Saturday, May 4, 2024

mediavisionsnews

ശബ്​ദമലിനീകരണം: കർണാടകയിലെ പള്ളികളിൽ രാത്രി 10 മുതൽ രാവിലെ ആറ്​ വരെ ഉച്ചഭാഷിണി നിരോധിച്ചു

ബംഗളൂരു: കർണാടകയിലെ പള്ളികളിൽ രാത്രി 10 മുതൽ ആറ്​ മണി വരെ​ ഉച്ചഭാഷിണിക്ക്​​ വഖഫ്​ ബോർഡ് നിരോധനമേർപ്പെടുത്തി. ശബ്​ദമലിനീകരണം തടയുന്നതിനാണ്​ നിയന്ത്രണമെന്ന്​​ ബോർഡ്​ ഉത്തരവിൽ പറയുന്നു​. പള്ളികളിൽ ബാങ്ക്​ കൊടുക്കുന്ന സമയത്താണ്​​ ലൗഡ്​സ്​പീക്കർ ഉപയോഗിക്കുന്നതിന്​ നിയന്ത്രണം​. പള്ളികളിലും ദർഗകളിൽ നിന്നുമുള്ള ലൗഡ്​സ്​പീക്കറിന്‍റെ ശബ്​ദം ശബ്​ദമലിനീകരണത്തിന്​ കാരണമാവുന്നുണ്ട്​. ഇത്​ ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ...

സെപ്റ്റിക് ടാങ്കില്‍ വീണ് 5 പേര്‍ മരിച്ചു; അപകടം 10 വയസുകാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ

ലഖ്‌നൗ: ഉത്തർപ്രദേശിലെ ആഗ്രയ്ക്ക് സമീപം ഫത്തേഹാബാദില്‍ സെപ്റ്റിക് ടാങ്കില്‍ വീണ് പ്രായപൂര്‍ത്തിയാകാത്ത മൂന്ന് സഹോദരങ്ങള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ മരിച്ചു. ചൊവ്വാഴ്ചയാണ് സംഭവം. ഫത്തേഹാബാദ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള പ്രതാപുരയിലാണ് ദുരന്തമുണ്ടായത്. പത്തു വയസുകാരനായ അനുരാഗാണ് കളിക്കുന്നതിനിടെ ആദ്യം സെപ്റ്റില്‍ ടാങ്കില്‍ വീണത്. അനുരാഗിനെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മറ്റുള്ളവര്‍ അപകടത്തില്‍ പെട്ടതെന്ന് പോലീസ് അറിയിച്ചു. സോനു(25), രാം ഖിലാഡി,...

പി സി തോമസ് എന്‍ഡിഎ വിട്ടു; ‘പി ജെ ജോസഫുമായി ചേര്‍ന്ന് ഇനി യുഡിഎഫില്‍ പ്രവര്‍ത്തിക്കും’

തിരുവനന്തപുരം: സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പി സി തോമസ് എന്‍ഡിഎ വിട്ടു. വര്‍ഷങ്ങളായുള്ള അവഗണനയും സീറ്റ് നിഷേധിച്ചതുമാണ് മുന്നണി വിടാന്‍ കാരണം. ഒരു സീറ്റ് പോലും ഇല്ലാതെ നില്‍ക്കാനാവില്ല. സീറ്റ് ലഭിക്കാത്തതിലുള്ള പ്രതിഷേധം എൻഡിഎയെ അറിയിച്ചിരുന്നെന്നും എന്നാൽ അനുകൂല പ്രതികരണം ഉണ്ടായില്ലെന്നും പി സി തോമസ് പറഞ്ഞു. പി ജെ ജോസഫിനൊപ്പം ചേർന്ന് യുഡിഎഫിൽ പ്രവർത്തിക്കാനാണ് പി സി...

ഖുർആനിലെ സൂക്​തങ്ങൾ നീക്കണമെന്ന ഹരജി;​ വസീം റിസ്​വിക്കെതിരെ കേസ്

ബ​റേ​ലി: വി​ശു​ദ്ധ ഖു​ർ​ആ​നി​ലെ 26 സൂ​ക്​​ത​ങ്ങ​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച യു.​പി​ ശി​യ വ​ഖ​ഫ്​ ബോ​ർ​ഡ്​ മു​ൻ ചെ​യ​ർ​മാ​ൻ വ​സീം റിസ്​​വി​ക്കെ​തി​രെ കേ​സ്. ഇ​ത്ത​ര​മൊ​രു നീ​ക്ക​ത്തി​ലൂ​ടെ മു​സ്​​ലിം​ക​ളു​ടെ മ​ത​വി​കാ​രം വ്ര​ണ​പ്പെ​ടു​ത്തി​യെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ച്ച്​ 'അ​ൻ​ജു​മ​ൻ ഖു​ദ്ദാ​മി റ​സൂ​ൽ' സെ​ക്ര​ട്ട​റി ഷാ​ൻ അ​ഹ്​​മ​ദും 'ഇ​ത്തി​ഹാ​ദെ മി​ല്ല​ത്ത്​ കൗ​ൺ​സി​ൽ' എ​ന്ന സം​ഘ​ട​ന​യും ന​ൽ​കി​യ പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ്​ തി​ങ്ക​ളാ​ഴ്​​ച യു.​പി​യി​ലെ...

വട്ടിയൂര്‍ക്കാവില്‍ വീണ, തവനൂരില്‍ ഫിറോസ് കുന്നംപറമ്പില്‍, പട്ടാമ്പിയില്‍ റിയാസ് മുക്കോളി; ധര്‍മ്മടത്ത് സസ്‌പെന്‍സ് നിറച്ച് വീണ്ടും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം

ന്യൂദല്‍ഹി: വരാനിരിക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ ബാക്കിയുള്ള 7 സീറ്റുകളില്‍ ആറിടത്തേയ്ക്കുള്ള സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. വട്ടിയൂര്‍ക്കാവില്‍ വീണ എസ്.നായര്‍ മത്സരിക്കും. പി.സി.വിഷ്ണുനാഥ് (കുണ്ടറ), ടി.സിദ്ദിഖ് (കല്‍പറ്റ), വി.വി.പ്രകാശ് (നിലമ്പൂര്‍), ഫിറോസ് കുന്നംപറമ്പില്‍ (തവനൂര്‍), റിയാസ് മുക്കോളി (പട്ടാമ്പി) എന്നിവരാണു മറ്റു സ്ഥാനാര്‍ഥികള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല....

തറാവീഹ് നമസ്‌കാരം പുനരാരംഭിക്കും; റമദാന് മുന്നോടിയായി കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി യുഎഇ

അബുദാബി: വിശുദ്ധ റമദാന് മുന്നോടിയായി കൊവിഡ് സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തുവിട്ട് യുഎഇ. റമദാന്‍ മാസത്തില്‍ തറാവീഹ് നമസ്‌കാരം പുനരാരംഭിക്കും. രാജ്യത്തെ എല്ലാ പള്ളികളിലും കര്‍ശനമായ കൊവിഡ് സുരക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് നാഷണല്‍ എമര്‍ജന്‍സി ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. പ്രാര്‍ത്ഥനാസമയം പരമാവധി 30 മിനിറ്റായിരിക്കും. അതേസമയം സ്ത്രീകള്‍ക്കുള്ള പ്രാര്‍ത്ഥനാ ഹാളുകള്‍ അടച്ചിടുന്നത് തുടരും.

തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി

റിയാദ്: തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്കേര്‍പ്പെടുത്തുമെന്ന് സൗദി. ഞായറാഴ്ച പ്രാബല്യത്തില്‍ വന്ന പുതിയ തൊഴില്‍ നിയമഭേദഗതി അനുസരിച്ച് റീ എന്‍ട്രി വീസയില്‍ (നാട്ടില്‍ പോയി വരാനുള്ള അനുമതി) രാജ്യംവിട്ട ശേഷം തിരിച്ചെത്തി തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാക്കാത്ത വിദേശികള്‍ക്കു ആജീവനാന്ത വിലക്ക് നേരിടേണ്ടിവരും. നാട്ടിലുള്ള സൗദി വീസക്കാരായ ഭൂരിഭാഗം പേരുടെയും റീ...

പിന്തുണ തേടി ധർമ്മജൻ കാന്തപുരത്തെ കണ്ടു

ബാലുശ്ശേരി നിയമസഭാ മണ്ഡലത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർത്ഥിയും സിനിമ താരവുമായ ധർമ്മജൻ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. കോഴിക്കോട് നോർത്തിൽ നിന്നും മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാർഥിയും കെ.എസ്.യു സംസ്ഥാന അധ്യക്ഷനുമായ കെ.എം അഭിജിത്, കുന്ദമംഗലം മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർഥി ദിനേശ് പെരുമണ്ണ ,കെ. രാഘവൻ എം.പി എന്നിവരും ഒപ്പമുണ്ടായിരുന്നു. തെരഞ്ഞെടുപ്പില്‍ പിന്തുണ...

ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പേ ഫിറോസ് കുന്നംപറമ്പില്‍ തവനൂരില്‍ പ്രചരണമാരംഭിച്ചു; സ്വീകരണങ്ങളൊരുക്കി യുഡിഎഫ്

മലപ്പുറം: തവനൂര്‍ മണ്ഡലത്തില്‍ പ്രചരണം ആരംഭിച്ച് ഫിറോസ് കുന്നംപറമ്പില്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പ് തന്നെ റോഡ് ഷോയിലൂടെയാണ് ഫിറോസ് പ്രചരണമാരംഭിച്ചത്. എടപ്പാള്‍ വട്ടംകുളത്ത് നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. യാത്രയില്‍ യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പങ്കെടുത്തു. മന്ത്രി കെടി ജലീലിനെ പരാജയപ്പെടുത്തുന്നത് യുഡിഎഫിന്റെയും മുസ്‌ലിം ലീഗിന്റെയും അഭിമാനപ്രശ്‌നമായതിനാലാണ് വന്‍തോതില്‍ ജനസമ്മിതിയുള്ള...

സൗജന്യ കിറ്റ് കേന്ദ്രത്തിന്‍റേതെങ്കില്‍ എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങളില്‍ വിതരണംചെയ്തില്ല?- പിണറായി

കണ്ണൂർ: കോവിഡിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ വിതരണംചെയ്ത പലവ്യഞ്ജന കിറ്റ് കേന്ദ്രത്തിന്റെ പദ്ധതിയാണെന്ന പ്രചാരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കിറ്റ് കേന്ദ്രത്തിന്റേതാണെങ്കില്‍ എന്തുകൊണ്ട് അത് മറ്റ് സംസ്ഥാനങ്ങളില്‍ വിതരണംചെയ്തില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. ആര്‍ ബാലശങ്കര്‍ ആരാണ്? കേരളം തിരയുന്നു ദുരിതമനുഭവിക്കുന്ന ആളുകള്‍ക്ക് സര്‍ക്കാര്‍ സൗജന്യമായി പലവ്യഞ്ജനകിറ്റ് വിതരണം ചെയ്തിട്ടുണ്ട്. അത് വലിയ കാര്യമല്ലെങ്കിലും കിറ്റ് മുടങ്ങാതെ വിതരണം...

About Me

33429 POSTS
0 COMMENTS
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img