ദില്ലി: ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജാമ്യ ഉത്തരവിന് താത്കാലിക സ്റ്റേ നൽകി ദില്ലി ഹൈക്കോടതി. ഉത്തരവ് തത്കാലം പ്രാബല്യത്തിൽ വരില്ലെന്ന് ഹൈക്കോടതി അറിയിച്ചു. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജി അടിയന്തരമായി കേൾക്കുമെന്നും കോടതി അറിയിച്ചു. ഹർജി കേൾക്കുന്നത് വരെയാണ് താത്കാലിക സ്റ്റേ നൽകിയിരിക്കുന്നത്.
മൂന്നാംഘട്ട അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചിട്ടും മലബാറില്‍ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ്. ക്ലാസുകള്‍ ഈ മാസം 24ന് തുടങ്ങാനിരിക്കെ 86,025 വിദ്യാര്‍ഥികളാണ് മലബാര്‍ ജില്ലകളില്‍ സീറ്റ് കിട്ടാതെ പുറത്ത് നില്‍ക്കുന്നത്. പത്താംക്ലാസ് പരീക്ഷയില്‍ 87 ശതമാനം മാര്‍ക്കു നേടിയ മലപ്പുറം വലിയങ്ങാടിയിലെ ദില്‍ഷ. സയന്‍സ് അല്ലെങ്കില്‍ കൊമേഴ്സില്‍ അഡ്മിഷന്‍ പ്രതീക്ഷിച്ച് 17 സ്കൂളുകളിലാണ്...
തിരുവനന്തപുരം: പ്രൈമറി ക്ലാസുകളിൽ പ്രവൃത്തി ദിനം കുറയ്ക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതൽ അഞ്ച് വരെ ക്ലാസുകളിൽ 200 പ്രവൃത്തി ദിനങ്ങളായാണ് കുറയ്ക്കുക. ആറ് മുതൽ 10 വരെ 220 പ്രവൃത്തി ദിനങ്ങൾ ആയി തുടരും. ഇന്നലെ നടന്ന ക്വാളിറ്റി ഇംപ്രൂവ്മെന്‍റ് പ്രോഗ്രാം യോഗത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എന്നാൽ കെ,എസ്.ടി.എ ഒഴികെയുള്ള അധ്യാപക...
കാസർകോട് : ജില്ലയിൽ ശനിയാഴ്ച മുതൽ തിങ്കളാഴ്ച വരെ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ജില്ലയിൽ പ്രതീക്ഷിക്കുന്നത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർഥമാക്കുന്നത്. ചിലയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കാം.
കടലേറ്റം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകടമേഖലകളിൽ താമസിക്കുന്നവർ...
മലപ്പുറം: മലപ്പുറം തിരൂർ വൈലത്തൂരിൽ അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിൽ കുടുങ്ങി മരിച്ച ഒമ്പതുവയസുകാരന്റെ മുത്തശ്ശിയും മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കാണാനെത്തിയ മുത്തശ്ശി ചെങ്ങണക്കാട്ടിൽ കുന്നശ്ശേരി ആസിയ (55) ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. ആസിയയുടെ മൂത്ത മകൻ അബ്ദുൽ ഗഫൂറിന്റെ മകനാണ് ഇന്നലെ മരണപ്പെട്ട മുഹമ്മദ് സിനാൻ. ആസിയയുടെ മൃതദേഹം കോട്ടക്കൽ...
പൂനെ: റീൽസ് എടുക്കാനായി ജീവൻ പണയപ്പെടുത്തി പെൺകുട്ടിയുടെ അഭ്യാസ പ്രകടനം. ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് ഒറ്റകൈയിൽ തൂങ്ങിയാടി ദൃശ്യമെടുക്കുന്ന പൂനെ സ്വദേശിയായ പെൺകുട്ടിയുടെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഈ വീഡിയോ വൈറലായതിന് പിന്നാലെ ഇവരെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യമാണ് സോഷ്യൽ മീഡിയയില്‍ ഉയരുന്നത്.
റീൽസ് ചിത്രീകരിക്കുന്നതിനായി ഒരു പെൺകുട്ടി ഒരു കെട്ടിടത്തിന്‍റെ മുകളിൽ നിന്ന് തൂങ്ങിക്കിടക്കുന്നതായി...
ലക്നൗ: സുഹൃത്തിനൊപ്പം ആശുപത്രിയിലെത്തിയത് മാത്രമേ 20 വയസുകാരൻ മുജാഹിദിന് ഓർമ്മയുള്ളൂ. പിന്നീട് കണ്ണുതുറന്നപ്പോൾ തന്റെ ജനനേന്ദ്രിയം നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെന്ന ഞെട്ടിക്കുന്ന വിവരമാണ് അയാൾ അറിഞ്ഞത്. ഉത്തർപ്രദേശിലെ മുസഫർനഗറിലാണ് ഈ വിചിത്രമായ സംഭവം നടന്നത്. തന്റെ സമ്മതമില്ലാതെയാണ് ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തതെന്നാണ് മുജാഫിദ് പറയുന്നത്. പ്രാദേശിക മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി ചേർന്ന് പ്രദേശവാസിയായ ഓം പ്രകാശ്...
മലപ്പുറം: തിരൂർ വൈലത്തൂരിൽ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി ഒമ്പത് വയസുകാരന് ദാരുണാന്ത്യം. വൈലത്തൂർ ചെലവിൻ സ്വദേശി അബ്ദുൽ ഗഫൂർ - സജില ദമ്പതികളുടെ മകൻ മുഹമ്മദ് സിനാൻ ആണ് മരിച്ചത്. പരിക്കേറ്റ മുഹമ്മദ് സിനാനെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടുത്ത വീട്ടിലെ റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങിയാണ് അപകടം ഉണ്ടായത്.
ദില്ലി: മദ്യനയക്കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. അറസ്റ്റിലായി നാളെ മൂന്ന് മാസം തികയാനിരിക്കെയാണ് വിചാരണ കോടതി ജാമ്യം അനുവദിച്ചത്. ജാമ്യാപേക്ഷയിൽ കെജ്രിവാളിൻ്റെ വാദങ്ങൾ ശരിവെക്കുന്നതാണ് വിചാരണ കോടതിയുടെ നിലപാട്. ദില്ലി റൗസ് അവന്യൂ കോടതി ജഡ്ജി ന്യായ് ബിന്ദുവാണ് ജാമ്യം അനുവദിച്ചത്. ഇന്ന് കേസിൽ കോടതി വാദം...
തിരുവനന്തപുരം: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത നടൻ വിജയിക്ക് അഭിനന്ദനവുമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വലിയ ഉത്തരവാദിത്തമാണ് ജനവിധിയെന്നും ജനങ്ങൾ അർപ്പിച്ച...