മദീന: മദീനയിൽ കഴിഞ്ഞ വർഷം എത്തിയത് ഒന്നര കോടിയൊളം സന്ദർശകർ. മദീനാ മേഖലയിലെ വികസന അതോറിറ്റിയുടേതാണ് കണക്കുകൾ.പ്രവാചക പള്ളിയായ മസ്ജിദുന്നബവി, കുബാ പള്ളി, ഉഹുദ് പർവ്വതം, ജന്നത്തുൽ ബഖീ, മസ്ജിദ് അൽ ഖിബ്ലതൈൻ, അൽ നൂർ മ്യൂസിയം എന്നിവയാണ് മദീനയിലെ പ്രധാന സന്ദർശന ഇടങ്ങൾ.
4900 കോടി റിയാലിലധികം തുകയാണ് സന്ദർശകർ ചെലവഴിച്ചത്. ഓരോ സന്ദർശകരും...
ദുബൈ: ദുബൈ കെ.എം.സി.സി മംഗല്‍പാടി പഞ്ചായത്ത് കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍. പ്രസിഡന്റ് ജബ്ബാര്‍ ബൈദലയുടെ ആധ്യക്ഷതയില്‍ ബിസിനസ് ബേയില്‍ നടന്ന ജനറല്‍ ബോഡി യോഗം ഇബ്രാഹിം ഖലീല്‍ ഉദ്ഘാടനം ചെയ്തു. സലാം കന്യപ്പാടി, ഹനീഫ് ടി.ആര്‍, റസാഖ് ബന്തിയോട്, ഖാലിദ് മള്ളങ്കൈ, മുഹമ്മദ് കളായി സംസാരിച്ചു. പുതിയ പ്രസിഡന്റായി സിദ്ദീഖ് ബപ്പായിത്തൊട്ടിയെയും ജനറല്‍ സെക്രട്ടറിയായി...
അബുദാബി കാസ്രോട്ടാർ കൂട്ടായ്മയുടെ പത്താം വാർഷികത്തോട് അനുബന്ധിച്ച് നടത്തുന്ന കലാപരിപാടിയുടെ “പത്തരമാറ്റിൽ പത്താം വർഷത്തിലേക്ക്” എന്ന ടൈറ്റിൽ പോസ്റ്റർ അബൂദാബി മദിന സായിദ് ലുലു ജനറൽ മാനേജർ റജി.ഓ എസ് ഡെപ്യൂട്ടി ജനറൽ മാനേജർ അഫ്സൽ കെ സൈദു എന്നിവർ ചേർന്ന് പ്രകാശനം ചെയ്‌തു.കൂട്ടായ്മയുടെ പ്രസിഡന്റ് മുഹമ്മദ് ആലംപാടി,ആക്ടിങ് ജനറൽ സെക്രട്ടറി താജ്...
കുവൈത്ത് സിറ്റി: താൽക്കാലിക സർക്കാർ കരാറുകൾക്കായുള്ള തൊഴിൽ വിസകൾ പുനരാരംഭിക്കുന്നതായി പ്രഖ്യാപിച്ച് കുവൈത്തിലെ പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). ഇത് വര്‍ധിച്ചുവരുന്ന തൊഴിൽ ആവശ്യങ്ങൾ നിറവേറ്റുന്നതിനും പൊതുമേഖലാ പദ്ധതികളെ പിന്തുണയ്ക്കുന്നതിനുമുള്ള നീക്കമാണ്.
ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദേശപ്രകാരമാണ് തിങ്കളാഴ്ച മുതൽ വീണ്ടും വിസ നൽകാന്‍ തുടങ്ങുന്നത്. ആഭ്യന്തര മന്ത്രി എക്സ്...
കൊച്ചി: കേരളത്തിലേക്ക് കടല്‍ സൗന്ദര്യം ആസ്വദിച്ച് ഗള്‍ഫിലേക്ക് യാത്ര. വിമാനടിക്കറ്റ് കൊള്ളയുടെ കാലത്ത് കീശ കീറാതെ നാട്ടിലേക്കും തിരിച്ചും യാത്രയെന്ന പ്രവാസിയുടെ സ്വപ്‌നം യാഥാര്‍ത്ഥ്യത്തിലേക്ക് അടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. കൊച്ചിയില്‍ നിന്ന് ദുബായിലേക്ക് സര്‍വീസ് നടത്താന്‍ കഴിയുന്ന കമ്പനി ഇപ്പോള്‍ സര്‍വീസ് നടത്താന്‍ പറ്റിയ കപ്പലിനായുള്ള അന്വേഷണത്തിലാണ്. 2025 ആദ്യത്തോടെ തന്നെ പദ്ധതി...
റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് റിയാദിൽ രൂപവത്കരിച്ച സഹായ സമിതിയുടെ പൊതുയോഗം ചേർന്നു. ബത്ഹ ഡി-പാലസ് ഹാളിൽ ചേർന്ന യോഗത്തിൽ സമിതി ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. മോചന ഉത്തരവുണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതുന്ന അടുത്ത കോടതി സിറ്റിങ് തിങ്കളാഴ്ചയാണ്. ഈ ദിനം നിർണായകമെന്നും അനുകൂല...
റിയാദ്: സൗദിയിൽ സ്വകാര്യ ആരോഗ്യ മേഖലയിലെ നാല് തൊഴിലുകളിൽ സ്വദേശിവത്കരണ തോത് ഉയർത്തുന്നു. റേഡിയോളജി തസ്തികയിൽ 65 ശതമാനം, മെഡിക്കൽ ലബോറട്ടറി ജോലികളിൽ 70 ശതമാനം, ന്യൂട്രിഷ്യൻ തസ്തികയിൽ എട്ട് ശതമാനം, ഫിസിയോതെറാപ്പിയിൽ 80 ശതമാനം എന്നിങ്ങനെയാണ് സ്വദേശിവത്കരണ തോത് ഉയർത്തുന്നത്. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് നിയമം...
റിയാദ്: ഗൾഫ് എയർ വിമാന സർവിസുകളിൽ യാത്രക്കാർക്ക് കൊണ്ടുപോകാവുന്ന ലഗേജിന്‍റെ അളവ് കുറച്ചു. എക്കണോമി ക്ലാസിൽ നിലവിൽ 23+ 23 കിലോ ലഗേജാണ് അനുവദിച്ചിരുന്നത്. അതിൽ കാര്യമായ കുറവ് വരുത്തി.
എക്കണോമി ക്ലാസ്സ് ലൈറ്റ് വിഭാഗത്തിൽ 25 കിലോ ലഗേജ് മാത്രമാക്കി. എക്കണോമി ക്ലാസ്സ് സ്മാർട്ട് വിഭാഗത്തിൽ 30 കിലോയും ഫ്ലെക്സ് വിഭാഗത്തിൽ 35...
റിയാദ്: സൗദി അറേബ്യയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിെൻറ മോചനവുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത് ഒക്ടോബർ 21 (തിങ്കളാഴ്ച)യിലേക്ക് മാറ്റി. റഹീമിന്‍റെ അഭിഭാഷകൻ ഒസാമ അൽ അമ്പറിനാണ് കോടതി ഇത് സംബന്ധിച്ച സന്ദേശം അയച്ചത്. നേരത്തെ കോടതി ഒക്ടോബർ 17 (വ്യാഴാഴ്ച) ആയിരുന്നു സിറ്റിങ്ങിനായി നിശ്ചയിച്ചിരുന്നത്.
പുതിയ സാഹചര്യം വിലയിരുത്താൻ റിയാദിലെ...
കോഴിക്കോട്: ലോകകപ്പ് ഫൈനല്‍ മത്സരത്തിന്റെ പശ്ചാത്തലത്തില്‍ വിജയാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കോഴിക്കോട് സിറ്റി പൊലിസ്. ആഘോഷങ്ങളുടെ പേരില്‍ നിയമലംഘനങ്ങള്‍ അനുവദിക്കില്ലെന്നും നിയമം കൈയിലെടുക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടികള്‍...