ശബ്​ദമലിനീകരണം: കർണാടകയിലെ പള്ളികളിൽ രാത്രി 10 മുതൽ രാവിലെ ആറ്​ വരെ ഉച്ചഭാഷിണി നിരോധിച്ചു

0
379

ബംഗളൂരു: കർണാടകയിലെ പള്ളികളിൽ രാത്രി 10 മുതൽ ആറ്​ മണി വരെ​ ഉച്ചഭാഷിണിക്ക്​​ വഖഫ്​ ബോർഡ് നിരോധനമേർപ്പെടുത്തി. ശബ്​ദമലിനീകരണം തടയുന്നതിനാണ്​ നിയന്ത്രണമെന്ന്​​ ബോർഡ്​ ഉത്തരവിൽ പറയുന്നു​. പള്ളികളിൽ ബാങ്ക്​ കൊടുക്കുന്ന സമയത്താണ്​​ ലൗഡ്​സ്​പീക്കർ ഉപയോഗിക്കുന്നതിന്​ നിയന്ത്രണം​.

പള്ളികളിലും ദർഗകളിൽ നിന്നുമുള്ള ലൗഡ്​സ്​പീക്കറിന്‍റെ ശബ്​ദം ശബ്​ദമലിനീകരണത്തിന്​ കാരണമാവുന്നുണ്ട്​. ഇത്​ ജനങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ ബാധിക്കുന്നു. അതിനാൽ രാത്രി 10 മണി മുതൽ രാവിലെ ആറ്​ മണി വരെ പള്ളികളിലും ദർഗകളിലും ലൗഡ്​സ്​പീക്കറിന്‍റെ ഉപയോഗം നിരോധിക്കുകയാണെന്ന്​ ഉത്തരവിൽ വ്യക്​തമാക്കുന്നു.

ബാങ്ക്​ വിളിക്കുന്നതിനും മരണ വിവരം നൽകൽ, മാസപ്പിറവി അറിയിക്കൽ എന്നിവക്ക്​ മാത്രമേ പകൽ ലൗഡ്​സ്​പീക്കർ ഉപയോഗിക്കാനാവു. നമസ്​കാരം, സലാത്ത്​, ജുമുഅ ഖുത്വുബ, മറ്റ്​ മതപരമായ പരിപാടികൾ എന്നിവയെല്ലാം പള്ളിക്കകത്തെ സ്​പീക്കറുകൾ മാത്രം ഉപയോഗിച്ച്​ നടത്തണമെന്നും ഉത്തരവ്​ വ്യക്​തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here