റൈസര്‍ ഉള്‍പ്പെടെ കോവിഡ് പ്രതിരോധ സാമഗ്രികളുടെ നിര്‍മ്മാണം, വിതരണം, വില്‍പന ഇലക്ട്രിക്കല്‍, പ്ലംബിങ്, എ.സി, ലിഫ്റ്റ് മെക്കാനിക്കുകളുടെ ഹോം സര്‍വീസ് മഴക്കാലപൂര്‍വ ശുചീകരണം
കിടപ്പു രോഗികളുടെ ശുശ്രൂഷ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്
തൊഴിലുറപ്പ് പ്രവൃത്തികള്‍.

അഭിഭാഷക ഓഫീസ്/ക്ലാര്‍ക്കുമാര്‍ (ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രദേശങ്ങളില്‍ ഒഴികെ)
ദേശീയ സമ്പാദ്യ പദ്ധതിയിലെ ആര്‍.ഡി കളക്ഷന്‍ ഏജന്റുമാര്‍
നിര്‍മാണ മേഖലയിലേക്കുള്ള ചെങ്കല്ലുകളുടെ വാഹനങ്ങള്‍ അനുവദിക്കും
വിവാഹങ്ങള്‍ക്കും, മരണാനന്തര ചടങ്ങുകള്‍ക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ. ആള്‍ക്കൂട്ടങ്ങളോ, പൊതുപരിപാടികളോ അനുവദിക്കില്ല.

എല്ലാ അഖിലേന്ത്യ, സംസ്ഥാനതല പൊതുപരീക്ഷകളും സ്പോര്‍ട്സ് സെലക്ഷന്‍ ട്രയല്‍സ് ഉള്‍പ്പെടെ അനുവദിക്കും.

റസ്റ്റോറന്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവാദമുണ്ടാകില്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും.

ബെവ്കോ ഔട്ട് ലെറ്റുകളും ബാറുകളും രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തിക്കും.

വിനോദസഞ്ചാരം, വിനോദപരിപാടികള്‍, ആളുകള്‍ കൂടുന്ന ഇന്‍ഡോര്‍ പ്രവര്‍ത്തനങ്ങള്‍ (മാളുകള്‍ ഉള്‍പ്പെടെ തുടങ്ങിയവ അനുവദിക്കില്ല.

കാറ്റഗറി എ (ടിപിആര്‍ എട്ടില്‍ താഴെ)

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് ശതമാനം വരെയുള്ള മേഖലയാണ് കാറ്റഗറി എ. ഇതില്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പ്പറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 25 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ശേഷിച്ചവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടി.
എല്ലാ കടകളും (അക്ഷയ കേന്ദ്രങ്ങളുള്‍പ്പെടെ) 50 ശതമാനം വരെ ജീവനക്കാരെ ഉള്‍പ്പെടുത്തി രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും.

ഓട്ടോ, ടാക്സി പ്രവര്‍ത്തിക്കാം. ഡൈവര്‍ക്ക് പുറമെ ടാക്‌സികളില്‍ മൂന്ന് യാത്രക്കാരെയും ഓട്ടോകളില്‍ രണ്ട് യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങള്‍ ആണെങ്കില്‍ ഈ നിയന്ത്രണം ബാധകമല്ല.

ബീവറേജസ് ഔട്ട്ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം.
പരസ്പര സമ്പര്‍ക്കമില്ലാത്ത ഔട്ട്ഡോര്‍ സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. ഹോട്ടലുകളും റസ്റ്റോറന്റുകളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പാഴ്‌സല്‍/ ഹോം ഡെലിവറി എന്നിവ മാത്രം. ഹോം ഡെലിവറി രാത്രി 9.30 വരെ.
വീടുകളില്‍ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.

കാറ്റഗറി ബി (ടിപിആര്‍ എട്ട് മുതല്‍ 20 വരെ)

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ട് മുതല്‍ 20 ശതമാനം വരെ ഉള്ള കാറ്റഗറി ബി തദ്ദേശ സ്ഥാപനങ്ങളില്‍ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങള്‍, കമ്പനികള്‍, കമ്മീഷനുകള്‍, കോര്‍പേറേഷനുകള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവ 25 ശതമാനം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാം. ശേഷിച്ചവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഡ്യൂട്ടി.
അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും. മറ്റു കടകള്‍ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പ്രവര്‍ത്തനം അനുവദിക്കും.
ബീവറേജസ് ഔട്ട്ലെറ്റുകള്‍, ബാറുകള്‍ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകള്‍ മാത്രം.
എല്ലാ സ്വകാര്യ സ്ഥാപനങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വെള്ളി പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം.
അക്ഷയ കേന്ദ്രങ്ങളും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെ പ്രവര്‍ത്തിക്കാം. പരസ്പര സമ്പര്‍ക്കമില്ലാത്ത ഔട്ട്ഡോര്‍ സ്പോര്‍ട്സ് പ്രവര്‍ത്തനങ്ങള്‍ അനുവദിക്കും. രാവിലെയും വൈകുന്നേരവുമുള്ള വ്യായാമങ്ങള്‍ സാമൂഹിക അകലം പാലിച്ച് അനുവദിക്കും. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്‌സല്‍/ ഹോം ഡെലിവറി എന്നിവ മാത്രം.
വീടുകളില്‍ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.

കാറ്റഗറി സി (ടിപിആര്‍ 20ന് മുകളില്‍)

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു മുകളില്‍ ഉള്ള കാറ്റഗറി സി പ്രദേശങ്ങളില്‍ അവശ്യവസ്തുക്കളുടെ കടകള്‍ മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ അനുവദിക്കും. മറ്റു കടകള്‍ (വിവാഹാവശ്യത്തിന് ടെക്സ്റ്റൈല്‍സ്, ജ്വല്ലറി, ഫൂട്ട്വിയര്‍, വിദ്യാര്‍ഥികള്‍ക്ക് ബുക്ക്സ് ഷോപ്പ്, റിപ്പയര്‍ സര്‍വീസുകള്‍) വെള്ളിയാഴ്ച മാത്രം രാവിലെ ഏഴ് മുതല്‍ വൈകുന്നേരം ഏഴ് വരെ പകുതി ജീവനക്കാരുമായി പ്രവര്‍ത്തിക്കാം. ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും പാഴ്‌സല്‍/ ഹോം ഡെലിവറി എന്നിവ മാത്രം.

കാറ്റഗറി ഡി (ടിപിആര്‍ 30ന് മുകളില്‍)

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തില്‍ കൂടുതലുള്ള തദ്ദേശ സ്വയംഭരണ സ്ഥാപന പരിധിയില്‍, ശനിയും ഞായറും സംസ്ഥാനത്ത് മുഴുവന്‍ നടപ്പിലാക്കുന്ന തരം സമ്പൂര്‍ണ ലോക്ഡൗണാണ് നടപ്പാക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here