Saturday, May 18, 2024

mediavisionsnews

21 വയസിന് മുകളിലുള്ളവര്‍ക്ക് കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ഈ രാജ്യം

ന്യൂയോര്‍ക്ക്: 21 വയസിന് മുകളിലുള്ളവരുടെ കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കി ന്യൂയോര്‍ക്ക്. വിനോദത്തിനായി പൊതുവിടങ്ങളിലുമുള്ള കഞ്ചാവ് ഉപയോഗം നിയമാനുസൃതമാക്കിയുള്ള ബില്ലിലാണ് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുമോ ഒപ്പുവച്ചത്. 21 വയസിന് താഴെയുള്ളവര്‍ കഞ്ചാവ് ഉപയോഗിക്കുന്നത് ശിക്ഷാര്‍ഹമാണെന്ന് ബില്ല് വ്യക്തമാക്കുന്നു. വര്‍ഷങ്ങള്‍ നീണ്ട ആവശ്യത്തിനാണ് ഇതോടെ ന്യൂയോര്‍ക്കില്‍ അംഗീകാരമാവുന്നത്. പ്രായപൂര്‍ത്തിയായവരില്‍ കഞ്ചാവിന്‍റെ ഉപയോഗം നിയമ വിധേയമാക്കുന്ന 16ാമത്തെ...

കേരളത്തില്‍ തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്ന് തന്നെ അപ്രത്യക്ഷമാകും: ഇന്നസെന്റ്

തിരുവനന്തപുരം: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി നടനും മുന്‍ എം.പിയുമായ ഇന്നസെന്റ്. കേരളത്തില്‍ തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നുമെന്നും അതുകൊണ്ട് തുടര്‍ ഭരണം വരുന്നതില്‍ തനിക്ക് അത്ര താത്പര്യമില്ലെന്നുമായിരുന്നു ഇന്നസെന്റ് പറഞ്ഞത്. കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘ഇപ്പോള്‍ ഏത് സ്ഥലത്താണ് ഇവര്‍ ഉള്ളത്. എന്തുകൊണ്ട് കേന്ദ്രത്തില്‍ നിന്നും...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; കാസർകോട് സ്വദേശിയടക്കം രണ്ട് പേർ പിടിയിൽ

മട്ടന്നൂർ : കണ്ണൂർ വിമാനത്താവളത്തിൽ രണ്ടുയാത്രക്കാരിൽനിന്ന് 37 ലക്ഷത്തോളം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ചൊവ്വാഴ്ച രാത്രി ഷാർജയിൽനിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ പയ്യന്നൂർ രാമന്തളി സ്വദേശി റൗഫ് മുഹമ്മദ്, കാസർകോട് തുരുത്തി സ്വദേശി ഫറൂഖ് എന്നിവരിൽനിന്നാണ് സ്വർണം പിടിച്ചത്. റൗഫ് മുഹമ്മദിൽനിന്ന് കാലിലെ സോക്സിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ 131 ഗ്രാം ചെയിൻരൂപത്തിലുള്ള സ്വർണമാണ് പിടിച്ചെടുത്തത്. ഫറൂഖിൽനിന്ന് ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകടത്തിയ...

അവര്‍ നമ്മുടെ സഹോദരങ്ങള്‍, ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ല: രാഹുല്‍ ഗാന്ധി

വയനാട്: ഇടതുപക്ഷത്തോട് വിയോജിപ്പുണ്ടെങ്കിലും വെറുക്കാനാവില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. ഇടതുപക്ഷവുമായി രാഷ്ട്രീയ ചര്‍ച്ചകള്‍ തുടരണമെന്നും അദ്ദേഹം പറഞ്ഞു. ‘ഇടതുപക്ഷത്തോട് വിയോജിപ്പുണ്ട്, പക്ഷെ വെറുക്കാനാവില്ല. അവരെല്ലാം സഹോദരി സഹോദരന്‍മാരാണ്’, രാഹുല്‍ പറഞ്ഞു. വയനാട്ടില്‍ യു.ഡി.എഫ് പ്രചരണത്തിനായി എത്തിയതായിരുന്നു അദ്ദേഹം. നേരത്തെ രാഹുലിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി ഇടുക്കി മുന്‍ എം.പി ജോയ്‌സ് ജോര്‍ജ് രംഗത്തെത്തിയിരുന്നു. സി.പി.ഐ.എം പിന്തുണയോടെ ലോക്‌സഭയില്‍ എത്തിയയാളാണ്...

ബി.ജെ.പി പാളയത്തില്‍ നിന്ന് ഇറങ്ങിയോടിയ സെലിബ്രിറ്റികള്‍; താരങ്ങളുടെ പൊടിപോലുമില്ല

ഉത്തരേന്ത്യന്‍ മാതൃകയിലുള്ള സെലിബ്രിറ്റി രാഷ്ട്രീയം തന്നെയാണ് ബി.ജെ.പി കേരളത്തില്‍ ഇക്കുറിയും മുന്നോട്ടുവെക്കുന്ന പ്രധാന തെരഞ്ഞെടുപ്പ് തന്ത്രം. ഇത്തവണ ഡി.എം.ആര്‍.സിയുടെ മുന്‍ മേധാവിയായ ഇ.ശ്രീധരനും സിനിമാമേഖലയില്‍ നിന്ന് നടന്‍ കൃഷ്ണകുമാറിനെയും സുരേഷ് ഗോപിയേയുമാണ് ബി.ജെ.പി സെലിബ്രിറ്റി രാഷ്ട്രീയത്തിന്റെ ചുവടുപിടിച്ച് തെരഞ്ഞെടുപ്പ് ഗോഥയിലിറക്കിയത്. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സെലിബ്രിറ്റികള്‍ ബി.ജെ.പിക്ക് വേണ്ടി കളത്തിലിറങ്ങിയിരുന്നു. ക്രിക്കറ്റ് താരം ശ്രീശാന്ത്, നടന്‍...

അടുത്ത തവണ ബിഗ് ടിക്കറ്റില്‍ മൂന്നുപേര്‍ക്ക് കോടീശ്വരന്മാരാകാം; ഒന്നാം സമ്മാനം 24 കോടി

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനം നല്‍കി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് ഏപ്രില്‍ മാസത്തില്‍ വന്‍ സര്‍പ്രൈസുകളുമായി എത്തുന്നു. അടുത്ത നറുക്കെടുപ്പില്‍ മൂന്നുപേര്‍ക്ക് കോടികള്‍ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും സ്വന്തമാക്കാം. ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ സീരിസിലെ അടുത്ത നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹമാണ്(24 കോടിയോളം ഇന്ത്യന്‍...

കോന്നിയിലേക്കും മഞ്ചേശ്വരത്തേക്കും നെട്ടോട്ടം; ജനത്തെ കണ്ടാല്‍ ക്ഷീണമാറുമെന്ന് സുരേന്ദ്രന്‍

ഇടത് വലത്‌ ബലാബലത്തെ ചെറുത്ത് കേരളത്തില്‍ തങ്ങളുടെ പതാക നാട്ടാന്‍ അക്ഷീണപരിശ്രമത്തിലാണ് ബി.ജെ.പി. കഴിഞ്ഞതവണ ഒ. രാജഗോപാലിലൂടെ ഹരിശ്രീകുറിച്ച നിയമസഭാ രാഷ്ട്രീയം കൂടുതല്‍ കരുത്തോടെ മുന്നോട്ടുകൊണ്ടുപോകാനുള്ള നിയോഗമാണ് ഇക്കുറി പാര്‍ട്ടി നേതൃത്വത്തിന്. കോന്നിയിലും മഞ്ചേശ്വരത്തും ജനവിധിതേടുന്നതിനുപുറമേ ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ കടിഞ്ഞാണ്‍പിടിക്കേണ്ട ഭാരിച്ച ചുമതലയും സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുണ്ട്. വികസനവും വിശ്വാസസംരക്ഷണവും സമന്വയിപ്പിച്ചുള്ളതാണ് സുരേന്ദ്രന്റെ പ്രചാരണരീതി. കാറ്റൊന്നടിച്ചാല്‍...

സ്വർണവില പവന് 440 രൂപകൂടി 33,320 രൂപയായി

സംസ്ഥാനത്ത് സ്വർണവില പവന് 440 രൂപകൂടി 33,320 രൂപയായി. ഗ്രാമിന് 55 രൂപ വർധിച്ച് 4165 രൂപയുമയുമായി. 23,880 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയിൽ സ്‌പോട് ഗോൾഡ് വില നേരിയതോതിൽ വർധിച്ച് 1,710.28 രൂപയിലുമെത്തി. ഗതാഗതം, ടെലികോം, ഊർജമേഖലകളിൽ രണ്ടുലക്ഷം കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബിഡൻ പ്രഖ്യാപിച്ചതോടെയാണ് സ്വർണവിലയിൽ...

കോഴിക്കോട് ജില്ലാ കളക്ടറുടെ കാറിന് നേരേ കല്ലേറ്, ചില്ല് തകര്‍ത്തു; അക്രമം കളക്ടറേറ്റ് വളപ്പില്‍

കോഴിക്കോട്:  ജില്ലാ കളക്ടര്‍ എസ്. സാംബശിവറാവുവിന്റെ ഔദ്യോഗിക വാഹനത്തിന് നേരേ കല്ലേറ്. കളക്ടറേറ്റ് വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ചില്ലാണ് കല്ലെറിഞ്ഞ് തകര്‍ത്തത്. സംഭവത്തില്‍ പ്രമോദ് എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരേ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബൂത്തില്‍ കയറി വോട്ടിങ് മെഷീന്‍ നശിപ്പിക്കാന്‍ ശ്രമിച്ചതിന് കേസുണ്ട്. എലത്തൂരിലെ പെട്രോള്‍ പമ്പില്‍ മാവോയിസ്റ്റ് അനുകൂല പോസ്റ്റര്‍ ഒട്ടിക്കാന്‍ ശ്രമിച്ചതിനും മുദ്രാവാക്യം വിളിച്ചതിനും...

ഇനി മുതല്‍ ട്രെയിനില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ കഴിയില്ല; വിലക്കേര്‍പ്പെടുത്തി റെയില്‍വേ

ന്യൂദല്‍ഹി: ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ രാത്രിയില്‍ മൊബൈല്‍ ഫോണും ലാപ് ടോപ്പും ചാര്‍ജ് ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി റെയില്‍വേ. രാത്രി 11 മുതല്‍ പുലര്‍ച്ചെ അഞ്ച് വരെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കില്ല. ഈ സമയം ചാര്‍ജിംഗ് പോയിന്റിലേക്കുള്ള വൈദ്യുത ബന്ധം വിച്ഛേദിക്കാനാണ് റെയില്‍വേ തീരുമാനം. അടുത്തിടെ ട്രെയിനുകളിലുണ്ടായ തീപ്പിടുത്ത സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം. 2014ല്‍...

About Me

33543 POSTS
0 COMMENTS
- Advertisement -spot_img

Latest News

യുവാവിന്റെ മരണത്തിൽ ദുരൂഹത; മഞ്ചേശ്വരം പോലീസ് കേസെടുത്തു

മഞ്ചേശ്വരം: യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. കർണാടക കന്യാന സ്വദേശി അഷ്റഫിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ നൽകിയ...
- Advertisement -spot_img