അടുത്ത തവണ ബിഗ് ടിക്കറ്റില്‍ മൂന്നുപേര്‍ക്ക് കോടീശ്വരന്മാരാകാം; ഒന്നാം സമ്മാനം 24 കോടി

0
481

അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനം നല്‍കി അവരുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ച അബുദാബി ബിഗ് ടിക്കറ്റ് ഏപ്രില്‍ മാസത്തില്‍ വന്‍ സര്‍പ്രൈസുകളുമായി എത്തുന്നു. അടുത്ത നറുക്കെടുപ്പില്‍ മൂന്നുപേര്‍ക്ക് കോടികള്‍ നേടാനുള്ള അവസരമാണ് ഒരുക്കുന്നത്. കൂടാതെ മറ്റ് അനേകം സമ്മാനങ്ങളും സ്വന്തമാക്കാം.

ബിഗ് ടിക്കറ്റ് ഡ്രീം 12 മില്യന്‍ സീരിസിലെ അടുത്ത നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹമാണ്(24 കോടിയോളം ഇന്ത്യന്‍ രൂപ) ഗ്രാന്റ് പ്രൈസ്. രണ്ടാം സമ്മാനമായി മുപ്പത് ലക്ഷം ദിര്‍ഹവും(5 കോടിയിലധികം ഇന്ത്യന്‍ രൂപ) ഇതിന് പുറമെ മൂന്നാം സമ്മാന വിജയികളെ കാത്തിരിക്കുന്നത് 10 ലക്ഷം ദിര്‍ഹവുമാണ്(ഒരു കോടിയിലധികം ഇന്ത്യന്‍ രൂപ). കൂടാതെ മറ്റ് അഞ്ച് ക്യാഷ് പ്രൈസുകളും വിജയികള്‍ക്ക് ലഭിക്കും. മൂന്നുപേര്‍ക്ക് കോടീശ്വരന്‍മാരാകാന്‍ അവസരമൊരുക്കുന്ന ബിഗ് ടിക്കറ്റിന്റെ ഏപ്രില്‍ മാസത്തെ 227-ാമത് തത്സമയ നറുക്കെടുപ്പില്‍ ഡ്രീം കാര്‍ പ്രൊമോഷന്‍ വിജയികള്‍ക്ക് പോര്‍ഷെ സ്‌പൈഡര്‍ 718 മോഡല്‍ ആഢംബര കാര്‍ സമ്മാനമായി ലഭിക്കും.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ നാലാം സമ്മാനം ഒരു ലക്ഷം ദിര്‍ഹമാണ്. അഞ്ചാം സമ്മാനമായി 90,000 ദിര്‍ഹവും ആറാം സമ്മാനം നേടുന്നവര്‍ക്ക് 80,000 ദിര്‍ഹവും ബിഗ് ടിക്കറ്റ് നല്‍കുന്നു. 70,000 ദിര്‍ഹമാണ് ഏഴാം സമ്മാനം. എട്ടാം സമ്മാനമായി 60,000 ദിര്‍ഹവും വിജയികളെ കാത്തിരിക്കുന്നു.

കൂടുതല്‍ മത്സരങ്ങളെ കുറിച്ചും സമ്മാനങ്ങളെ കുറിച്ചും അറിയാന്‍ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പേജുകള്‍ സന്ദര്‍ശിക്കുക. നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കും. അല്‍പം കൂടി വില കുറഞ്ഞൊരു സാധ്യതയാണ് നിങ്ങള്‍ തേടുന്നതെങ്കില്‍ 150 ദിര്‍ഹത്തിന്റെ ഡ്രീം കാര്‍ സീരിസ് ടിക്കറ്റെടുക്കാം. എന്നാല്‍ ഡ്രീം കാര്‍ ടിക്കറ്റില്‍ രണ്ട് ടിക്കറ്റുകളെടുക്കുമ്പോള്‍ മൂന്നാമത് ഒരെണ്ണം സൗജന്യമായി കിട്ടുന്ന ഓഫര്‍ ലഭ്യമല്ല. എന്ന വെബ്‍സൈറ്റ് www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി, അല്‍ ഐന്‍ വിമാനത്താവളങ്ങളിലുള്ള ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം. യുഎഇയിലെ അടുത്ത കോടീശ്വരനാവാനുള്ള ഉറപ്പുള്ള ഒരു അവസരമാണ് അതിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ മെയ് മൂന്നിന് നടക്കുന്ന നറുക്കെടുപ്പിലേക്ക് സൗജന്യ ബിഗ് ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ നിങ്ങള്‍ക്ക് അവസരമുണ്ട്. നിങ്ങള്‍ ചെയ്യേണ്ടത്  വിമാനത്താവളത്തില്‍ ടെര്‍മിനല്‍ ഒന്നില്‍ സ്ഥാപിച്ചിരിക്കുന്ന ബിഗ് ടിക്കറ്റ് പതിനിധികളായ റിച്ചാര്‍ഡിന്റെയും ബുഷ്രയുടെയും വലിയ കട്ടൗട്ടിന് സമീപം നിന്ന് സെല്‍ഫി എടുക്കുക. ഈ സെല്‍ഫി #BigTicketAbuDhabi എന്ന ഹാഷ് ടാഗില്‍ അബുദാബി ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക പേജിനെ ടാഗ് ചെയ്ത് പോസ്റ്റ് ചെയ്യുക. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് മെയ് മൂന്നിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here